Get Updates
Get notified of breaking news, exclusive insights, and must-see stories!

'തനിച്ച് കിടക്കില്ല';'വെള്ളമേ കുടിക്കുന്നുള്ളൂ'; മരിച്ചതറിയാതെ മൂന്ന് ദിവസം മകനൊപ്പം ഉറങ്ങി അമ്മ

കോട്ടയം: മകൻ മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം അമ്മയും രണ്ടു മക്കളും മൂന്ന് ദിവസം കിടന്നു ഉറങ്ങി. കുറുപ്പന്തറ മാഞ്ഞൂർ നടുപ്പറമ്പിലാണ് സംഭവം നടന്നത്. വീട്ടിൽ എത്തിയ മാഞ്ഞൂർ പഞ്ചായത്ത് അംഗമാണ് മൃതദേഹം കണ്ടെത്തിയത്.

മകൻ അജിയുടെ മൃതദേഹമാണിത്. 50 വയസ്സ് പ്രായമുണ്ട് ഇയാൾക്ക്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം തോന്നിക്കും. അതേസമയം, ചൊവ്വാഴ്ച ഉച്ചയോടെ പഞ്ചായത്തംഗം സാലിമോൾ ഇവരുടെ വീട്ടിൽ എത്തിയിരുന്നു.

ഈ സമയത്താണ് അജി മരിച്ചതായി അറിഞ്ഞത്. ഇവർ താമസിക്കുന്ന വീടിന്റെ അറ്റകുറ്റപ്പണിക്ക് പഞ്ചായത്ത് ഓഫീസിൽ നിന്ന് സഹായം അനുവദിച്ചിരുന്നു.

1

ഇതിന്റെ രേഖകളുമായി എത്തിയതായിരുന്നു പഞ്ചായത്തംഗം സാലിമോൾ. വീട്ടിൽ അജിയുടെ മാതാവ് ചെല്ലമ്മ (80), ചെല്ലമ്മയുടെ മറ്റു മക്കളായ മിനി (52), രാജു (40) എന്നിവരാണ് ഉണ്ടായിരുന്നത്. അതേസമയം, മാനസികാസ്വാസ്ഥ്യമുള്ളവരാണ് ചെല്ലമ്മയും മക്കളുമെന്ന് മാഞ്ഞൂർ പഞ്ചായത്തംഗം സാലിമോൾ ജോസഫ് വ്യക്തമാക്കുന്നു. മൃതദേഹത്തിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഇതിനെ തുടർന്ന് പഞ്ചായത്തംഗം സാലിമോൾ മുറിക്ക് ഉളളിൽ കയറി നോക്കി. മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിൽ അജിയുടെ കണ്ടത്.

2

ഈ സമയം ചെല്ലമ്മയും ഇളയ മകൻ രാജുവും അജിയുടെ മൃതദേഹം കിടന്നിരുന്ന മുറിയിൽ കട്ടിലിന്റെ താഴെ കിടക്കുകയായിരുന്നു. അജിക്ക് സുഖമില്ലെന്നും ഇപ്പോൾ വെള്ളം മാത്രമേ കുടിക്കുന്നുള്ളൂ എന്നും ചെല്ലമ്മ പറഞ്ഞതായി സാലിമോൾ വ്യക്തമാക്കി. തനിച്ചു കിടക്കാൻ പേടിയുള്ള അജിയോടൊപ്പമാണ് ചെല്ലമ്മ രാത്രി കിടന്നിരുന്നത്. എന്നാൽ, മരിച്ചത് അറിയാതെ ഞായറാഴ്ച മുതൽ മകന്റെ മൃതദേഹത്തിന് ഒപ്പം ചെല്ലമ്മ കിടന്ന് ഉറങ്ങുകയായിരുന്നു.

4

തുടർന്ന്, പഞ്ചായത്തംഗം അറിയിച്ചതിനെ തുടർന്ന് സമീപവാസികളും പൊലീസും വീട്ടിലേയ്ക്ക് എത്തി. മൃതദേഹം വൈക്കം ഗവ. ആശുപത്രിയിലേക്കു് മാറ്റുകയായിരുന്നു. എന്നാൽ, മരിച്ച അജിക്ക് അക്രമ വാസന ഉണ്ടായിരുന്നതായും പറയപ്പെടുന്നു. അതിനാൽ, വീട്ടിലേക്ക് ആരും പോകാറില്ലായിരുന്നെന്ന് അയൽവാസികൾ വ്യക്തമാക്കുന്നു.

5

അതേസമയം, എന്നാൽ, വൈക്കം ഗവ. ആശുപത്രിയിൽ നടത്തിയ മൃതദേഹ പരിശോധനയിൽ അജിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്കാരം ചടങ്ങുകൾ നടത്തി. കുടുംബം കഴിയുന്നത് നാലു പേർക്ക് ലഭിക്കുന്ന പെൻഷനും നാട്ടുകാർ നൽകുന്ന സഹായവും കൊണ്ടാണ്. പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയിലാണ് ഇവർക്ക് വീടു നിർമിച്ചിരുന്നത്.

5

അതേസമയം, കോട്ടയം നഗരത്തിൽ നിന്ന് കാണാതായ യുവാവിനെ കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചന്തക്കവലയിലെ തുണിക്കടയിലെ ജീവനക്കാരനായ ശിവപുരം പടുപാറ സുബൈദ മന്‍സിലില്‍ അസുറുദീന്‍ (23) എന്നയാളെയാണ് മറൈന്‍ഡ്രൈവ് സി.എം.എഫ്.ആര്‍.ഐ.ക്ക് സമീപമുള്ള കൊച്ചി കോര്‍പ്പറേഷന്റെ കെട്ടിടത്തിനടുത്തുള്ള കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

6

കാണാനില്ലെന്നുള്ള പരാതിയില്‍ വെസ്റ്റ് പോലീസ് കേസെടുത്തിരുന്നു. ജോലിയുടെ ആവശ്യത്തിന് എന്നപേരില്‍ എറണാകുളം ഭാഗത്തേക്ക് പോയതാണ്. യുവാവിന്റെ മൊബൈല്‍ ടവര്‍ പിന്‍തുടര്‍ന്ന് പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ എറണാകുളം ഭാഗത്തുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളുടെ ഫോണില്‍നിന്ന് അവസാനം പോയ കോള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. സുഹൃത്തായ ഒരു പെണ്‍കുട്ടിയാണ് അവസാനം ഫോണ്‍ ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടി പൂര്‍ത്തിയായ ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

7

അതേസമയം, ഇടുക്കി ചെറുതോണിയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴത്തോപ്പ് നെല്ലിക്കുന്നേല്‍ രാജപ്പന്‍റെ ഭാര്യ ഗൗരിയെയാണ് വീടിനു സമീപം പുരയയിടത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് രാജപ്പനാണ് ഗൗരിയെ മരിച്ച നിലയില്‍ ആദ്യം കണ്ടത്. അയല്‍വാസികളെത്തി ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ഇവർ മരിച്ചു. ഗൗരിയുടെ ആഭരണങ്ങൾ വീടിനുള്ളില്‍ ഊരിവെച്ച നിലയിലായിരുന്നു. ഭര്‍ത്താവ് വീട്ടിലില്ലാതിരുന്നപ്പോഴാണ് സംഭവം നടന്നത്. എന്നാൽ, മൃതദേഹം കിടന്ന സ്ഥലത്ത് ഒരു കൈലിമുണ്ട് കണ്ടെത്തിയതും കഴുത്തിൽ ചെറിയ മുറിവ് കണ്ടെത്തിയതുമാണ് ദുരൂഹതയ്ക്ക് ഇടയാക്കുന്നു.

Recommended Video

cmsvideo
    ചിതക്ക് തീ കൊളുത്തിയശേഷം നിയന്ത്രണം വിട്ട് സിദ്ധാർത്ഥ്,ഭാരതനൊപ്പം എരിഞ്ഞമർന്ന് ലളിത

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+