Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്: പ്രതിയെ സംരക്ഷിക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷം; തള്ളി ഭരണസമിതി

കോട്ടയം: കോട്ടയം നഗരസഭയുടെ പെന്‍ഷന്‍ വിതരണത്തില്‍ ജൂനിയര്‍ ക്ലര്‍ക്ക് തിരിമറി നടത്തിയ സംഭവത്തില്‍ രാഷ്ട്രീയ പ്രത്യാരോപണങ്ങളും ഉയരുന്നു. സംഭവത്തില്‍ ഭരണസമിതിയുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത വീഴ്ചയാണ് എന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. കോടികളുടെ തട്ടിപ്പ് പുറത്തുവന്നിട്ടും വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്യാന്‍ പോലും ചെയര്‍പേഴ്‌സണ്‍ തയ്യാറായിട്ടില്ല എന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനില്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.

'തട്ടിപ്പ് പുറത്തുവന്നിട്ടും കനത്ത നിസംഗതയാണ് ഭരണസമിതി പുലര്‍ത്തുന്നത്. ഇതില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് കണ്ടെത്താനോ അവര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കാനോ ഭരണസമിതി തയ്യാറായിട്ടില്ല. വകുപ്പ് തല നടപടി സ്വീകരിക്കാന്‍ ചെയര്‍പേഴ്‌സണ്‍ തയ്യാറായിട്ടില്ല. പാസ്‌വേര്‍ഡ് കൈക്കലാക്കി ലക്ഷങ്ങള്‍ കൊടുത്തു എന്നൊക്കെ പറയുമ്പോള്‍ അത്തരത്തിലുള്ള നടപടി സ്വീകരിക്കേണ്ടേ,' ഷീജ അനില്‍ പറഞ്ഞു.

kottayam

ഇന്ന് രാവിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സന്റെ മുറി ഉപരോധിച്ചിരുന്നു. ആര്‍ക്കെതിരേയും ഒരു നടപടിക്ക് പോലും ചെയര്‍പേഴ്‌സണ്‍ ശുപാര്‍ശ ചെയ്യുന്നില്ല എന്നും അഴിമതി നടത്തിയവരെ സംരക്ഷിക്കുന്നവരും അഴിമതി പരിധിക്കുള്ളിലാണ് എന്നും ഷീജ ആരോപിച്ചു. പൊലീസ് അന്വേഷണത്തില്‍ 2022 മുതലുള്ള സ്റ്റേറ്റ്‌മെന്റുകളെ കിട്ടിയിട്ടുള്ളൂ എന്നും ഷീജ പറഞ്ഞു.

'അതായത് രണ്ട് വര്‍ഷത്തെ തട്ടിപ്പ് മാത്രമാണ് വെളിയില്‍ വന്നിരിക്കുന്നത്. 2020 ലാണ് ഈ പുള്ളി ജോലിക്ക് കയറിയത്. ആ രണ്ട് വര്‍ഷത്തെ തട്ടിപ്പ് കൂടി പുറത്ത് വരുമ്പോള്‍ എത്ര കോടി രൂപയുണ്ടാകും. ഇത്തരമൊരു ആള്‍ ജോലിക്ക് വരുമ്പോള്‍ അയാളുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട കൂടി പരിശോധിച്ചിട്ട് വേണ്ടേ ഇത്രയും പ്രധാനപ്പെട്ട തസ്തികയില്‍ ഇരുത്താന്‍,' ഷീജ അനില്‍ ചോദിക്കുന്നു.

അതേസമയം പ്രതിപക്ഷ ആരോപണം കേവലം രാഷ്ട്രീയം മാത്രമാണ് എന്നാണ് വൈസ് ചെയര്‍പേഴ്‌സണ്‍ ഗോപകുമാര്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞത്. പ്രതിയായ അഖില്‍ ഒളിവില്‍ തന്നെയാണ്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അയാളുടെ പാസ്‌പോര്‍ട്ട് ബ്ലോക്ക് ചെയ്തിട്ടുണ്ട് എന്നും ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് എയര്‍പോര്‍ട്ടുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

'ഇത് ഒരു ജീവനക്കാരന്‍ നടത്തിയ തട്ടിപ്പാണ്. പണ്ട് ഇടതുപക്ഷം ഭരിച്ചിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലും കോഴിക്കോട് കോര്‍പ്പറേഷനിലും സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ട്. താല്‍ക്കാലിക രാഷ്ട്രീയലാഭം നേടുന്നതിന് വേണ്ടിയാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്. ചെയര്‍പേഴ്‌സണോ വൈസ് ചെയര്‍പേഴ്‌സണോ അതില്‍ ഒന്നും ചെയ്യാനാകില്ലല്ലോ. സെക്രട്ടറി പോലും അറിഞ്ഞിട്ടുള്ള കാര്യമല്ല ഇത്,' ഗോപകുമാര്‍ പറഞ്ഞു.

വിദഗ്ധമായ തട്ടിപ്പായിരുന്നു എന്നാണ് മനസിലാക്കുന്നത് എന്നും വൗച്ചറില്‍ കൃത്യമായ തുക കാണിച്ച് സെക്രട്ടറിയില്‍ നിന്ന് അനുമതി വാങ്ങിച്ചതിന് ശേഷം അത് ബാങ്കിലേക്ക് കൊടുക്കുന്ന സ്റ്റേറ്റ്‌മെന്റിലാണ് തിരിമറി നടത്തിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തട്ടിപ്പില്‍ വേറെയും ആളുകളുണ്ടോ എന്നത് പൊലീസ് അന്വേഷിച്ച് കണ്ടുപിടിക്കട്ടെ എന്നും ഗോപകുമാര്‍ പറഞ്ഞു.

അതേസമയം ജൂനിയര്‍ ക്ലര്‍ക്കായി 44 മാസം മാത്രം ജോലി ചെയ്ത ഒരാള്‍ക്ക് മൂന്ന് കോടിയിലേറെ രൂപ എങ്ങനെയാണ് ഒറ്റക്ക് തട്ടിയെടുക്കാന്‍ കഴിയുക എന്നതാണ് പൊലീസിനേയും അലട്ടുന്ന ചോദ്യം. കൊല്ലം മങ്ങാട് ആന്‍സി ഭവനില്‍ അഖില്‍ സി. വര്‍ഗീസ് പെന്‍ഷന്‍ തുകയില്‍ തിരിമറി നടത്തി മൂന്ന് കോടിയിലേറെ രൂപ അമ്മയായ ശ്യാമളയുടെ പേരിലേക്ക് മാറ്റിയത്. നഗരസഭ സെക്രട്ടറി കഴിഞ്ഞ ദിവസമാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

2020 മുതലാണ് അഖില്‍ കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തത്. നിലവില്‍ വൈക്കം നഗരസഭയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+