കഴുത്തറുത്ത് നിതിൻ അമ്മയെ അവസാനിപ്പിച്ചു, മരിച്ചുകിടക്കുന്ന ചിത്രങ്ങൾ കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ
ചങ്ങനാശേരി: മദ്യ ലഹരിയില്‍ മകന് അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയ വാര്‍ത്ത കേരളം ഏറെ ഞെട്ടലോടെയാണ് കേട്ടത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം കോട്ടയം ജില്ലയില്‍ അരങ്ങേറിയത്. തൃക്കൊടിത്താനം അമര കന്യാകോണില്‍ കുഞ്ഞന്നാമ്മ (55) ആണ് 27 കാരനായ മകന് നിതിന്റെ കൊലക്കത്തിക്ക് ഇരയായത്. പ്രതിയെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി നിതിന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്.

അമ്മയും മകനും മാത്രം
തൃക്കൊടിത്താനത്തെ വീട്ടില്‍ അമ്മയും മകനും മാത്രമാണ് താമസിച്ചിരുന്നത്. വിദേശത്ത് ജോലി ചെയ്തിരുന്ന നിതില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് നാട്ടിലെത്തിയത്. ഹൃദ്രോഗിയായിരുന്ന കുഞ്ഞന്നാമ്മ ചികിത്സയ്ക്കാവശ്യമായ പണം നിതിന്റെ കൈയില്‍ നിന്നും വാങ്ങിയിരുന്നു. കൂടാതെ ഇവര്‍ തമ്മില്‍ വീട്ടില്‍ എപ്പോഴും കലഹം പതിവായിരുന്നു. ഇക്കാര്യം അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

വഴക്ക്
സംഭവം നടക്കുന്ന ദിവസം തിരുവല്ലയില്‍ നിന്നും നിതിന്‍ മദ്യം വാങ്ങി വന്നതും വൈകീട്ട് വീട്ടിലേക്ക് ഭക്ഷണം വാങ്ങിവന്നതും സംബന്ധിച്ച് വഴക്കുണ്ടായി. അപ്പോള്‍ സംഭവിച്ച ബലപ്രയോഗത്തിനിടെയില്‍ കുഞ്ഞന്നാമ്മ അടുത്തിരുന്ന ചുറ്റിക എടുത്ത് അടിക്കുകയും കറിക്കത്തി ഉപയോഗിച്ച് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

കഴുത്തറുത്തു
ഇതില്‍ പ്രകോപിതനായ നിതിന്‍ അമ്മയില്‍ നിന്നും കത്തി പിടിച്ചേറ്റി വാങ്ങി അമ്മയെ തള്ളിയിട്ട ശേഷം കഴുത്തിലും തലയ്ക്ക് പിന്‍വശത്തും വെട്ടി. കൊല്ലാന്‍ ഉപയോഗിച്ച കത്തിയും ചുറ്റികയും മൃതദേഹത്തിന് സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. അതേസമയം, കൊലപാതകത്തിന് ശേഷം നിതിന്‍ അമ്മയുടെ മരിച്ചുകിടക്കുന്ന ഫോട്ടോ കുടുംബ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു.

കുറ്റം സമ്മതിച്ചു
ഇവരുടെ വീടിന് സമീപത്ത് താമസിക്കുന്ന മാതൃസഹോദരനെ വിളിച്ച് കാര്യം പറയുകയും ചെയ്തു. പിന്നാലെ സ്ഥലത്തെത്തിയ ബന്ധുക്കളും പൊലീസും കണ്ടത് വീടിന്റെ ഗ്രില്‍ പൂട്ടിയിരുന്നതാണ്. പിന്നീട് പൂട്ട് തകര്‍ത്താണ് പൊലീസ് അകത്ത് കയറിയത്. വീട്ടില്‍ തന്നെയുണ്ടായിരുന്ന നിതിന്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് ചെയ്ത് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുഞ്ഞന്നാമ്മയുടെ മൃതദേഹം ഇന്നലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. ഇവരുടെ മറ്റൊരു മകന് ഷാര്‍ജയില്‍ ജോലി ചെയ്യുകയാണ്.

48 മണിക്കൂറിനിടെ
അതേസമയം, കേരളത്തില്‍ മദ്യവില്‍പ്പന പുനരാരംഭിച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കം റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് കൊലപാതകങ്ങള്‍. 48 മണിക്കൂറിനുള്ളില്‍ നാല് കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. ആദ്യത്തെ സംഭവം കോട്ടയത്തേത്. മലപ്പുറത്ത് മദ്യപിച്ചെത്തിയ മകനും പിതാവും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ പിതാവിനെ തള്ളിവീഴ്ത്തിയതോടെ പിതാവ് മരിച്ചതാണ് രണ്ടാമത്തെ സംഭവം. സുഹൃത്തുക്കള്‍ തമ്മില്‍ മദ്യലഹരിയിലുണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരിച്ചിരുന്നു. മലപ്പുറം താനൂരിലാണ് സംഭവം. ഇതാണ് മൂന്നാമത്തെ കൊലപാതകം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications