Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ അധിക സുരക്ഷയ്ക്കായി നാല്‍പതംഗ സംഘം, കോട്ടയത്ത് ഗതാഗത നിയന്ത്രണം; വലഞ്ഞ് ജനം

കോട്ടയം: സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഇന്ന് കനത്ത സുരക്ഷാ വിന്യാസത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയത്തെ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. മുഖ്യമന്ത്രിയുടെ വരവിനെ തുടര്‍ന്ന് കോട്ടയത്ത് വന്‍ ഗതാഗത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്.

ഗതാഗത നിയന്ത്രണത്തോട് അനുബന്ധിച്ച് വാഹനങ്ങള്‍ കെ കെ റോഡില്‍ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ തടഞ്ഞിട്ടതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരുമായി വാക്ക് തര്‍ക്കവുമുണ്ടായി. കെ ജി ഒ എ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയില്‍ എത്തിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി നിലവിലുള്ള സുരക്ഷയ്ക്ക് പുറമേ അധിക സുരക്ഷയ്ക്കായി നാല്‍പത് അംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്.

pv

ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ച് പേരും 2 കമാന്‍ഡോ വാഹനത്തില്‍ പത്ത് പേരും ദ്രുത പരിശോധനാ സംഘത്തില്‍ എട്ട് പേരും ഒരു പൈലറ്റും എസ്‌കോര്‍ട്ടുമാണ് അധികമായി മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ക്കുള്ള സുരക്ഷയ്ക്ക് പുറമേയാണ് ഇത്. കോട്ടയത്ത് നടക്കുന്ന കെ ജി ഒ എ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ഒരു മണിക്കൂര്‍ മുമ്പ് ഹാളില്‍ കയറണം എന്നാണ് നിര്‍ദ്ദേശം.

പരിപാടിക്ക് എത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാസ് വേണം എന്നും നിര്‍ദേശമുണ്ട്. സാധാരണഗതിയില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് മാത്രമാണ് ഇത്തരം പാസ് നിഷ്‌കര്‍ഷിക്കാറുള്ളത്. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സുരക്ഷാനടപടികള്‍ ക്രമീകരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ തന്നെ മുഖ്യമന്ത്രി നാട്ടകം ഗസ്റ്റ് ഹൗസ്സിലെത്തിയിരുന്നു.

യാ...മക്കളെ... ഏതാ ലുക്ക്; മൊഞ്ചത്തി ലുക്കുമായി നിഖില വിമല്‍

അതേസമയം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്ന് പോകുന്നതിനാല്‍ പിഞ്ചുകുഞ്ഞിനേയും രക്ഷിതാക്കളേയും പൊലീസ് തടഞ്ഞുവെച്ചു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഒരു മണിക്കൂര്‍ കഴിഞ്ഞ് പോയാല്‍ മതി എന്ന് പൊലീസ് പറഞ്ഞു എന്നാണ് ഇവര്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും എതിരായ പ്രതിഷേധ സമരങ്ങള്‍ ശക്തമായതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. മുഖ്യമന്ത്രി കഴിവതും പൊതു പരിപാടികള്‍ ഒഴിവാക്കണം എന്ന അഭ്യര്‍ഥനയും ഇന്റലിജന്‍സ് വിഭാഗം മുന്നോട്ട് വെച്ചിട്ടുണ്ട്. ബോംബ് സ്‌ക്വാഡ് അടക്കമുള്ള സുരക്ഷയും വര്‍ധിപ്പിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+