കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പണം എറിഞ്ഞ് ആഡംബര ജീവിതം; മോഷണത്തിന് പിന്നാലെ കേരളം വിട്ടു; കോട്ടയത്തെ ഞെട്ടിച്ച മോഷ്ടാവ്

Google Oneindia Malayalam News

കോട്ടയം: കോട്ടയം ഈരാട്ടുപേട്ടയെ ഞെട്ടിച്ച മോഷണ പരമ്പരയിലെ പ്രതിയെ പൊലീസ് പിടികൂടി. മോഷണത്തിന് പിന്നാലെ നാടുവിട്ട പ്രതിയെയാണ് പൊലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിഞ്ഞ പ്രതിയെ ബംഗളൂരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതി ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് മോഷണം നടത്തുന്നതെന്നാണ് മൊഴിയില്‍ പറയുന്നത്.

1

ഈരാട്ടുപേട്ട ടൗണിലെ മൂന്നോളം കടകളിലാണ് പ്രതി മോഷണം നടത്തിയത്. ഇവിടെ നിന്നും ഒരു ലക്ഷത്തിലേറെ രൂപയും അമ്പതിനായിരത്തേറെ രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളുമാണ് പ്രതി മോഷ്ടിച്ചത്. വ്യത്യസ്തമായ രീതിയിലാണ് പ്രതി മോഷണം നടത്തിവന്നിരുന്നതെന്ന് പൊലീസ് പറയുന്നത്.

2

എന്താ ഒരു ലുക്ക്, ഓണം അടിച്ചുപൊളിച്ചല്ലേ...വൈറലായി നൈല ഉഷയുടെ ചിത്രങ്ങള്‍

ദേഹമാസകലം മഴക്കോട്ട് കൊണ്ട് മൂടിയാണ് പ്രതി മോഷണത്തിന് എത്തുന്നത്. അതുകൊണ്ട് തന്നെ പ്രതിയുടെ മുഖം സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമല്ലായിരുന്നു. എന്നാല്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

3

ഈരാറ്റുപേട്ട കടുവാമുഴി സ്വദേശിയായി ഫുറൂസ് ദിലീറാണ് മോഷണം നടത്തിയത്. മോഷണത്തിന് ശേഷം മൊബൈല്‍ ഫോണുകള്‍ ഫറൂസ് സൂക്ഷിക്കാന്‍ എല്‍പ്പിച്ചത് ടൗണില്‍ പഴക്കച്ചവടം നടത്തുന്ന റിലീസ് മുഹമ്മദിനാണ്. ഈ ഫോണുകള്‍ പൊലീസ് കണ്ടെത്തി.

4

ഏഴ് പതിറ്റാണ്ട് കാലം സിംഹാസനത്തിലിരുന്ന രാജ്ഞി; ക്യൂന്‍ എലിസബത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

പൊലീസ് ആദ്യം റിലീസിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പ്രതി ബംഗളൂരുവില്‍ ഉണ്ടെന്ന് മനസിലായത്. പൊലീസ് ബംഗളൂരിവിലേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞ ഫുറീസ് കോയമ്പത്തൂരിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് അതിവിദഗ്ദമായി പ്രതിയെ പിടികൂടിയത്. പ്രതി മോഷണം നടത്തിയ കടകളില്‍ എത്തിച്ച് തെളിവെടുപ്പും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

5

ഇരുപത്തിയെട്ട് വയസ് മാത്രമാണ് പ്രതിയുടെ പ്രായം. കഴിഞ്ഞ കഴിഞ്ഞ കുറച്ചു നാളുകളായി ആലപ്പുഴ കേന്ദ്രീകരിച്ച് ഹോം സ്റ്റേ നടത്തിവരികയായിരുന്നു ഫുറൂസ്. എന്നാല്‍ വഴിവിട്ട ജീവിതം മൂലം ഇത് നഷ്ടത്തിലായി. ഇതോടെ ആഡംബര ജീവിതത്തിന് പണമില്ലാതായി. പണം കണ്ടെത്താനാണ് പട്ടാപ്പകല്‍ കടകളില്‍ കയറി മോഷ്ടിച്ചതെന്നാണ് ഫുറൂസ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

6

പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഈരാറ്റുപേട്ട എസ് എച്ച് ഒ ബാബു സെബാസ്റ്റ്യന്‍, എസ് ഐ വി വി വിഷ്ണു,തോമസ് സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.

 'കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ കമ്മ്യൂണിസം എന്താണെന്ന് അറിയില്ല; സംഘിയെന്ന് വിളിക്കാറുണ്ട്, പക്ഷേ..'; സാധിക 'കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ കമ്മ്യൂണിസം എന്താണെന്ന് അറിയില്ല; സംഘിയെന്ന് വിളിക്കാറുണ്ട്, പക്ഷേ..'; സാധിക

 വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിച്ച് റെസിഡന്റ് അസോസിയേഷന്‍, പൊളിക്കുമെന്ന് മേയര്‍ വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിച്ച് റെസിഡന്റ് അസോസിയേഷന്‍, പൊളിക്കുമെന്ന് മേയര്‍

English summary
Kottayam Police held the accused who had stolen from shops in Eratupetta town
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X