Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതപെയ്ത്ത് തുടരുന്നു; കരസേന സംഘം കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചു.. വ്യോമസേന എത്താൻ വൈകും

കോട്ടയം; മഴ കനത്ത നാശം വിതച്ച കോട്ടയത്ത് രക്ഷാപ്രവർത്തനത്തിന് കരസേനാ സംഘം തിരിച്ചു.മേജർ അബിൻ പോളിന്റെ നേതൃത്ത്തിലുള്ള 33 പേരടങ്ങിയ കരസേനാ സംഘമാണ് കാഞ്ഞിരപ്പള്ളിയിൽ എത്തിയത്. ഇവിടെ മാത്രം 16 ഓളം പേർ കുടുങ്ങി കിടക്കുന്നതായി മന്ത്രി കെ രാജൻ നേരത്തേ പറഞ്ഞിരുന്നു.

അതേസമയം മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസം തീർക്കുന്നുണ്ട്. കാലാവസ്ഥ മോശമായതിനാൽ വ്യോമസേന സംഘം എത്തുന്നതും വൈകും. അതിനിടെ ഉരുൾപ്പൊട്ടിക കുട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെ എത്തിച്ചേരാനുള്ള വഴികളും അടഞ്ഞ് കിടക്കുകയാണ്. നിലവിൽ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

rain8-1634393058.jpg -

അതേസമയം മഴ കനത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, ഏന്തയാര്‍ എന്നീ പ്രദേശങ്ങളിലെല്ലാം വെള്ളം കേറിയിട്ടുണ്ട്. കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ നാല് പേരുടെ മൃതദേഹം കണ്ടെത്തി. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

കൺട്രോൾ റൂം തുറന്നു

കോട്ടയം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 2566300, 9446562236, 9188610017.
താലൂക്ക് കൺട്രോൾ റൂമുകൾ: മീനച്ചിൽ-04822 212325, ചങ്ങനാശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331.

ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

Recommended Video

cmsvideo
    കുത്തൊഴുക്കിലേക്ക് പതിക്കുന്ന വീടും പാലവും..ഹോ കണ്ണുതള്ളിക്കും ദൃശ്യങ്ങൾ

    അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്നും കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+