Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് ഒഴുക്കില്‍പ്പെട്ടയാളുടെ മൃതദേഹം കിട്ടി; ജില്ലയില്‍ പലയിടത്തും വെള്ളം കയറി, വന്‍ നാശനഷ്ടം

കോട്ടയം: കനത്ത മഴയില്‍ കൂട്ടിക്കല്‍ പുല്ലകയാറ്റില്‍ ഒഴുക്കില്‍ പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. കുന്നുംപുറത്ത് റിയാസിന്റെ (45) മൃതദേഹമാണ് കണ്ടെത്തിയത്. ചപ്പാത്തിനു ഒരു കിലോമീറ്റര്‍ താഴെ മണ്ണില്‍ ആഴ്ന്ന നിലയിലായിരുന്നു റിയാസിന്റെ മൃതദേഹം. കൂട്ടിക്കല്‍ ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്നു റിയാസ്.

Recommended Video

cmsvideo
    കോട്ടയത്ത് സ്ഥിതി ഗുരുതരം, ഉരുൾപൊട്ടി കുത്തൊലിച്ച് ജലം

    ഇദ്ദേഹം ഒഴുകി പോകുന്നതു കണ്ട് ഒരു കിലോമീറ്ററോളം നാട്ടുകാര്‍ പിന്നാലെ ഓടിയിരുന്നെങ്കിലും രക്ഷപ്പെടുത്താനായില്ല. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് ടൗണിനു സമീപം പുല്ലകയാറില്‍ റിയാസ് ഒഴുക്കില്‍പ്പെടുന്നത്. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് പുല്ലകയാറ്റിലും മണിമലയാറിന്റെ വിവിധ പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

    1

    പെരുമഴയിലും ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും കോട്ടയത്ത് പലയിടത്തും വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ പ്രളയ ഭീതിയിലാണ്. മൂന്നിലവ്, മേലുകാവ്, തലനാട് പഞ്ചായത്തുകളിലാണ് വ്യാപക നാശനഷ്ടമുണ്ടായിരിക്കുന്നത്. വാകക്കാട് കളത്തൂക്കടവ് റോഡില്‍ പാലത്തിന്റെ അപ്രോച്ച് റോഡും സംരക്ഷണ ഭിത്തിയും തകര്‍ന്നിരിക്കുകയാണ്.

    2

    മേച്ചാല്‍ വാളകം റോഡ് ഗതാഗത യോഗ്യമല്ലാതായി. പൊന്‍കുന്നം - വിഴിക്കിത്തോട് - കുറുവാമൂഴി റോഡില്‍ കഴിഞ്ഞ പ്രളയത്തിന്റെ സമയത്ത് 14 വീടുകള്‍ ഒലിച്ചു പോയ പ്രദേശത്ത് വീണ്ടും വെള്ളം കയറി. മുണ്ടക്കയം പുത്തന്‍ചന്തയില്‍ 20 വീടുകളില്‍ വെള്ളം കയറിയതോടെ ആളുകള്‍ കെഎസ്ആര്‍ടിസിക്കായി നിര്‍മിച്ച കെട്ടിടത്തിലേക്ക് മാറിയിരിക്കുകയാണ്.

    3

    മൂന്നിലവ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ എല്ലാം വെള്ളം കയറി. ജൂലൈ 31 മുതല്‍ ഇവിടെ കനത്ത മഴയാണ്. എന്നാല്‍ ഞായറാഴ്ചയായതിനാല്‍ പല വ്യാപാര കേന്ദ്രങ്ങളും തുറന്നിരുന്നില്ല. അതിനാല്‍ സാധനങ്ങള്‍ മാറ്റാനും സാധിച്ചിരുന്നില്ല. ടൗണിന് താഴെ 4 വര്‍ഷം മുന്‍പ് നിര്‍മിച്ച ചെക് ഡാമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

    4

    അതേസമയം മുണ്ടക്കയത്ത് ഇന്നലെ ഒരു മണിക്കൂറില്‍ ലഭിച്ചത് 60 മില്ലിമീറ്റര്‍ മഴയാണ്. ഹൈഡ്രോളജി വകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ 2.30 മുതല്‍ 3.30 വരെ ലഭിച്ച മഴയുടെ അളവാണിത്. മഴക്കെടുതിയില്‍ ജില്ലയിലെ 48 വീടുകള്‍ക്ക് ഭാഗിക നാശമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പശ്ചിമ ഇന്ത്യന്‍ തീരത്തു കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം വര്‍ധിക്കുമെന്ന നിഗമനം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ കാലാവസ്ഥാ മാറ്റം.

    5

    കോട്ടയം ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട് 50 കുടുംബങ്ങളിലെ 140 പേരെയാണ് ക്യാംപുകളിലേക്കു മാറ്റിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ അഞ്ചും മീനച്ചിലില്‍ നാലും ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്. അതിനിടെ കൂട്ടിക്കല്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ഇളംകാട് ടോപ് ഒറ്റപ്പെട്ടു. മ്ലാക്കര തോട്ടില്‍ വെള്ളം ഉയര്‍ന്നതോടെയാണ് വാര്‍ഡ് വീണ്ടും ഒറ്റപ്പെട്ടത്.

    6

    മ്ലാക്കരയില്‍ താല്‍ക്കാലിക പാലം ഉണ്ട്. എന്നാല്‍ ചെറു വാഹനങ്ങള്‍ക്ക് മാത്രമാണ് ഉപയോഗിക്കാനാവുക. മഴ കനത്തതോടെ ഇതും വൃഥാവിലായി. മറുകരയിലുള്ള പല കുടുംബങ്ങളും ഒറ്റപ്പെട്ടിട്ടുണ്ട്. വാഗമണ്‍ മലനിരകള്‍ക്ക് താഴെയുള്ള പ്രദേശമാണ് ഇത്. ഇവിടെ പാലങ്ങളും റോഡുകളും തകര്‍ന്നത് നിര്‍മിച്ചിട്ടില്ല. പ്രദേശവാസികളെ ക്യാംപുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

    7

    ഞായറാഴ്ച മുതല്‍ കനത്ത മഴയാണ് കോട്ടയം ജില്ലയില്‍ പെയ്യുന്നത്. പലയിടത്തും ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായിരുന്നു. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോകണമെന്നും സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    സാധിക ഇതിപ്പോ എന്ത് ഭാവിച്ചാ...എല്ലാം കലക്കന്‍ ഫോട്ടോയാണല്ലോ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+