ഷീബ കൊലപാതകം: പിന്നില്‍ സാമ്പത്തിക ഇടപാട്; പ്രതികള്‍ ചില രേഖകള്‍ കൈക്കലാക്കി
കോട്ടയം:താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണ്ണാടയക വിവിരങ്ങള്‍. പ്രതിയെ ചോദ്യം ചെയ്യുന്നതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു താഴത്തങ്ങാടി പാറപ്പാടത്തെ ഷീബ തലക്കടിയേറ്റ് മരിച്ചത്. പൊലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഉവരുടെ ബന്ധുക്കളേയും ക്വട്ടേഷന്‍ സംഘത്തേയും കേന്ദ്രീകരിച്ചും അന്വേഷണം നടന്നു വരികയാണ്.

സാമ്പത്തിക ഇടപാട്
ഷീബയുടെ കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടിലെ ചൊല്ലിയുള്ള തര്‍ക്കമാണെന്ന് കണ്ടെത്തല്‍. പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇന്നലെ ഒരാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

ചോദ്യം ചെയ്യുന്നു
ഇന്നലെ കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്്തുവരികയാണ്. കുമരകം സ്വദേശിയായ ആളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കൊല്ലപ്പെട്ട ഷീബയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായാണ് വിവരം. ഈ കുടുംബവുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് പൊലീസ് ആദ്യം മുതല്‍ അന്വേഷണം നടത്തി വരുന്നത്. ഇതില്‍ സംഭവ സ്ഥലത്ത് നിന്നും ഷീബയുടെ ഫോണ്‍ ലഭിച്ചത് നിര്‍ണ്ണമായക തെളിവായിരുന്നു.

ഫോണ്‍ നിര്‍ണ്ണായകം
ഇന്നലെയായിരുന്നു അന്വേഷണ സംഘം ഷീബയുടെ ഫോണ്‍ കണ്ടെത്തിയത്. വീടിനോടുള്ള ചേര്‍ന്നുള്ള സ്ഥലത്ത് നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. അക്രമി സംഘം ഫോണ്‍ കൊണ്ട് പോയിട്ടുണ്ടാവുമെന്നാണ് ആദ്യം കരുതിയിരുന്നത്. ഫോണ്‍ പരിശോധിച്ച് വരികയാണ്. അതേസമയം ഷീബയുടെ ഭര്‍ത്താവിന്റെ ഫോണ്‍ കണ്ടെത്താനായിട്ടില്ല.

ചില രേഖകളും
പ്രതികകള്‍ ചില രേഖകളും കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പ്രതിയെ ചോദ്യം ചെയ്താല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീടിന്റെ അലമാരകളെല്ലാം തുറന്നിട്ട് എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത്. പല സാധനങ്ങളും തകര്‍ത്തിരുന്നു. വീടിന്റെ മുന്‍വാതില്‍ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഒപ്പം അക്രമി സംഘം ഷീബയുടെ വീട്ടിലെ കാറില്‍ തന്നെയാണ് രക്ഷപ്പെട്ടത്.

കാറിന്റെ ദൃശ്യങ്ങള്‍
മോഷ്ടിക്കപ്പെട്ട മെറൂണ്‍ നിറത്തിലുള്ള വാഗ്‌നര്‍ കാറിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സമീപത്തെ വീട്ടില്‍ നിന്നുള്ള സിസിടിവിയില്‍ നിന്നാണ് ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ ലഭിച്ചത്. ആക്രമണം നടന്നതിന് പിന്നാലെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ കാറില്‍ ഒരാളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.

കുമരകം ഭാഗത്തേക്ക്
രാവിലെ പത്ത് മണിയോടെ കുമരകം ഭാഗത്തേക്കാണ് കാര്‍ പോയിട്ടുള്ളത്. ഇതോടെ സമീപത്തെ വീടുകളില്‍ നിന്ന് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തിങ്കളാഴ്ച വൈകിട്ടോടെയാണ് കൊലപാതകം നടന്നതായി പുറത്തറിയുന്നത്.കാര്‍ പോയതിന്റെ എതിര്‍ ദിശയിലേക്കാണ് സ്ഥലത്തെത്തിയ പോലീസ് നായ പോയത്.
Recommended Video

ആഭരണങ്ങള്‍ നഷ്ടപ്പെട്ടു
ഇരുവരുടെയും ശരീരത്തില്‍ വൈദ്യുതി കമ്പികള്‍ ചുറ്റിയിരുന്നുവെങ്കിലും ഷോക്കേല്‍പ്പിച്ചതിന്റെ തെളിവുകള്‍ ശരീരത്തിലില്ല.ഷീബയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇതിന് പുറമേ ഇരുവര്‍ക്കും പലരുമാരും സാമ്പത്തിക ബന്ധം ഉണ്ടായിരുന്നതായി കേസ് അന്വേഷിക്കുന്ന പോലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications