'തന്റെ പേരിൽ ഇങ്ങനെയൊരു ജോലിയുള്ളത് അറിയില്ല, അക്കൗണ്ടിൽ പണവും വന്നിട്ടില്ല': ലിജിമോൾ; വീണ്ടും ട്വിസ്റ്റ്
കോട്ടയം: ഉമ്മൻ ചാണ്ടിയെതക്കുറിച്ച് നല്ലത് പറഞ്ഞതിന് മൃഗസംരക്ഷണ വകുപ്പിലെ പാർട് ടൈം സ്വീപ്പറെ പിരിച്ചുവിട്ടെന്ന വിവാദത്തിൽ വഴിത്തിരിവ്. താൽക്കാലിക സ്വീപ്പറായി നിയമിച്ച കെ സി ലിജിമോൾക്ക് പകരം ആളുമാറി ആണ് സതിയമ്മ ജോലി ചെയ്തതെന്ന വിശദീകരണങ്ങൾക്കിടെയാണ് തന്റെ ജോലി മറ്റൊരാൾ ചെയ്തത് അറിഞ്ഞില്ലെന്ന് ലിജി മോൾ പ്രതികരിച്ചത്.
തന്റെ ജോലി മറ്റൊരാൾ ചെയ്തത് അറിഞ്ഞില്ലെന്ന് ലിജി മോൾ പറഞ്ഞു. മൃഗാശുപത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും സതിയമ്മയ്ക്കൊപ്പം ഒരു കുടുംബശ്രീയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ലിജി മോൾ വ്യക്തമാക്കി. സതിയമ്മയ്ക്കെതിരെ ലിജി മോൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഐശ്വര്യ കുടുംബശ്രീ പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കെതിരേയും പരാതി നൽകി.

താൻ മൃഗാശുപത്രിയിൽ ഒരു ദിവസം പോലും ജോലി ചെയ്തിട്ടില്ലെന്ന തന്റെ പേരിൽ അവിടെ ജോലി ഉണ്ടായിരുന്നുവെന്ന് അറിയുന്നത് ഇന്നലെയാണെന്നും തന്റെ പേരിൽ വന്ന രേഖയിലെ ഒപ്പും തന്റേതല്ലെന്നും സതിയമ്മയ്ക്കൊപ്പം കുടുംബശ്രീയിൽ പ്രവർത്തിച്ചിരുന്നുവെന്നും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താൻ പോന്നതെന്നും ലിജി മോൾ പറഞ്ഞു.
തനിക്ക് പൈസ കിട്ടിയിട്ടില്ലെന്നും പൈസ എടുക്കാൻ ഒരിടത്തും പോയിട്ടുമില്ലെന്നും ലിജി മോൾ പറഞ്ഞു. എനിക്ക് ഇതേക്കുറിച്ച് അറിയുകയുമില്ല. എനിക്ക് ഇങ്ങനെയൊരു ജോലി ഉള്ള കാര്യം തന്നെ ഞാൻ അറിഞ്ഞത് ഇക്കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്ചരിച്ചപ്പോഴാണ് അവർ പറയുന്നു. താൻ ഇന്നലെ സ്ഥലത്ത് ഇല്ലായിരുന്നുവെന്നും ജോലി തന്റെ പേരിലാണ് എന്ന് തിരിച്ചുവന്നപ്പോളാണ് അറിഞ്ഞതെന്നും ലിജി മോൾ പറഞ്ഞു.












Click it and Unblock the Notifications