Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് അല്‍പ്പത്തരം; ശശി തരൂരിന്റെ പെരുന്നയിലെ പ്രസംഗത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്

കോട്ടയം: എന്‍ എസ് എസ് ആചാര്യന്‍ മന്നത്ത് പദ്മാനഭന്റെ ജയന്തിയോട് അനുബന്ധിച്ച് എന്‍ എസ് എസ് ആസ്ഥാനത്ത് ശശി തരൂര്‍ എം പി നടത്തിയ പ്രസംഗത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ ആണ് ശശി തരൂരിന്റെ പ്രസംഗത്തിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. ശശി തരൂരിന്റെ പ്രസംഗം അങ്ങേയറ്റം അല്‍പ്പത്തരമായിപ്പോയി എന്ന് ബിനു ചുള്ളിയില്‍ പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ബിനു ചുള്ളിയിലിന്റെ പ്രതികരണം. രാഷ്ട്രീയ പാര്‍ട്ടിയില്‍ എന്നല്ല സമൂഹത്തിന്റെ ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അവരവരുടെ ഇടങ്ങളില്‍ മത്സരരങ്ങള്‍ ഉണ്ടാവാറുള്ളത് സ്വഭാവികമാണ് എന്നും അത് ജാതീയമായ കുശുമ്പിന്റെ പേരിലാണ് എന്ന് തരൂരിനെ പോലെ നെഹ്റുവിയന്‍ സോഷ്യലിസ്റ്റ് എന്ന് അവകാശപെടുന്ന ആള്‍ പറയുന്നത് അല്‍പത്തരമാണ് എന്നാണ് ബിനു ചുള്ളിയില്‍ പറഞ്ഞത്.

sas

ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം അത് 80 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പറഞ്ഞത് എന്നും ശശി തരൂര്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. രാഷ്ട്രീയത്തില്‍ ഇപ്പോള്‍ താന്‍ അത് അനുഭവിക്കുന്നുണ്ട് എന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. താന്‍ മുമ്പും പെരുന്നയില്‍ വന്നിട്ടുണ്ട് എന്നും എന്നാല്‍ മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ആദ്യമാണെന്നും തരൂര്‍ പറഞ്ഞിരുന്നു.

2013 ല്‍ എ കെ ആന്റണിയെ മന്നം ജയന്തിക്ക് ക്ഷണിച്ച് 10 വര്‍ഷത്തിന് ശേഷമാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ പെരുന്നയിലേക്ക് മന്നം ജയന്തി ആഘോഷങ്ങള്‍ക്കായി ക്ഷണിക്കുന്നത്. അതേസമയം ഇന്ന് മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നില്ല. അതിനിടെ താന്‍ മുന്‍പ് ശശി തരൂരിനെ ദല്‍ഹി നായര്‍ എന്ന് വിളിച്ചിരുന്നു എന്നും ആ തെറ്റ് തിരുത്താനാണ് ഇന്ന് ശശി തരൂരിനെ വിളിച്ചതെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

തരൂര്‍ കേരളത്തിന്റെ വിശ്വപൗരനാണ് എന്നും മറ്റാരെയും തനിക്ക് ആ സ്ഥാനത്ത് കാണാന്‍ കഴിയുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നീ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ജി സുകുമാരന്‍ നായര്‍ ഏറെ കാലമായി അകല്‍ച്ചയിലാണ് എന്നതിനാല്‍ ശശി തരൂരിന്റെ സന്ദര്‍ശത്തിന് പ്രാധാന്യമേറെയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+