കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മിമിക്രി കലാകാരനെ കൊലപ്പെടുത്തിയ കാമുകിയും ക്വട്ടേഷന്‍ സംഘവും കുറ്റക്കാരെന്ന് കോടതി

Google Oneindia Malayalam News

കോട്ടയം: മിമിക്രി കലാകാരനെ കൊലപ്പെടുത്തിയ കേസില്‍ കാമുകിയും ക്വട്ടേഷന്‍ സംഘാംഗങ്ങളായ 3 പേരും കുറ്റക്കാരെന്ന് കോടതി. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റം ചെയ്തു എന്ന് കണ്ടെത്തിയത്. ജില്ലാ ജഡ്ജി വി ബി സുജയമ്മയാണ് കേസ് പരിഗണിച്ചത്. നാല് പേര്‍ക്കും ഉള്ള ശിക്ഷ ഏപ്രില്‍ 7 ന് വിധിക്കും എന്ന് കോടതി അറിയിച്ചു.

മിമിക്രി കലാകാരന്‍ ചങ്ങനാശേരി മുങ്ങോട്ട് പുതുപ്പറമ്പില്‍ ലെനീഷ് കൊല്ലപ്പെട്ട കേസിലാണ് വിധി. 31 കാരനായ ലെനീഷ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കൊല്ലപ്പെടുന്നത്. കേസില്‍ ലെനീഷിന്റെ കാമുകി തൃക്കൊടിത്താനം കടമാന്‍ ചിറ പാറയില്‍ പുതു പറമ്പില്‍ ശ്രീകല (44), ക്വട്ടേഷന്‍ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യന്‍ (28), ദൈവം പടി ഗോപാലശേരില്‍ ശ്യാം കുമാര്‍ എന്ന ഹിപ്പി ശ്യാം (31), വിത്തിരിക്കുന്നേല്‍ രമേശന്‍ എന്ന ജൂഡോ രമേശന്‍ (28) എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്.

kottayam

2013 നവംബര്‍ 23 ന് രാവിലെ 11 നാണ് കേസിന് ആാസ്പദമായ സംഭവം നടക്കുന്നത്. എസ് എച്ച് മൗണ്ടിന് സമീപം ശ്രീകല നടത്തുന്ന നവീന്‍ ഹോം നഴ്‌സിങ് സ്ഥാപനത്തില്‍ വെച്ചായിരുന്നു കൊലപാതകം. ലെനീഷിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ട് എന്ന സംശയം ആണ് ശ്രീകലയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്ന് പൊലീസ് കണ്ടെത്തി.

'അടിവസ്ത്രവും തുടയും കാട്ടി വേദിയില്‍ ഇരിക്കുന്നു'; റിമയ്‌ക്കെതിരെ സൈബര്‍ ആങ്ങളമാരുടെ സദാചാര ആക്രമണം'അടിവസ്ത്രവും തുടയും കാട്ടി വേദിയില്‍ ഇരിക്കുന്നു'; റിമയ്‌ക്കെതിരെ സൈബര്‍ ആങ്ങളമാരുടെ സദാചാര ആക്രമണം

25,000 രൂപയ്ക്ക് ആയിരുന്നു ഷിജോ സെബാസ്റ്റിയന്‍, ശ്യാം കുമാര്‍, രമേശന്‍ എന്നിവര്‍ക്ക് ശ്രീകല ക്വട്ടേഷന്‍ നല്‍കിയത്. ഇവരുടെ മര്‍ദനം ഏറ്റാണ് ലെനീഷ് മരിച്ചത്. കൊലപ്പെടുത്തിയ ശേഷം ലെനീഷിന്റെ മൃതദേഹം ചാക്കിലാക്കി പാമ്പാടി കുന്നേപ്പാലത്ത് റോഡരികിലെ റബര്‍ തോട്ടത്തില്‍ തള്ളുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ക്രൂരമായ കുറ്റകൃത്യം വെളിവായത്.

എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് ഹൈബി ഈഡന്‍ പീഡിപ്പിച്ചെന്ന പരാതി; നിര്‍ണായക നീക്കവുമായി സിബിഐഎംഎല്‍എ ഹോസ്റ്റലില്‍ വെച്ച് ഹൈബി ഈഡന്‍ പീഡിപ്പിച്ചെന്ന പരാതി; നിര്‍ണായക നീക്കവുമായി സിബിഐ

Recommended Video

cmsvideo
ചാറ്റുകള്‍ നശിപ്പിച്ചത് ദിലീപിന് തന്നെ പാരയായി

കാഞ്ഞിരപ്പള്ളി മുന്‍ ഡി വൈ എസ് പി എസ് സുരേഷ് കുമാര്‍, പാമ്പാടി മുന്‍ ഇന്‍സ്‌പെക്ടര്‍ സാജു കെ വര്‍ഗീസ്, മുന്‍ എസ് ഐ യു ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗിരിജ ബിജു ആണ് ഹാജരായിരുന്നത്.

English summary
kottaym mimicry artists murder; girlfriend and the Quotations team are guilty says court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X