Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫലം എന്തായാലും കോട്ടയം കീഴ്‌മേല്‍ മറിയും... വൈക്കം കിട്ടില്ലെന്ന് യുഡിഎഫ്, രണ്ടിടത്ത് തോല്‍ക്കുമെന്ന് ഇടത്

കോട്ടയം: നിമയസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. കൂട്ടിക്കിഴിച്ച് ഒരു മാസത്തോളമായി ചിന്തയില്‍ മുഴുകിയ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇനി ഉദ്വേഗ നിമിഷങ്ങള്‍. സംസ്ഥാനത്ത് തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഫലമായിരിക്കും കോട്ടയം ജില്ലയിലേത്. കാരണം മറ്റൊന്നുമല്ല, ഫലം കേരള രാഷ്ട്രീയത്തെ അടിമുടി മാറ്റുമെന്ന് തീര്‍ച്ചയാണ്.

ജില്ലയിലെ ഒമ്പതില്‍ മിക്ക സീറ്റുകളിലും വിജയ പ്രതീക്ഷയിലാണ് ഇരുമുന്നണികളും. ബിജെപി കാഞ്ഞിരപ്പള്ളിയിലും കണ്ണുവച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഫലം വരുത്താനിടയുള്ള മാറ്റങ്ങള്‍ ഇങ്ങനെയാണ്....

ആസ്ഥാനം ആര്‍ക്ക്

ആസ്ഥാനം ആര്‍ക്ക്

കേരള കോണ്‍ഗ്രസിന്റെ ആസ്ഥാന ജില്ല എന്നതാണ് കോട്ടയത്തെ വ്യത്യസ്തമാക്കുന്നത്. ഇതുവരെ യുഡിഎഫിന്റെ ശക്തി കേന്ദ്രമായും അറിയപ്പെട്ടു. എന്നാല്‍ കേരള കോണ്‍ഗ്രസ് ജോസ് പക്ഷം ഇടതുപക്ഷത്തോടൊപ്പം പോയതോടെ ജില്ലയുടെ മുഖഛായ മാറുമോ എന്നതാണ് പ്രധാനം.

വനവാസത്തിലേക്ക് പോകേണ്ടി വരും

വനവാസത്തിലേക്ക് പോകേണ്ടി വരും

തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കുന്ന കേരള കോണ്‍ഗ്രസ് വിഭാഗമായിരിക്കും ഇനി ഔദ്യോഗികം. മറ്റു കേരള കോണ്‍ഗ്രസുകാര്‍ അപ്രസക്തരാകും. ആര്‍ക്കാണ് ശക്തി എന്ന് തെളിയിക്കുന്ന മണ്ഡലങ്ങളാണ് പാലായും കടുത്തുരുത്തിയും. ഇവിടെ വീഴുന്നവര്‍ കേരള രാഷ്ട്രീയത്തില്‍ വനവാസത്തിലേക്ക് പോകേണ്ടി വരും.

പിസി ജോര്‍ജ് വഴി ബിജെപി നേട്ടം കൊയ്യുമോ

പിസി ജോര്‍ജ് വഴി ബിജെപി നേട്ടം കൊയ്യുമോ

കോട്ടയം ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രധാനമാണ് പൂഞ്ഞാര്‍ മണ്ഡലത്തിലേത്. പിസി ജോര്‍ജ് വീഴുമോ, അതോ പിസി ജോര്‍ജ് മറ്റുള്ളവരെ വീഴ്ത്തുമോ എന്നാണ് അറിയേണ്ടത്. 2016ലേത് പേരെ ഒറ്റയ്ക്ക് നിന്ന പിസി വീണ്ടും ജയിച്ചാല്‍ അത് മറ്റു പലര്‍ക്കുമുള്ള സൂചനയാകും. ബിജെപിക്ക് ഒരുപക്ഷേ കരുത്ത് കൂട്ടുകയും ചെയ്യും.

കാഞ്ഞിരപ്പള്ളിയിലെ കാര്യം

കാഞ്ഞിരപ്പള്ളിയിലെ കാര്യം

കോട്ടയം ജില്ലയില്‍ ബിജെപി കാര്യമായും പ്രതീക്ഷ വച്ചിരിക്കുന്നത് കാഞ്ഞിരപ്പള്ളിയിലാണ്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാഗ്യം ഇത്തവണ ബിജെപിക്ക് നേട്ടമാകുമോ. പലപ്പോഴും അപ്രാപ്യമെന്ന് കരുതിയ എല്ലാം നേടിയ വ്യക്തിത്വമാണ് കണ്ണന്താനത്തിന്റേത്. ഇത്തവണ കാഞ്ഞിരപ്പള്ളിയിലെ ഫലം ജില്ലയിലെയും അതുവഴി സംസ്ഥാനത്തെയും ബിജെപിക്ക് നിര്‍ണായകമാണ്.

മാണിയുടെ തട്ടകത്തിന്റെ പേര് മാറുമോ

മാണിയുടെ തട്ടകത്തിന്റെ പേര് മാറുമോ

പാലായില്‍ എന്തു സംഭവിക്കുമെന്നതാണ് മറ്റൊരു കാര്യം. കെഎം മാണിയുടെ തട്ടകം ഉപതിരഞ്ഞെടുപ്പിലൂടെയാണ് മാണി സി കാപ്പന്‍ ജയിച്ചടക്കിയത്. ജോസ് കെ മാണി കാപ്പനെ വീഴ്ത്തുമോ എന്നാണ് ഇനി അറിയേണ്ടത്. ഇവിടെ ജയിക്കുന്നവര്‍ കേരള രാഷ്ട്രീയത്തില്‍ തിളങ്ങും. തോറ്റവര്‍ ഒടുങ്ങുകയും ചെയ്യും.

എല്‍ഡിഎഫിന് രണ്ട് മണ്ഡലത്തില്‍ പ്രതീക്ഷയില്ല

എല്‍ഡിഎഫിന് രണ്ട് മണ്ഡലത്തില്‍ പ്രതീക്ഷയില്ല

ജില്ലയിലെ ഒമ്പതില്‍ ഏഴ് മണ്ഡലങ്ങളിലാണ് ഇടതുപക്ഷം പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയില്‍ ജെയ്ക് തോല്‍ക്കുമെന്ന് തന്നെയാണ് ഇടതു ക്യാമ്പ് വിലയിരുത്തുന്നത്. കോട്ടയം മണ്ഡലത്തിലും മുന്നണിക്ക് പ്രതീക്ഷയില്ല. ബാക്കി ഏഴും പിടിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എംപി ജോസഫ് ഉറപ്പിക്കുന്നു.

വൈക്കം കിട്ടില്ലെന്ന് യുഡിഎഫ്

വൈക്കം കിട്ടില്ലെന്ന് യുഡിഎഫ്

അഞ്ച് മണ്ഡലങ്ങളില്‍ ജയിച്ചുകഴിഞ്ഞു എന്നാണ് യുഡിഎഫ് പറയുന്നത്. മൂന്നിടത്ത് സാധ്യതയും കരുതുന്നു. സാധ്യത പറയുന്ന മണ്ഡലങ്ങള്‍ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍ എന്നിവയാണ്. വൈക്കത്ത് യുഡിഎഫിന് പ്രതീക്ഷയേ ഇല്ല. വൈക്കം വീഴണമെങ്കില്‍ യുഡിഎഫ് തരംഗമുണ്ടാകണമെന്നും മുന്നണി കരുതുന്നു.

Recommended Video

cmsvideo
    DR S S Lal interview about LDF bjp fight

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+