Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയുടെ ഭീഷണി: വിവാഹത്തലേന്ന് വരന്‍ മുങ്ങി

കോട്ടയം: കാമുകി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വരന്‍ വിവാഹത്തലേന്ന് മുങ്ങി. വധുവിന്റെ ആള്‍ക്കാര്‍ വഞ്ചാനാകുറ്റത്തിന് പരാതി നല്‍കി. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം.

ആലപ്പുഴ ജില്ലയിലെ ഒരു കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു വരന്‍. ഇരിങ്ങാലക്കുട സ്വദേശിയായ ഇയാള്‍ക്കെതിരെ വധുവിന്റെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ട പൊലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു.

wedding

മൂന്ന് മാസം മുമ്പാണ് ഇവരുടെ വിവാഹം നിശ്ചയിച്ചുറപ്പിച്ചത്. ഈരാറ്റുപേട്ടയിലെ ഒരു അധ്യാപക ദമ്പതികളുടെ മകളാണ് വധു. വിവാഹ നിശ്ചയത്തിന് ശേഷം ഇയാള്‍ സ്ഥിരമായി പെണ്‍കുട്ടിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

ഏപ്രില്‍ അഞ്ചിന് രാവിലെ 10.30ന് പുഞ്ഞാറിലെ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. വിവാഹത്തിന്റെ മുന്നോടിയായി തലേ ദിവസം വധൂവരന്മാരുടെ വീട്ടില്‍ സത്കാരവും നടന്നു. ആയിരത്തിലധികം പേര്‍ക്ക് വധൂഗ്രഹത്തില്‍ വിവാഹ സദ്യയും ഒരുക്കിയിരുന്നു.

രാവിലെയാണ് വരന്‍ മുങ്ങിയ കാര്യം അറഞ്ഞത്. ക്ഷേത്രത്തില്‍ പോയ മകന്‍ മടങ്ങിയെത്തിയില്ലെന്നാണ് വരന്റെ വീട്ടുകാര്‍ അറയിച്ചത്. തുടര്‍ന്ന് പെണ്‍വീട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് വരന്റെയും പിതാവിന്റെയും പേരില്‍ വഞ്ചനാകുറ്റത്തിന് പരാതി നല്‍കി. മകനെ കണാനില്ലെന്ന് പറഞ്ഞ് വരന്റെ അച്ഛനും പരാതി നല്‍കി.

അന്വേഷണത്തില്‍ കാമുകിയുടെ ഭീഷണിയെ തുടര്‍ന്നാണ് ഇയാള്‍ നാടുവിട്ടതെന്ന് പൊലീസ് അറയിച്ചു. മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ നെല്ലിയാമ്പതിയില്‍ കണ്ടെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+