• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സുഹൃത്തിന്റെ അമ്മയുടെ വ്യാജ ചിത്രങ്ങൾ വെച്ച് പണം തട്ടി: പാലായിൽ യുവാവ് അറസ്റ്റിൽ

Google Oneindia Malayalam News

കോട്ടയം: സുഹൃത്തിന്റെ അമ്മയുടെ നഗ്നചിത്രങ്ങൾ പണം വാങ്ങി പലർക്കും നൽകിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. മോർഫ് ചെയ്ത ചിത്രങ്ങളായിരുന്നു പണം തട്ടുന്നതിനായി യുവാവ് ഉപയോഗിച്ചിരുന്നത്. സംഭവത്തിൽ പാലാ സ്വദേശിയായ കച്ചേരിപ്പറമ്പിൽ ജയ്മോനാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവത്തിന് ശേഷം കഴിഞ്ഞ ഒരു വർഷമായി ഒഴിവിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ. സുഹൃത്തിന്റെ അമ്മയുടെ ഫോട്ടോ അവരറിയാതെ മൊബൈലിൽ പകർത്തിയ ശേഷം ചില ആപ്പുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മാറ്റിയായിരുന്നു യുവാവ് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതെന്നാണ് പാലാ എസ്എച്ച്ഒ കെപി ടോംസൺ പറഞ്ഞു. ഇതുവഴി പണം സമ്പാദിച്ചുവെന്നും പോലീസ് വ്യക്തമാക്കി.

'തലയ്ക്ക് നേരെ വെട്ട് വരുമ്പോൾ തല ഉയർത്തിപ്പിടിച്ച് നിന്നു തന്നെ ചില സംശയങ്ങൾ ചോദിക്കണ്ടേ?';അശ്വതി'തലയ്ക്ക് നേരെ വെട്ട് വരുമ്പോൾ തല ഉയർത്തിപ്പിടിച്ച് നിന്നു തന്നെ ചില സംശയങ്ങൾ ചോദിക്കണ്ടേ?';അശ്വതി

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം നടത്തിയ തെങ്ങണിയിലുള്ള ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ടെലഗ്രാം, ഷെയർചാറ്റ് എന്നിവയിൽ സ്ത്രീയുടെ പേരിൽ അവരുടെ തന്നെ ചിത്രങ്ങൾ നൽകി വ്യാജഅക്കൌണ്ടുകളുണ്ടാക്കിയ ശേഷം പ്രതി പലരുമായും ചാറ്റ് ചെയ്യുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തിരുന്നു. സ്ത്രീയാണെന്ന ചാറ്റ് ചെയ്തിരുന്ന ഇയാൾ ഇതിന് ശേഷം സെക്സ് ചാറ്റുകൾ നടത്തുന്നതും പതിവായിരുന്നു.

ചാറ്റിലൂടെ പരിചയപ്പെട്ടവരിൽ ചിലർ നഗ്ന ഫോട്ടോകൾ അയയ്ക്കാൻ ആവശ്യപ്പെട്ടതോടെ പണം നൽകിയാൽ കാണിക്കാം എന്ന നിർദേശമാണ് യുവാവ് മുന്നോട്ടുവെച്ചത് തുടർന്ന് ഗൂഗിൾ പേ അക്കൌണ്ട് വിവരങ്ങൾ അയച്ചുനൽകി പണം വാങ്ങുകയും പകരം പണം അയച്ചുനൽകുകയുമായിരുന്നു ചെയ്തിരുന്നത്. ആറ് മാസത്തിനുള്ളിൽ ഇത്തരത്തിൽ ഒന്നരലക്ഷം രൂപയോളമാണ് ഇയാളുണ്ടാക്കിയത്. ഇങ്ങനെ കിട്ടിയ പണം കൊണ്ട് സുഹൃത്തുക്കൾക്കൊപ്പം കറങ്ങുകയും മദ്യപിക്കുകയുമായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.

ലൈഫില്‍ ഒരിക്കലും നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്ന സ്വന്തം ചിന്നു ചേച്ചി; ലക്ഷ്മി നക്ഷത്രയ്ക്ക് പിറന്നാള്‍ ആശംസയുമായി അനുമോള്‍

സ്ത്രീയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. 2020 സെപ്തംബറിലായിരുന്നു ഇദ്ദേഹം പോലീസിനെ സമീപിച്ച് പരാതി നൽകുന്നത്. പോലീസിൽ പരാതി നൽകിയ വിവരമറിഞ്ഞ പ്രതി ഒളിവിൽ പോകുകയായിരുന്നു. ഇയാൾ ഇതിനിടെ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനിലും ഹൈക്കോടതിയിലും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പുറമേ കിടങ്ങൂർ സ്റ്റേഷനിലും സമാനമായ സംഭവത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി അന്വേഷണത്തിനിടെ പോലീസ് കണ്ടെത്തുകയായിരുന്നു. കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ഒളിവിൽ കഴിയുന്നതിനിടെ മറ്റൊരു സ്ത്രീയുടെ ചിത്രങ്ങൾ പകർത്താൻ പ്രതി ശ്രമിച്ചിരുന്നതായും ആരോപണമുണ്ട്.

cmsvideo
  What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam
  English summary
  Man arrested in Pala over making money from a fake morphed photo of friend's mother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X