കള്ളുഷാപ്പിൽ വെച്ച് വാക്കേറ്റം: കോട്ടയത്ത് 40കാരൻ കുത്തേറ്റ് മരിച്ചു, ഒരാൾ അറസ്റ്റിൽ!!
കോട്ടയം: കോട്ടയത്ത് കള്ളുഷാപ്പിലുണ്ടായ വാക്കേറ്റത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. മാന്നാനത്താണ് സംഭവം. അതിരമ്പുഴ മാന്നാനം നടുമ്പറമ്പിൽ സന്തോഷ് (40) ആണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാന്നാനം സ്വദേശിയായ രതീഷ് (50)നെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കൊപ്പം തന്നെ ഉണ്ടായിരുന്ന വട്ടുകുളം സ്വദേശിയായ ബാബു സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിട്ടുണ്ട്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ മാന്നാനം- അതിരമ്പുഴ റോഡിലുള്ള കള്ളുഷാപ്പിലാണ് അക്രമം ഉണ്ടാകുന്നത്. പെയിന്റിംഗ് തൊഴിലാളിയായ സന്തോഷ് കള്ളുഷാപ്പിൽ വെച്ച് രണ്ടുപേരുമായി വാക്കേറ്റമുണ്ടായതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

കുത്തേറ്റ ശേഷം ഷാപ്പിന് മുമ്പിൽ കിടന്ന സന്തോഷിനെ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. നാട്ടുകാർ വിവരമറിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തി ഒരാളെ കസ്റ്റഡിയിലെടുത്തത്. മരിച്ച സന്തോഷിന്റെ വയറ്റിൽ ആഴത്തിൽ കുത്തേറ്റിണ്ടുണ്ടെന്നാണ് വിവരം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ജയശ്രീയാണ് ഭാര്യ, അഞ്ജന, അരവിന്ദ് എന്നിവർ മക്കളാണ്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications