കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്തെ നടുക്കി കൊലപാതകം; നാല് ദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍

Google Oneindia Malayalam News

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നാല് ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ശൗചാലയത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. നിഷയെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

വനിത വികസന കോര്‍പറേഷന് പത്തനംതിട്ടയില്‍ ജില്ലാ ഓഫീസ്; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുംവനിത വികസന കോര്‍പറേഷന് പത്തനംതിട്ടയില്‍ ജില്ലാ ഓഫീസ്; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

നിഷ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വെള്ളത്തില്‍മുക്കിയായിരുന്നു നിഷ കുഞ്ഞിനെ വകവരുത്തിയത്. കഴിഞ്ഞ ദിവസമാണ് കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്റെയും നിഷയുടെയും കുഞ്ഞിനെ ശൗചാലയത്തിലെ വെള്ളം ശേഖരിച്ചുവെക്കുന്ന പാത്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

1

സംഭവ സമയത്ത് നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് സുരേഷ് പെയിന്റിംഗ് തൊഴിലാളിയാണ്. ഇരുവരുടെയും ആറാമത്തെ കുട്ടിയാണ് മരിച്ചത്. കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍ ബക്കറ്റിലിടാന്‍ മൂത്തകുട്ടിയോടു താന്‍ പറഞ്ഞിരുന്നുവെന്ന് നിഷമൊഴി നല്‍കിയതായി പൊലീസ് പറഞ്ഞിരുന്നു. നിഷയുടെ ഇടത് കാലിനു ജന്മനാ ശേഷിക്കുറവുള്ളതാണ്. തനിയെ നടക്കാനും ബുദ്ധിമുട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ജനിച്ച ആണ്‍കുട്ടിയെയാണ് ബുധനാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഗര്‍ഭിണിയായ വിവരം ആരും അറിഞ്ഞില്ല. അഞ്ചു കുട്ടികളുണ്ടായതിന്റെ പേരില്‍ ആളുകള്‍ കളിയാക്കിയതു മൂലമാണ് ഗര്‍ഭിണിയാണെന്ന വിവരം മറച്ചു വെച്ചതെന്നാണ് നിഷ പോലീസിന് മൊഴി നല്‍കിയിരുന്നത്.

'അദ്ദേഹത്തിന് ചിരിച്ച്‌കൊണ്ട് വിട നല്‍കണം നല്ലൊരു യാത്രയയപ്പ്'; കണ്ണീരോടെ സൈനികന്റെ ഭാര്യ'അദ്ദേഹത്തിന് ചിരിച്ച്‌കൊണ്ട് വിട നല്‍കണം നല്ലൊരു യാത്രയയപ്പ്'; കണ്ണീരോടെ സൈനികന്റെ ഭാര്യ

2

അയല്‍വാസിയായ സ്ത്രീ ഇന്നലെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയപ്പോള്‍ വീട്ടില്‍ എല്ലാവര്‍ക്കും കൊവിഡ് ആണെന്ന് പറഞ്ഞ് ഇവര്‍ തിരിച്ചയക്കുകയായിരുന്നുവെന്നും സംശയം തോന്നിയ അയല്‍വാസി ആശാവര്‍ക്കറെ വിവരമറിയിക്കുകയായിരുന്നുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതായി മനസ്സിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

3

സാമ്പത്തികമായി വളരെ അധികം ബുദ്ധിമുട്ടിലായിരുന്നു ഇവരുടെ കുടുംബം. ദമ്പതിമാരും അഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന ആശ്രയം പെയിന്റിംഗ് തൊഴിലാളിയായ സുരേഷായിരുന്നു. വളര്‍ത്താന്‍ കഴിയാത്തത് കൊണ്ട് കുഞ്ഞിനെ മുക്കിക്കൊന്നു എന്നാണ് മാതാവ് നിഷ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞത്.

മേഘാലയയില്‍ വീണ്ടും കോണ്‍ഗ്രസിന് തിരിച്ചടി: 11 കൗണ്‍സിലർമാർ തൃണമൂലില്‍ ചേർന്നുമേഘാലയയില്‍ വീണ്ടും കോണ്‍ഗ്രസിന് തിരിച്ചടി: 11 കൗണ്‍സിലർമാർ തൃണമൂലില്‍ ചേർന്നു

Recommended Video

cmsvideo
ഡെല്‍റ്റയാണോ ഒമിക്രോണാണോ ഏറ്റവും അപകടകാരിയായ വകഭേദം | Oneindia Malayalam
4

ആശുപത്രിയില്‍ പോകാതെ ഭര്‍ത്താവും നിഷയും വീട്ടില്‍ തന്നെ പ്രസവം എടുക്കുന്ന അവസ്ഥ കൂടി ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. തിരുവല്ല സ്വദേശിയായ സുരേഷും മുണ്ടക്കയം സ്വദേശിയായ നിഷയും അഞ്ചുവര്‍ഷം മുന്‍പാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്. നിഷക്ക് കാലിന് സുഖമില്ലാത്തതിനാല്‍ വീട്ടിലെ ജോലികള്‍ ചെയ്തിരുന്നത് പതിനഞ്ചുകാരിയായ മൂത്ത മകളാണ്.

English summary
Mother arrested for killing four-day-old baby in kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X