കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രി പള്ളിക്കൂടത്തില്‍ പോയിട്ടില്ല, പത്രം വായിക്കാറില്ല; കേരളത്തിന് അപമാനമാണെന്ന് പിസി ജോര്‍ജ്

Google Oneindia Malayalam News

കോട്ടയം : പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശവുമായ ബന്ധപ്പെട്ട വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചിരുന്നു. പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കില്‍ തള്ളേണ്ടതല്ലെന്നും വിഷയത്തില്‍ ചില കേന്ദ്രങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

യുപിയില്‍ ബിജെപി വീഴുമോ? ജാട്ട്-മുസ്ലിം ഐക്യം മുതല്‍ കര്‍ഷകര്‍ വരെ, വെല്ലുവിളികള്‍ നിരവധിയുപിയില്‍ ബിജെപി വീഴുമോ? ജാട്ട്-മുസ്ലിം ഐക്യം മുതല്‍ കര്‍ഷകര്‍ വരെ, വെല്ലുവിളികള്‍ നിരവധി

1

നിലവില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് വസ്തുതയുടെ പിന്‍ബലം ഇല്ല. കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസുകളില്‍
ഉള്‍പ്പെട്ട ആളുകളുടെ വിവരങ്ങള്‍ എന്നിവ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേക പങ്കാളിത്തമില്ല എന്ന് മനസ്സിലാകും. ഈ പ്രശ്‌നം ശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ പറഞ്ഞത് ആവര്‍ത്തിക്കുകയാണ്-ഇതിനൊന്നും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയില്‍ പെടുത്താന്‍ കഴിയുകയുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

കൂടാതെ നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പേരില്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നതായുള്ള പ്രസ്താവനയും പ്രചരണങ്ങളും അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. സംസ്ഥാനത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്ക് അടക്കം പുറത്തുവിട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

3

2020ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എന്‍ ഡി പി എസ് ആക്ട് പ്രകാരമുള്ള കേസുകള്‍ 4941 ആണ്. അവയില്‍ പ്രതികളായ 5422 പേരില്‍ 2700 (49.80%) പേര്‍ ഹിന്ദുമതത്തില്‍പ്പെട്ടവരും 1869 (34.47%) പേര്‍ ഇസ്ലാംമതത്തില്‍പ്പെട്ടവരും 853 (15.73%) പേര്‍ ക്രിസ്തു മതത്തില്‍പ്പെട്ടവരുമാണ്. ഇതില്‍ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

4

യുവതീ യുവാക്കള്‍ മതതീവ നിലപാടുകളില്‍ ആകൃഷ്ടരായി തീവ്രവാദ സംഘടനകളിലും മറ്റും എത്തിപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ടെന്നും ഇതിനായി സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്‍കൈ എടുത്ത് 2018 മുതല്‍ ഡീ റാഡിക്കലൈസേഷന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. തെറ്റായ നിലപാടുകളില്‍ നിന്ന് പിന്തിരിപ്പിച്ചു അവരെ സാധാരണ മനോനിലയിലെത്തിക്കാനുള്ള ശ്രമമാണ് ഇങ്ങനെ തുടര്‍ച്ചയായി നടത്തുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

5

തീവ്ര മതനിലപാടുകളിലൂടെ ഐഎസ്ആശയങ്ങളില്‍ ആകൃഷ്ടരായി യുവാക്കള്‍ വഴി തെറ്റാതിരിക്കാന്‍ വിവിധ ജില്ലകളിലെ മഹല്ലുകളിലെ പുരോഹിതന്‍മാരെയും മഹല്ല് ഭാരവാഹികളെയും ഉള്‍പ്പെടുത്തി കൗണ്ടര്‍ റാഡിക്കലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും നടത്തിയിട്ടുണ്ട്. ചിട്ടയായും ഫലപ്രാപ്തിയോടെയും നടത്തി വന്ന ഈ പരിപാടികള്‍ കൊവിഡ് പശ്ചാത്തലത്തില്‍ 2020 മുതല്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. അത് പുനരാരംഭിയ്ക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയത്.

6

എന്നാല്‍ ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ വിശദീകരണം പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ്. മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ തെറ്റാണെന്ന് പറഞ്ഞ് പി സി ജോര്‍ജ് മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നും കുറ്റപ്പെടുത്തി.

7

മുഖ്യമന്ത്രി അവതരിപ്പിച്ച കണക്കുകള്‍ തെറ്റാണ്. അദ്ദേഹം പള്ളിക്കുടത്തില്‍ പോയിട്ടില്ലെന്ന് തോന്നുന്നു. മതം മാറുന്നവര്‍ എല്ലാവരും രജിസ്റ്റര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടാണോ മതം മാറുന്നത്. മുഖ്യമന്ത്രി പത്രം ഒന്നും വായിക്കാറില്ല. പാല ബിപ്പ് പരാമര്‍ശനം നടത്തിയ വിശ്വാസികളോടാണ്. നാര്‍ക്കോട്ടിക് ജിഹാദില്‍ ഒന്നും പെടാന്‍ പാടില്ലെന്നാണ് പറഞ്ഞത്. അതും മാതാവിന്റെ പെരുന്നാള്‍ ദിവസമാണ് പറഞ്ഞതെന്ന് പിസി ജോര്‍ജ് കോട്ടയത്ത് ചേര്‍ന്നാ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

8

മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങള്‍ ഒന്നും അറിയില്ല, മക്കളോട് നല്ലത് പറഞ്ഞുകൊടുക്കുന്നത് നല്ലതാണ്. അതാണ് പാല ബിഷപ്പ് ചെയ്തതെന്നും പിസി ജോര്‍ജ് പറഞ്ഞു. ബിഷപ്പ് നാര്‍ക്കാട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയതിന് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് എത്തിയ രാഷ്ട്രീയ നേതാവാണ് പിസി ജോര്‍ജ്. പാലായില്‍ ബിഷപ്പിനെ പിന്തുണച്ച് നടത്തിയ റാലിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ബിഷപ്പ് പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന നിലപാട് സ്വീകരിച്ച വ്യക്തി കൂടിയാണ് പി സി ജോര്‍ജ്.

9

യുവത്വത്തെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന നാര്‍ക്കോട്ടിസ്റ്റുകള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവരുന്നത്. 1983ല്‍ പെറു പ്രസിഡന്റാണ് നാര്‍ക്കോട്ടിക് ജിഹാദിനെ പറ്റി ആദ്യം പറഞ്ഞത്. അല്ലാതെ പാല പിതാവല്ല. ഇന്ത്യയില്‍ കാശ്മീര്‍ കഴിഞ്ഞാല്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ ഉണ്ടാകുന്നതെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. മയക്കുമരുന്നുകള്‍ക്കെതിരെ എല്ലാ മതസ്ഥരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കഞ്ചാവ് കടത്തുന്നത് മുസ്ലീങ്ങളേക്കാള്‍ മറ്റുള്ളവരാണെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

10

എന്നാല്‍ മയക്കുമരുന്ന് ഏറ്റവും കൂടുതല്‍ വാങ്ങിക്കുന്നത് അവരാണെന്നും പിസി ജോര്‍ജ് അവകാശപ്പെട്ടു. കാഞ്ഞിരപ്പളളിയില്‍ നിന്ന് കാണാതായ ജസ്‌ന ജിഹാദിന്റെ ഇരയാണെന്നും പിസി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ ജോസ് കെ മാണിയോട് ഇനി ഇടതുപക്ഷത്തില്‍ തുടരാന്‍ പാടില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. പിണറായിയെ ബിഷപ്പ് തള്ളിപ്പറഞ്ഞിരിക്കുകയാണ്. പിണറായിക്കൊപ്പം ജോസ് കെ മാണി ഇനി തുടരാന്‍ പാടില്ല. ജോസ് കെ മാണി രാജി വച്ച് പുറത്തുവരണം. പാലാ ബിഷപ്പ് മാപ്പ് പറഞ്ഞിട്ട് ഒരുത്തനും ചാവാമെന്ന് കരുതി ഇരിക്കേണ്ടെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

11

നേരത്തെ പാല ബിഷപ്പിനെ പിന്തുണച്ച് കോട്ടയത്ത് നടന്ന റാലിയില്‍ പി സി ജോര്‍ജ് പങ്കെടുത്ത് സംസാരിച്ചിരുന്നു. സംസ്ഥാനത്ത് ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഉണ്ടെന്നുമാണ് പി സി ജോര്‍ജ് അന്ന് പറഞ്ഞത്. ഒന്ന് രണ്ട് കാര്യങ്ങള്‍ മാത്രമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. എന്താണ് ഇവിടുത്തെ പ്രശ്നം. കല്ലറങ്ങാട്ട് പിതാവ് സഭയുടെ തലവനെന്ന നിലയില്‍ അദ്ദേഹം തന്റെ സ്വന്തം പള്ളിയിലെ അള്‍ത്താരയിലെ തന്റെ വിശ്വാസികളോട് പറഞ്ഞു, സൂക്ഷിക്കണം, അദ്ദേഹം ആരെയും അപമാനിച്ചില്ലെന്ന് പിസി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

ആർഎസ്എസ്സിൻ്റെ 'പ്രവർത്തനങ്ങൾ' സമഗ്രമായി വിലയിരുത്തും; കീഴ്ഘടകങ്ങൾക്ക് നിർദ്ദേശവുമായി സിപിഎംആർഎസ്എസ്സിൻ്റെ 'പ്രവർത്തനങ്ങൾ' സമഗ്രമായി വിലയിരുത്തും; കീഴ്ഘടകങ്ങൾക്ക് നിർദ്ദേശവുമായി സിപിഎം

Recommended Video

cmsvideo
മണിയറയിലെ അശോകന്‍ സിനിമയെ ചീത്ത വിളിച്ച് PC George | Oneindia Malayalam

English summary
Narcotic Jihad Issue: PC George criticizes Chief Minister Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X