• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഒഴിഞ്ഞുമാറി ഉമ്മന്‍ ചാണ്ടി.... ഇനിയും ദിവസങ്ങളുണ്ടല്ലോ എന്ന് മറുപടി, അങ്ങോട്ട് പോയി ചര്‍ച്ചയില്ല

Google Oneindia Malayalam News

കോട്ടയം: ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളില്‍ കാര്യമായി പ്രതികരിക്കാതെ ഉമ്മന്‍ ചാണ്ടി. നേതൃത്വം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഉമ്മന്‍ ചാണ്ടി. ഇനിയും ദിവസങ്ങളുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ ഡിസിസി യോഗത്തില്‍ നിന്ന് വിട്ടുനിന്നിട്ടില്ലെന്നും, മറ്റ് പരിപാടികള്‍ ഉള്ളത് കൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. പ്രശ്‌നങ്ങല്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം തന്നെ മുന്‍കൈയ്യെടുക്കട്ടെ എന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുകയും ചെയ്തു. സമവായത്തിനില്ലെന്ന പരോക്ഷ സൂചന കൂടിയാണ് ഉമ്മന്‍ ചാണ്ടി നല്‍കുന്നത്.

പ്രശ്‌നങ്ങള്‍ കടുക്കുന്നതിനിടെ അഞ്ച് ജില്ലകളില്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ ചുമതലയേല്‍ക്കാന്‍ ഒരുങ്ങുകയാണ്. തിരുവവനന്തപുരത്ത് പാലോട് രവി ഇന്ന് ചുമതലയേല്‍ക്കുന്നുണ്ട്. സംസ്ഥാന തലത്തിലെ പ്രമുഖ നേതാക്കളും പങ്കെടുക്കുന്നുണ്ട്. കെ മുരളീധരനും കൊടിക്കുന്നില്‍ സുരേഷും പിടി തോമസും ഒക്കെയാണ് പങ്കെടുക്കുന്നത്. പാലോട് രവിയെ നിയമിച്ചതിനെതിരെ നേരത്തെ തന്നെ ഡിസിസിയില്‍ വലിയ പൊട്ടിത്തെറിയുണ്ടായിരുന്നു. പിഎസ് പ്രശാന്ത് നേരത്തെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. വൈകാതെ തന്നെ ഇയാള്‍ സിപിഎമ്മില്‍ ചേരുകയും ചെയ്തു.

ഗ്രൂപ്പുകളൊന്നും ഇപ്പോഴും വഴങ്ങിയിട്ടില്ല. ഗ്രൂപ്പിനെ ഇല്ലാതാക്കാന്‍ തന്നെയാണ് നീക്കമെന്ന പ്രഖ്യാപനങ്ങളാണ് സുധാകരനും വിഡി സതീശനും നല്‍കുന്നത്. തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും ഇന്ന് തന്നെ ചുമതലയേല്‍ക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.. നിവില്‍ തൃശൂരില്‍ നിന്ന് ആകെ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. കാസര്‍കോട് ഫൈസലും കണ്ണൂരില്‍ മാര്‍ട്ടില്‍ ജോര്‍ജും ഇന്ന് തന്നെ ചുമതയേല്‍ക്കും. കണ്ണൂരില്‍ കെ സുധാകരന്‍ തന്നെ പരിപാടി ഉദ്ഘാടനം ചെയ്യും. കാസര്‍കോട്ടും അദ്ദേഹം തന്നെയുണ്ടാവും.

ഇതിനിടെ ഗ്രൂപ്പുകള്‍ക്കെതിരെ മുതിര്‍ന്ന നേതാവ് എകെ ആന്റണി തന്നെ രംഗത്തെത്തി. പാര്‍ട്ടി നേരിടുന്ന പ്രശ്‌നങ്ങളില്‍ താന്‍ മധ്യസ്ഥ വഹിക്കാനില്ലെന്ന് ആന്റണി വ്യക്തമാക്കി. ഗ്രൂപ്പുകള്‍ക്ക് താന്‍ ഇപ്പോള്‍ വഴങ്ങിയാല്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും ആന്റണി വ്യക്തമാക്കി. അതേസമയം കെ സുധാകരനും വിഡി സതീശനും അദ്ദേഹം പിന്തുണ നല്‍കുന്നുവെന്നാണ് സൂചന. പ്രശ്‌നം പരിഹരിക്കാന്‍ രമേശ് ചെന്നിത്തലയെയും കാണാനാണ് സുധാകരനും സതീശനും തീരുമാനിച്ചിരിക്കുന്നത്. ഇവരെ അത് അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം ഇവര്‍ക്ക് അനുകൂലമല്ല. ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് എ, ഐ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സുധാകരനും സതീശനും ചേര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ കൂടിയായ തങ്ങളെ അപമാനിച്ചെന്നാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കരുതുന്നത്. ഹൈക്കമാന്‍ഡ് തന്നെ വിഷയത്തില്‍ ഇടപെട്ടട്ടെ എങ്കില്‍ മാത്രമേ വഴങ്ങൂ എന്ന നിലപാടിലാണ് ഇവര്‍. എന്നാല്‍ സുധാകരനും സതീശനും പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. താരിഖ് അന്‍വര്‍ നേരത്തെ ഇക്കാര്യം സ്ഥിരീകരിച്ചതാണ്. എന്നാല്‍ താരിഖ് അന്‍വറാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതാക്കള്‍. അദ്ദേഹത്തെ മാറ്റണമെന്നും ആവശ്യമുണ്ട്. ഇതെല്ലാം ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് നേതാക്കളെ കേള്‍ക്കാന്‍ അതുകൊണ്ട് തന്നെ ഹൈക്കമാന്‍ഡ് തയ്യാറാണെന്ന് അറിയിച്ചിട്ടില്ല.

തേയിലതോട്ടത്തില്‍ ചയ കുടിക്കാന്‍ ഇറങ്ങിയതാണോ; വൈറലായി ഗൗരി കിഷന്റെ പുതിയ ഫോട്ടോഷൂട്ട്

രമേശ് ചെന്നിത്തലയുടെ പരസ്യ പ്രസ്താവനയ്‌ക്കെതിരെ ടി സിദ്ദിഖ് രംഗത്ത് വന്നിട്ടുണ്ട്. ചെന്നിത്തല സംസാരിച്ചത് കുറച്ച് കടന്നുപോയെന്ന് സിദ്ദിഖ് പറഞ്ഞു. അത്തരം സംസാരം എല്ലാവരും ഒഴിവാക്കണം. അദ്ദേഹത്തെ പോലൊരാള്‍ ഇങ്ങനെയുള്ള സംസാരത്തിലേക്ക് തരം താഴാന്‍ പാടില്ല. എരിതീയില്‍ എണ്ണയൊഴിക്കുന് നസംസാരം ഒരാളുടെയും ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്നാണ് സംഘടനയോട് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ കാര്യമെന്നും സിദ്ദിഖ് പറഞ്ഞു. തനിക്ക് അധികം പ്രായമൊന്നും ആയിട്ടില്ലെന്നും, 74ഉം 75ഉം വയസ്സൊക്കെയുള്ളവരാണ് ഇപ്പോള്‍ തലമുറ മാറ്റത്തെ പറ്റി പറയുന്നതെന്ന് സുധാകരനെ ഉന്നംവെച്ച് ചെന്നിത്തല പറഞ്ഞിരുന്നു.

cmsvideo
  കോൺഗ്രസിൻ്റെ കുടിപ്പക അവസാനിക്കുന്നില്ല | PC Chacko Interview | Oneindia Malayalam
  English summary
  oommen chandy response on talks with kpcc leadership says they should have take the initiative
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X