കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരാജയത്തിന് കാരണം വോട്ട് കച്ചവടം; പാലയിലെ പരാജയം അംഗീകരിക്കുന്നുവെന്ന് ജോസ് കെ മാണി

Google Oneindia Malayalam News

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ജോസ് കെ മാണി. കോട്ടയം ജില്ലയിൽ അഭിമാന പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് പാലാ. തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭേജനത്തിൽ പാലാ സീറ്റിനെച്ചൊല്ലി യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയ ജോസ് മാണിയും മാണിയും എൻസിപി വിട്ട് യുഡിഎഫിനൊപ്പമെത്തിയ മാണി സി കാപ്പനും തമ്മിലായിരുന്നു പാലായിൽ പ്രധാന മത്സരം. എൽഡിഎഫിൽ സീറ്റ് വിഭജനത്തിനിടെ പാലാ സീറ്റ് ലഭിക്കാതായതോടെയാണ് മാണി സി കാപ്പൻ പാർട്ടിയും മുന്നണിയും ഉപേക്ഷിച്ച് പുറത്തുവരുന്നത്. പുതിയ രാഷ്ട്രീയ പാർട്ടിയ്ക്ക് രൂപം നൽകിയ മാണി സി കാപ്പന് യുഡിഎഫിൽ ഇടം നൽകുകയും പാലാ സീറ്റ് നൽകുകയും ചെയ്തിരുന്നു.

കാഞ്ഞിരപ്പള്ളിയില്‍ ജോസിന് ആശ്വാസം, എന്‍ ജയരാജിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തികാഞ്ഞിരപ്പള്ളിയില്‍ ജോസിന് ആശ്വാസം, എന്‍ ജയരാജിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തി

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം അംഗീകരിക്കുന്നുവെന്നും എന്നാല്‍ അതിന് പിന്നില്‍ യുഡിഎഫ് - ബിജെപി വോട്ട് കച്ചവടം നടന്നുവെന്നുമാണ് ജോസ് കെ. മാണി യുടെ പ്രതികരണം. ' കേരള ചരിത്രം തിരുത്തിയെഴുതുവാന്‍ ഈ തെരഞ്ഞെടുപ്പിലൂടെ കഴിഞ്ഞു. ഇടതു സര്‍ക്കാരിന്റെ തുടര്‍ഭരണം ലഭിക്കുന്നതില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും പങ്കുചേരാന്‍ കഴിഞ്ഞു എന്നതില്‍ അഭിമാനമുണ്ടെന്നുമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. 13000 ന് മുകളിൽ വോട്ടുകൾക്കാണ് മാണി സി കാപ്പന്റെ വിജയം.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

joskemani-15

പാലയില്‍ താൻ പരാജയപ്പെട്ടുവെന്നും പരാജയം അംഗീകരിക്കുന്നുവെന്നും ജോസ് കെ മാണി വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ വിജയം അംഗീകരിയ്ക്കുന്നുണ്ടെങ്കിലും ഈ വിജയത്തിന് പിന്നില്‍ ബിജെപിയുമായി വ്യക്തമായ വോട്ട് കച്ചവടമാണെന്നും കാരണം കണക്കുകള്‍ പരിശോധിച്ചാല്‍ അത് മനസ്സിലാകുമെന്നും ജോസ് കെ മാണി പറയുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലായിൽ 26,800 വോട്ടിനടുത്ത് ബിജെപിയ്ക്ക് ലഭിച്ചിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലാവട്ടെ പാലായിൽ 24,800 വോട്ടും ലഭിച്ചു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോഴുള്ള അവസാന കണക്കുകള്‍ പ്രകാരം 10466 വോട്ടുകൾ ബിജെപിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്ന് വോട്ട് കച്ചവടം നടന്നുവെന്ന് വ്യക്തമാണെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഞാന്‍ ഇക്കാര്യത്തെക്കുറിച്ച് താൻ സൂചിപ്പിച്ചിട്ടുണ്ട്. പാലായില്‍ മാത്രമല്ല, മറ്റു പലയിടങ്ങളിലും വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നും ജോസ് കെ മാണി ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ് മത്സരിച്ച സ്ഥലങ്ങളിലാണ് ഇതെന്നും കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
NDA couldn't open account in kerala assembly election

English summary
Pala Assembly Election Result 2021: Kerala Congress leader Jose K Mani's response after loss in Pala seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X