കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എലിക്കുളത്ത് യുഡിഎഫ് പിന്തുണയോടെ എന്‍സിപി സ്വതന്ത്രന് വിജയം, വോട്ടുമറിച്ചെന്ന് ജോസ് വിഭാഗം!!

Google Oneindia Malayalam News

കോട്ടയം: എല്‍ഡിഎഫ് കോട്ടയത്ത് വിജയിച്ചെങ്കിലും എന്‍സിപിയുടെ ഞെട്ടിപ്പിക്കുന്ന അട്ടിമറി ചര്‍ച്ചയാവുന്നു. ജോസ് കെ മാണിയും എന്‍സിപിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ പാല എലിക്കുളം രണ്ടാം വാര്‍ഡില്‍ ജോസ് വിഭാഗം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ സാജന്‍ തൊടുകയാണ് ഇവിടെ തോറ്റത്. അതേസമയം തകര്‍പ്പന്‍ വിജയത്തിലും ഇത് ജോസിന് തിരിച്ചടിയാണ്. എന്‍സിപി വിജയിച്ചത് യുഡിഎഫിന്റെ പിന്തുണയോടെയാണ്.

1

എന്‍സിപിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാത്യൂസാണ് ജയിച്ചത്. എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത് എന്‍സിപിയാണെന്ന ആരോപണം ജോസ് വിഭാഗം ഉന്നയിക്കുന്നു. നേരത്തെ തന്നെ എന്‍സിപി എല്‍ഡിഎഫില്‍ നിന്ന് പുറത്തേക്ക് പോവുകയാണെന്ന വാദം ഉയര്‍ന്നിരുന്നു. യുഡിഎഫ് അവരെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എന്‍സിപി വോട്ട് മറിച്ചെന്നാണ് ആരോപണം.

തദ്ദേശ തിരഞ്ഞെടുപ്പ്: കൊച്ചിയില്‍ ഇരുമുന്നണികളെയും ഞെട്ടിച്ച് ബിജെപി, നാലിടത്ത് തേരോട്ടം!!തദ്ദേശ തിരഞ്ഞെടുപ്പ്: കൊച്ചിയില്‍ ഇരുമുന്നണികളെയും ഞെട്ടിച്ച് ബിജെപി, നാലിടത്ത് തേരോട്ടം!!

Recommended Video

cmsvideo
ചുവന്ന മണ്ണായി കൊല്ലം ...ഇനി പിണറായിയുടെ നാളുകൾ

എലിക്കുളത്ത് എന്‍സിപി സ്വതന്ത്രനും ജോസ് ഗ്രൂപ്പും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയായിരുന്നു. സ്വതന്ത്രന് എന്‍സിപി മൗനാനുവാദം നല്‍കിയെന്നാണ് സൂചന. മുന്നണിയില്‍ പുതുമുഖമായ ജോസ് ഗ്രൂപ്പിന് കൂടുതല്‍ പരിഗണന നല്‍കുന്നതാണ് എന്‍സിപിയെ ചൊടിപ്പിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ സീറ്റിലാണ് ഇത്തവണ എന്‍സിപി മത്സരിച്ചത്. എന്‍സിപി തങ്ങളുടെ നാലാം വാര്‍ഡ് മുന്നണി ചര്‍ച്ചകള്‍ പ്രകാരം വിട്ടുനല്‍കിയിയിരുന്നു. എന്നാല്‍ എന്‍സിപി ആവശ്യപ്പെട്ട രണ്ടാം വാര്‍ഡ് വിട്ടുകൊടുക്കാന്‍ ജോസ് കെ മാണി വിഭാഗം തയ്യാറായില്ല. എലിക്കുളം സിറ്റിംഗ് സീറ്റാണെന്ന് ജോസ് വിഭാഗം വാദിച്ചിരുന്നു.

യുഡിഎഫിനെയും എല്‍ഡിഎഫിനെയും ഞെട്ടിച്ച് ട്വന്റി 20, കിഴക്കമ്പലവും ഐക്കരനാടും തൂത്തുവാരി!!യുഡിഎഫിനെയും എല്‍ഡിഎഫിനെയും ഞെട്ടിച്ച് ട്വന്റി 20, കിഴക്കമ്പലവും ഐക്കരനാടും തൂത്തുവാരി!!

അതേസമയം സിറ്റിംഗ് സീറ്റുകളൊന്നും വിട്ടുനല്‍കാനാവില്ലെന്ന വാദമാണ് ജോസ് വിഭാഗം ഉന്നയിച്ചത്. ഇതോടെയാണ് രണ്ടാം വാര്‍ഡിലേക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മാത്യൂസ് പെരുമനങ്ങാട് വിമതനായി എത്തിയത്. മാത്യൂസിന് യുഡിഎഫ് പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഇവരെ രഹസ്യമായി എന്‍സിപിയും പിന്തുണച്ചിരുന്നു. നേരത്തെ ജോസഫ് വിഭാഗത്തിനായിരുന്നു ഈ സീറ്റ് യുഡിഎഫ് നല്‍കിയത്. വിമത നീക്കത്തോടെ ഇത് വേണ്ടെന്ന് യുഡിഎഫ് തീരുമാനിക്കുകയായിരുന്നു.

എന്സിപിയുമായി പ്രശ്നങ്ങളുണ്ടെങ്കിലും ജോസഫ് വിഭാഗത്തിനെതിരെ ജോസ് പക്ഷത്തിന് പാലാ നഗരസഭയില്‍ അട്ടിമറി ജയം നേടുകയും ചെയ്തു. ജോസഫ് പക്ഷത്തിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കുര്യാക്കോസ് പടവന് തോല്‍വി നേരിട്ടു. ജോസ് പക്ഷത്തിന്റെ ആന്റോ ജോസഫ് പടിഞ്ഞാറേക്കരയാണ് വിജയിച്ചത്. 41 വോട്ടിനാണ് വിജയിച്ചത്.

കാഞ്ഞങ്ങാട് നഗരസഭയിൽ കോൺഗ്രസിനെ നിലംതൊടീക്കാതെ എൽഡിഎഫ്.. കൂറ്റൻ വിജയം.. നഗരസഭ നിലനിർത്തികാഞ്ഞങ്ങാട് നഗരസഭയിൽ കോൺഗ്രസിനെ നിലംതൊടീക്കാതെ എൽഡിഎഫ്.. കൂറ്റൻ വിജയം.. നഗരസഭ നിലനിർത്തി

English summary
Pala Municipality Election Results: ncp rebel candidate win against jose fraction elikulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X