എന്തൊരു ക്രൂരമായ കൊലപാതകം..!! പഴയിടം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷയും പിഴയും
കോട്ടയം: പ്രമാദമായ പഴയിടം ഇരട്ടക്കൊല കേസില്‍ പ്രതി അരുണ്‍ ശശി കുറ്റക്കാരനെന്ന് കോടതി. അരുണ്‍ ശശിക്ക് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതോടൊപ്പം രണ്ട് ലക്ഷം രൂപ പിഴയും അരുണ്‍ ശശി ഒടുക്കണം. സംരക്ഷിക്കേണ്ട ആള്‍ തന്നെയാണ് ക്രൂരമായ കൊലപാതകം നടത്തിയിരിക്കുന്നത് എന്ന് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 2 നിരീക്ഷിച്ചു.
2013 ആഗസ്റ്റ് 28 ന് രാത്രിയില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. പഴയിടം തീമ്പനാല്‍ വീട്ടില്‍ തങ്കമ്മയെയും (68) ഭര്‍ത്താവ് ഭാസ്‌കരന്‍ നായരെയും (71) വീടിന് ള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റാണ് ഇരുവരും മരിച്ചത്. കൊല്ലപ്പെട്ട തങ്കമ്മയുടെ ബന്ധുവായ അരുണ്‍ ശശി തന്നെയായിരുന്നു ഹീനമായ കുറ്റകൃത്യം ചെയ്തത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇത് കണ്ടുപിടിക്കാനായിരുന്നില്ല.

കൊലപാതകം കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് അരുണ്‍ ശശിയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയത്. തങ്കമ്മയുടേയും ഭാസ്‌കരന്‍ നായരുടേയും സംസ്‌കാര ചടങ്ങുകള്‍ക്കും കേസ് അന്വേഷണത്തിന്റെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണത്തിനും എല്ലാം അരുണ്‍ ശശിയായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. അതിനാല്‍ തന്നെ ആദ്യഘട്ടത്തില്‍ അരുണ്‍ ശശിയെ പൊലീസ് സംശിച്ചിരുന്നില്ല.
പിന്നീട് ഒരു മാല മോഷണ കേസില്‍ അരുണ്‍ ശശി പൊലീസിന്റെ പിടിയിലായി. അന്ന് അരുണ്‍ ശശിയെ വിശദമായി ചോദ്യം ചെയ്‌തോടെയാണ് സംഭവം തെളിഞ്ഞത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനാണ് ഇരുവരേയും കൊലപ്പെടുത്തിയത് എന്നാണ് അരുണ്‍ ശശി പറഞ്ഞത്. അതേസമയം കേസിന്റെ വിചാരണ സമയത്ത് അരുണ്‍ ശശിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ അരുണ്‍ ശശി ഒളിവില്‍ പോയി.
Washing Machine Tips: ശ്ശെടാ... വാഷിംഗ് മെഷീന്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെയായിരുന്നോ...?
പിന്നീട് മൂന്ന് വര്‍ഷം കഴിഞ്ഞ് ഇയാളെ ചെന്നൈയില്‍ നിന്ന് പിടികൂടുകയായിരുന്നു. കൊലപാതകത്തിന് പുറമെ മോഷണവും ഭവനഭേദനവും അരുണ്‍ ശശിക്ക് എതിരെ നിലനില്‍ക്കുമെന്നും കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് ജഡ്ജി ജെ നാസര്‍ വിധിച്ചു. അരുണ്‍ ശശിയുടെ പിതാവിന്റെ സഹോദരിയായിരുന്നു കൊല്ലപ്പെട്ട തങ്കമ്മ. ചിറക്കടവ് പഞ്ചായത്തിലെ പഴയിടത്ത് റിട്ട പിഡബ്ല്യുഡി സൂപ്രണ്ട് ആയിരുന്നു ഭാസ്‌കരന്‍ നായര്‍. മുന്‍ കെഎസ്ഇബി ഉദ്യോഗസ്ഥയായിരുന്നു തങ്കമ്മ.
ടി വി കാണുകയായിരുന്ന ഭാസ്‌കരന്‍ നായരെ ആണ് അരുണ്‍ ശശി ആദ്യം കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് മുകളിലത്തെ നിലയില്‍ നിന്ന് ഇറങ്ങി വന്ന തങ്കമ്മയെയും അരുണ്‍ ശശി പിന്നീട് കൊലപ്പെടുത്തുക ആയിരുന്നു. എറണാകുളം റേഞ്ച് ഐ ജിയായിരുന്ന പത്മകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു കേസ് അന്വേഷിച്ചത്.












Click it and Unblock the Notifications