വായ അടപ്പിക്കുകയാണ് ലക്ഷ്യം:‘എന്നെ പൂഞ്ഞാറില്‍ എതിര്‍ക്കുന്നത് ഭീകര പ്രസ്ഥാനവുമായി ബന്ധമുള്ള സംഘടന’ പിസി ജോർജ്
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഊർജ്ജിതമായി തുടരുന്നതിനിടെ തനിക്കെതിരായ ആരോപണങ്ങളോട് പ്രതികരിച്ച് പിസി ജോർജ്. താൻ തെറി പറയുന്നു എന്നതാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങൾ ഉന്നയിക്കുന്ന ആകെയുള്ള പരാതിയെന്നാണ് ജനപക്ഷം നേതാവ് പിസി ജോർജ്ജ് ചൂണ്ടിക്കാണിക്കുന്നത്. നാട്ടിലെ പാവപ്പെട്ടവന്റെയും, അശരണരുടെയും തലയിൽ കയറാൻ വരുന്ന അധികാര വർഗ്ഗത്തിന് നേരെ ഇനിയും അത്തരം പദപ്രയോഗങ്ങൾ ചിലപ്പോൾ വേണ്ടിവരുമെന്നും പിസി ജോർജ്ജ് പറഞ്ഞു. തന്നെ കഴിഞ്ഞ കാലങ്ങളിൽ ഏൽപ്പിച്ച ജോലി ഒരുദാസനായി നിന്ന് ആത്മാർത്ഥമായി ചെയ്ത് തീർത്തിട്ടുണ്ടെന്നും ജോർജ് പറഞ്ഞു.
ലൗ ജിഹാദ്: ജോസ് കെ മാണി പ്രകടിപ്പിച്ചത് ക്രൈസ്തവ സമൂഹത്തിൻ്റെ ആശങ്ക: മന്ത്രി വി മുരളീധരൻ
പൂഞ്ഞാറിൽ മത്സരിക്കുന്ന തനിക്കെതിരെ പ്രചാരണങ്ങളിൽ തനിക്കെതിരെ പ്രതിഷേധവുമായി എത്തുന്നത് ഭീകരപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നാണ് പിസി ജോര്‍ജിന്റെ വാദം. ഒരു പ്രദേശത്തെ മുഴുവന്‍ ആളുകളെയും മോശമായി ചിത്രീകരിക്കുന്നത് അവരുടെ പ്രവര്‍ത്തന ശൈലിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 20 ശതമാനത്തില്‍ താളെ മാത്രമുള്ള വിഭാഗമാണ് ഇതെന്നും അവര്‍ക്കെതിരെ പ്രതികരിക്കുന്നവരുടെ വായ അടപ്പിക്കുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യമെന്നും പിസി ജോര്‍ജ് പറയുന്നു. ജനപക്ഷം സ്ഥാനാർത്ഥി പിസി ജോർജിനെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സൂയസ് കനാലിൽ വഴി മുടക്കിയ എവർ ഗിവൺ കപ്പൽ വീണ്ടും ചലിച്ച് തുടങ്ങി, ചിത്രങ്ങൾ കാണാം
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് പിസി ജോർജിന് നേരെ കൂവലുണ്ടായത്. കഴിഞ്ഞ ദിവസം പ്രചാരണ പരിപാടികൾക്കിടെ പിസി ജോർജിനു നേരെ നാട്ടുകാർ രംഗത്തിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചിലർ കലാപത്തിനു ശ്രമിക്കുകയാണെന്നും അതിനാൽ പ്രചാരണ പരിപാടികൾ നിർത്തിവെക്കുകയാണെന്നും പിസി ജോർജ് വ്യക്തമാക്കിയത്. ഇതോടെ കൂവി വിളിച്ചവരുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ച് പിസിയും ക്ഷുഭിതനായി രംഗത്തെത്തിയിരുന്നു.
തൂവെള്ളയിൽ തിളങ്ങി ഭാനുശ്രീ- ചിത്രങ്ങൾ കാണാം