Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലായിൽ ഗർഭിണി മരിച്ചു: മരണകാരണം കൊവിഡ് വാക്സിനേഷനാവാമെന്ന് സ്വകാര്യ ആശുപത്രി, ആരോപണവുമായി ബന്ധുക്കൾ

കോട്ടയം: കോട്ടയത്ത് ഗർഭിണി മരിച്ച സംഭവത്തിന് പിന്നിൽ കൊവിഡ് വാക്സിൻ സ്വീകരിച്ചതാകാമെന്ന് റിപ്പോർട്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവാണ് ഗർഭിണിയായിരിക്കെ മരിച്ചത്. പാലായിലെ സ്വകാര്യ ആശുപത്രിയാണ് റിപ്പോർട്ടിൽ കൊവിഡ് വാകിസ്നേഷനായിരിക്കാം മരണകാരണമെന്ന് പരാർമശിക്കുന്നത്. യുവതിയുടെ തലച്ചോറിൽ രക്തസ്രാവം ഉണ്ടായിരുന്നതായും ആശുപത്രിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ആശുപത്രി നൽകിയ മരണസർട്ടിഫിക്കറ്റ് ചൂണ്ടിക്കാണിച്ചാണ് ആരോഗ്യമന്ത്രിക്ക് ബന്ധുക്കൾ പരാതി നൽകിയിട്ടുള്ളത്.

സംഭവത്തിൽ യുവതിയെ ചികിത്സിച്ച ആശുപത്രിക്കെതിരെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. യുവതി മരിച്ചതോടെ ആശുപത്രിക്കെതിരെ രംഗത്തെത്തിയ ബന്ധുക്കൾ ആശുപത്രിയുടെ ചികിത്സയിൽ തൃപ്തി ഉണ്ടായിരുന്നില്ലെന്ന് ആരോപിച്ചിട്ടുണ്ട്. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഈ സംഭവം സംഭവം അന്വേഷിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കിയിട്ടുണ്ട്. പാലാ രൂപതയുടെ കീഴിലുള്ള മാർ സ്ലീവാ ആശുപത്രിയാണ് യുവതി മരിച്ച സംഭവത്തിൽ റിപ്പോർട്ട് നൽകിയത്.

pregnant-women-

പുല്‍തകിടില്‍ മാലാഖയെ പോലെ സുന്ദരിയായി നടി എസ്തര്‍ അനില്‍; ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍

ആഗസ്റ്റ് ആറിനാണ് മഹിമാ മാത്യു മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നിന്ന് കൊവിഡ് വാക്സിൻ സ്വീകരിക്കുന്നത്. അതേ ദിവസം തന്നെ ഗർഭിണിയാണോ എന്ന് പരിശോധിക്കുന്നതിന് പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ഗൈനക്കോളജിസ്റ്റിന്റെ നിർദേശം അനുസരിച്ചുകൊണ്ടാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളതെന്നാണ് മഹിമയുടെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ഇതോടെയാണ് ഇതേ ആശുപത്രിയിൽ നിന്ന് നേരെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി വാക്സിൻ സ്വീകരിക്കുന്നത്. തിരിച്ചെത്തി നടത്തിയ പരിശോധനയിൽ മഹിമ ഏഴ് ആഴ്ച ഗർഭിണിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ആഗസ്റ്റ് 11 മുതലുണ്ടായ ആരോഗ്യപ്രശ്നങ്ങൾക്ക് പിന്നാലെയാണ് മരണം സംഭവിക്കുന്നത്. തലവേദന അനുഭവപ്പെട്ടിരുന്ന മഹിമ 13ാം തിയ്യതി ആശുപത്രിയിലെത്തി നേരത്തെ കണ്ട ഗൈനക്കോളജിസ്റ്റ് അവധിയിലായിരുന്നതിനാൽ മറ്റൊരു ഗൈനക്കോളജിസ്റ്റിനെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് മരുന്നുകൾ നൽകിക്കൊണ്ട് തിരിച്ചയയ്ക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇൻജെക്ഷൻ അടക്കം എടുത്തെങ്കിലും 15ന് തലവേദന രൂക്ഷമായതോടെ വീണ്ടും ആശുപത്രിയിലെത്തിക്കുകയും അഡ്മിറ്റ് ചെയ്യുകയുമായിരുന്നു.

ആശുപത്രിയിലെത്തിച്ച് അരമണിക്കൂറിന് ശേഷം ബോധം നഷ്ടപ്പെട്ടകോടെ യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് വൈകുന്നേരത്തോടയാണ് മരണം സംഭവിക്കുന്നത്. മഹിമയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റ്മോർട്ട് നടത്തുകയും ചെയ്തിട്ടുണ്ട് തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ജന്മനാ ഒരു കാലില്ലാത്ത മഹിമ നാല് മാസം മുമ്പാണ് വിവാഹിതയായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+