പാലത്തിലെ വിള്ളലടക്കാന്‍ ബലികൊടുക്കേണ്ടി വന്നത് ഒരു ജീവന്; കരാറുകാരോട് പറഞ്ഞിട്ടും നന്നാക്കിയില്ല
കോട്ടയം: എംസി റോഡിലെ നീലിമംഗലം പാലത്തിലെ വിള്ളല്‍ അടക്കാന്‍ അധികൃതര്‍ തയ്യാറായത് ഒരാളുടെ മരണത്തിന് ശേഷം. കഴിഞ്ഞ ദിവസമാണ് പാലത്തിലെ സ്ലാബിന്റെ വിള്ളലില്‍ ചാടാതിരിക്കാന്‍ ഓട്ടോ വെട്ടിച്ചത് വെട്ടിച്ച ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് ഡ്രൈവര്‍ മരണപ്പെടുകയായിരുന്നു. നാളുകളായി ഇവിടത്തെ സ്ലാബുകള്‍ ചേരുന്ന ഭാഗത്ത് കോണ്‍ക്രീറ്റ് ഇളകി വള്ളലുകള് വീണിട്ട്. നന്നാക്കുന്നതിനായി കരാറുകരനോട് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും നന്നാക്കിയില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. പിന്നീട് അപകടം നടന്ന ദിവസം വൈകിട്ടുതന്നെ സിമന്റും മണലും ഉപയോഗിച്ച് അറ്റകുറ്റപ്പണി കരാറുകാര്‍ നടത്തിയിരുന്നു. ഇന്നലെ അപകടനില പൂര്‍ണമായും മാറ്റിയെന്നും അധികൃതര്‍ പറഞ്ഞു. കെഎസ്ടിപിയാണ് എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി പാലം നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നത്. ഇന്നും നാളെയും ഗതാഗതം പഴയപാലം വഴിയായിരിക്കും. പുതിയ പാലം തുറന്നാലും ചെറിയ വാഹനങ്ങള്‍ പഴയ പാലം വിടണമെന്ന ആലോചനയിലാണ് അധികൃതര്‍.
പാലത്തിന്റെ അപകടാവസ്ഥ പൂര്‍ണമായും മാറ്റുംമെന്നും കോണ്‍ക്രീറ്റ്, വെല്‍ഡിങ് ജോലികളാണ് ഇനി ബാക്കിയുള്ളതെന്നും ഗതാഗതത്തിനു തടസ്സം വരാത്ത രീതിയിലാണ് പണി നടത്തുന്നതെന്നും പ്രധാന വഴികളിലെ പാലങ്ങളുടെ സമീപന പാതകള്‍ അപകടത്തിലാണോയെന്നു പരിശോധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. കളത്തിപ്പടി ജംഗ്ഷനിലെ കുഴിയടക്കാത്തതിലും നാട്ടുകാരില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
2 ആഴ്ചയ്ക്കിടെ 5 ഇരുചക്രവാഹന യാത്രക്കാരാണ് ഇവിടെ അപകടത്തില്‍പെട്ടത്. കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതാണ് കുഴി ഉണ്ടാവാന്‍ കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മാറ്റി സ്ഥാപിക്കാതെ കുഴി അടക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം പൂവത്തുംമൂട് പാലത്തിന് സമീപത്തെ കുഴികള്‍ അടയ്ക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും നാളെ പണി ആരംഭിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്.

കണ്ണൂരിലെ കൊയ്യം വളക്കൈ റോഡിനും ഭരണാനുമതി നല്‍കിയതായി ഇന്നലെ പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നു. ഏറെ നാളത്തെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് വളക്കൈ കൊയ്യം റോഡിന് ഭരണാനുമതി നല്‍കിയത്. രണ്ട് വട്ടം കാളവണ്ടി സമരമുള്‍പ്പെടെ നടത്തിയിരുന്നു. അവസാനം കേരളപ്പിറവി ദിനത്തില്‍ കണ്ണൂര്‍ പിഡബ്ല്യുഡി ഓഫീസിലേക്ക് നടത്തിയ കാളവണ്ടി സമരമാണ് വിജയിച്ചത്. ഇതിലൂടെയാണ് റോഡിന് ഭരണാനുമതി ലഭിച്ചത്. കണ്ണൂരിലെ മലയോര ഭാഗങ്ങളെ എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. ഇവിടത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഈ റോഡിന്റെ നവീകരണം. മെക്കാര്‍ഡം ടാര്‍ ചെയ്ത് നവീകരിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications