Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ നേരിടാന്‍ ജെയ്ക് തന്നെ; പ്രഖ്യാപിച്ച് എംവി ഗോവിന്ദന്‍

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാകും. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ജെയ്ക് സി തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചാണ്ടി ഉമ്മനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ജെയ്ക് സി തോമസ് പുതുപ്പള്ളിയില്‍ മത്സരിക്കാനിറങ്ങുന്നത്.

2016 ല്‍ ഉമ്മന്‍ ചാണ്ടിയോട് 27000 ത്തിലേറെ വോട്ടിന് പരാജയപ്പെട്ട ജെയ്ക് സി തോമസ് 2021 ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം വെറും 9000 ത്തിലേക്കെത്തിച്ചിരുന്നു. അതിനാല്‍ തന്നെ ഇത്തവണ ജെയ്ക് സി തോമസിനെ തന്നെ കളത്തിലിറക്കാന്‍ സി പി എം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് നല്‍കിയ പേര് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു.

jaick

ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ രൂപപ്പെട്ട സഹതാപ തരംഗത്തിലാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്. എന്നാല്‍ മണ്ഡലത്തിലെ എട്ടില്‍ ല്‍ ആറ് പഞ്ചായത്തും എല്‍ ഡി എഫാണ് ഭരിക്കുന്നത് എന്നതിലാണ് സി പി എമ്മിന്റെ ആത്മവിശ്വാസം. എന്‍ ഡി എയ്ക്കായി ബി ജെ പിയാണ് മത്സരിക്കുന്നത് എന്ന് ഉറപ്പാണെങ്കിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് തന്നെ ബി ജെ പിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.

എസ് എഫ് ഐയിലൂടെയാണ് ജെയ്ക് സി തോമസ് രാഷ്ട്രീയത്തിലേക്ക് കടന്ന് വന്നത്. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജെയ്ക് സി തോമസ് ചാനല്‍ ചര്‍ച്ചകളിലും സജീവമായിരുന്നു. നിലവില്‍ സി പി എം കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്ര കമ്മിറ്റിയിലും ജെയ്ക് സി തോമസ് ഉണ്ട്. മണര്‍കാട് സ്വദേശിയായണ് ജെയ്ക് സി തോമസ്.

മണ്ഡലത്തില്‍ ആകെയുള്ള 140 വാര്‍ഡുകളില്‍ 69 എണ്ണം എല്‍ ഡി എഫിനും 59 എണ്ണം യു ഡി എഫിനുമാണ്. എന്‍ ഡി എയ്ക്ക് 10 ഉം സ്വതന്ത്രര്‍ക്ക് രണ്ടും വാര്‍ഡുകളില്‍ പ്രതിനിധികളുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ കണക്ക് പരിശോധിക്കുമ്പോള്‍ മേല്‍ക്കൈ എല്‍ ഡി എഫിനാണെങ്കിലും ഉമ്മന്‍ ചാണ്ടിയെ സ്വീകരിച്ച ജനങ്ങള്‍ മകനെയും പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+