Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുപ്പള്ളി വിധി ബാലറ്റില്‍; അവകാശവാദങ്ങള്‍ക്കപ്പുറം ഇനി സംഭവിക്കാനിരിക്കുന്നത് എന്ത്...?

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് അവസാനിച്ചതോടെ ഇനി മത്സരഫലത്തിനായുള്ള കാത്തിരിപ്പ്. സെപ്തംബര്‍ എട്ട് വെള്ളിയാഴ്ചയാണ് പുതുപ്പള്ളിയുടെ വിധി അറിയുക. 72.91 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ യു ഡി എഫ് - എല്‍ ഡി എഫ് നേര്‍ക്കുനേര്‍ പോരാട്ടമാണ് നടന്നത്. ബി ജെ പിയും മത്സരരംഗത്തുണ്ടായിരുന്നെങ്കിലും ശക്തമായ ത്രികോണ മത്സരം എന്ന് വിശേഷിപ്പിക്കാന്‍ പുതുപ്പള്ളിയിലെ സാഹചര്യത്തില്‍ സാധിക്കില്ല.

ഉച്ചവരെ കനത്ത പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ അതിന് ശേഷം അല്‍പം മന്ദഗതിയിലായി. രണ്ട് മണിയാകുമ്പോഴേക്ക് 50 ശതാമനത്തിലേറെ വോട്ട് ചെയ്‌തെങ്കിലും പിന്നീട് നാല് മണിക്കൂറില്‍ 22 ശതമാനം പേര്‍ മാത്രമെ വോട്ട് ചെയ്യാനെത്തിയുള്ളൂ. മണ്ഡലത്തിലെ 176412 വോട്ടര്‍മാരില്‍ 128624 പേര്‍ വോട്ട് ചെയ്തു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനം കുറവാണ്.

puthuppally by election

2021-ല്‍ 74.90-ഉം 2016-ല്‍ 77.40-ഉം ആയിരുന്നു പോളിംഗ്. ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് ശേഷം അധികം താമസിയാതെ തന്നെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. പെട്ടെന്നുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം പോളിംഗിനെ ബാധിച്ചതായി വിലയിരുത്തലുണ്ട്. മണ്ഡലത്തിലെ ഗണ്യമായ എണ്ണം വോട്ടര്‍മാര്‍ വിദേശത്താണ്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന് ഒരുമാസത്തിനുള്ളില്‍ പ്രഖ്യാപിച്ചതിനാലും ഉപതിരഞ്ഞെടുപ്പായതിനാലും അന്യദേശത്തുള്ള പലരും വോട്ടെടുപ്പിന് എത്തിയിട്ടില്ല.

യു ഡി എഫിന്റെ കണക്കിലും പോളിംഗില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 10000 ത്തോളം വോട്ടുകള്‍ കുറവുണ്ടായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. അതേസമയം എല്‍ ഡി എഫ് പറയുന്നത് തങ്ങളുടെ വോട്ടെല്ലാം ബാലറ്റിലാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നും എന്നാല്‍ യു ഡി എഫിന്റെ ഉറച്ച വോട്ടുകളില്‍ പലതും പോള്‍ ചെയ്തിട്ടില്ല എന്നുമാണ്. ഉമ്മന്‍ ചാണ്ടിയുടെ വീടിന് അടുത്തള്ള യു ഡി എഫ് വോട്ടുകള്‍ പോലും രേഖപ്പെടുത്തിയിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ സി പി എം നേതാവ് പറഞ്ഞത്.

പുതുപ്പള്ളിയില്‍ എട്ട് പഞ്ചായത്താണ് ഉള്ളത്. ഇതില്‍ ആറിടത്തും എല്‍ ഡി എഫാണ് ഭരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ലീഡ് സമ്മാനിച്ച പഞ്ചായത്തുകളിലെല്ലാം ഇത്തവണ പ്രതീക്ഷയുണ്ട് എന്നാണ് ഇടത് അവകാശവാദം. അകലകുന്നം, കൂരോപ്പട, മണക്കാട്, പാമ്പാടി, പുതുപ്പള്ളി, വാകത്താനം പഞ്ചായത്തുകളിലാണ് എല്‍ ഡി എഫ് അധികാരത്തിലുള്ളത്.

അയര്‍ക്കുന്നം, മീനടം പഞ്ചായത്തുകളില്‍ മാത്രമാണ് യു ഡി എഫ് ഭരിക്കുന്നത്. കഴിഞ്ഞ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ ഈ നേട്ടം 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ എല്‍ ഡി എഫിന് സാധിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 27000 ത്തില്‍ നിന്ന് 9000 ത്തിലേക്ക് കുറയ്ക്കാന്‍ ജെയ്ക് സി തോമസിന് സാധിച്ചത് ഇക്കാരണത്താലാണ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവും പള്ളിത്തര്‍ക്കവുമെല്ലാം എല്‍ ഡി എഫിനെ ഇതിലേക്ക് നയിച്ചിട്ടുണ്ട്.

അതേസമയം മറുവശത്ത് ഉമ്മന്‍ ചാണ്ടിയില്ലെങ്കിലും ഉമ്മന്‍ ചാണ്ടി ഫാക്ടറില്‍ തന്നെയാണ് യു ഡി എഫ് പ്രതീക്ഷ വെക്കുന്നത്. എല്‍ ഡി എഫിന്റെ വികസന വെല്ലുവിളികളേയും മറ്റ് രാഷ്ട്രീയ ചര്‍ച്ചകളേയും മാറ്റി നിര്‍ത്തി ഉമ്മന്‍ ചാണ്ടി എന്ന ഒറ്റ മുദ്രാവാക്യത്തിലാണ് യു ഡി എഫ് ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. സഹതാപ തരംഗത്തെ ആവോളം നിലനിര്‍ത്തി വോട്ടാക്കി മാറ്റുന്നതില്‍ യു ഡി എഫിന് ജയിക്കാനാകുമോ എന്ന് വെള്ളിയാഴ്ച അറിയാം.

കഴിഞ്ഞ ദിവസങ്ങളില്‍ ചാണ്ടി ഉമ്മന് റെക്കോഡ് ഭൂരിപക്ഷം പ്രവചിച്ച യു ഡി എഫ് നേതാക്കളെല്ലാം പോളിംഗ് കഴിഞ്ഞപ്പോള്‍ ഇതില്‍ നിന്ന് ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. 25000 ത്തിനും 30000 ത്തിനും ഇടയില്‍ വരുന്ന ഭൂരിപക്ഷമാണ് നിലവില്‍ ചാണ്ടി ഉമ്മന് യു ഡി എഫ് കരുതുന്നത്. അതേസമയം കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി നേടിയ ഭൂരിപക്ഷത്തോട് അടുത്തോ അതില്‍ കുറവോ ആണ് ചാണ്ടി ഉമ്മന് ലഭിക്കുന്നതെങ്കില്‍ രാഷ്ട്രീയമായ വിജയം എല്‍ ഡി എഫിനായിരിക്കും എന്നതില്‍ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+