കടല്‍ ക്ഷോഭം രൂക്ഷം: കോഴിക്കോട് ബീച്ചിലെ ഓപ്പണ്‍ സ്റ്റേജ് തകര്‍ച്ചാ ഭീഷണിയില്‍
കോഴിക്കോട്: കടല്‍ക്ഷോഭ ഭീഷണയിലായി കോഴിക്കോട് ബീച്ചിലെ ഓപ്പണ്‍ സ്റ്റേജ്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച സ്റ്റേജിലേക്ക് തിരമാല ആഞ്ഞടിക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. കടല്‍ക്ഷോഭത്തോടൊപ്പം മഴക്കാലം കൂടി വരുന്നത് സ്റ്റേജിന്‍റെ തകര്‍ച്ചയക്ക് ഇടയാക്കുമോയെന്നതാണ് പ്രധാന ആശങ്ക. സ്റ്റേജിന്‍റെ തൊട്ടടുത്ത് വരെ കടല്‍ കയറിയിട്ടുണ്ട്.
നിലത്ത് നിരത്താനുള്ള ഓടുകളും മറ്റും മാസങ്ങള്‍ക്ക് മുമ്പെ എത്തിച്ചിരുന്നെങ്കിലും ലോക്ക് ഡൗണ്‍ കാരണം നിര്‍മ്മാണം പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ മണല്‍ കുത്തിയൊലിച്ചു പോയ ഇടങ്ങളിലേക്ക് തിര അതി ശക്തമായി അടിച്ചുകൊണ്ടിരിക്കുകയാണ്.

അടിത്തറയക്ക് നിലവില്‍ കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും കടലാക്രമണം രൂക്ഷമാവുന്നതോടെ ബലക്ഷയം ഉണ്ടാകുമെന്നാണ് ആശങ്ക. തിരമാല ഇതിലും ശക്തമായ അടിച്ചു കയറിയാല്‍ സ്റ്റേജ് തകര്‍ച്ചയിലേക്ക് വീഴും. ലോക്ക് ഡൗണില്‍ നിര്‍മ്മാണ മേഖലയ്ക്ക് ഇളവ് പ്രഖ്യാപിച്ചതിനാല്‍ എത്രയും വേഗം സ്റ്റജേിന്‍റെ നിര്‍മ്മാണം പുനഃരാരംഭിക്കണമെന്ന ആവശ്യ ശക്തമാവുകയാണ്.
രാഹുല്‍ ഉരുളക്കിഴങ്ങില്‍ നിന്ന് സ്വര്‍ണ്ണം ഉണ്ടാക്കുകയാണ്, പൂവില്‍ നിന്ന് സിദ്ധരാമയ്യയും: കാട്ടീല്‍
മദ്യം വീടുകളിലെത്തിച്ചു നല്‍കും ; പഞ്ചാബിന് പുറമെ നടപടിക്രമങ്ങള്‍ തുടങ്ങി കൂടുതല്‍ സംസ്ഥാനങ്ങള്‍