Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയം നഗരസഭ ആര്‍ക്കൊപ്പം; അറിയാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി, ജനങ്ങള്‍ ആകാംക്ഷയില്‍

കോട്ടയം: കോട്ടയം നഗരസഭ ആര്‍ക്കൊപ്പമെന്നറിയാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രം. ഇത്തവണ ആര്‍ക്കൊപ്പം എന്നറിയാനുള്ള ആകാംക്ഷയില്‍ കാത്തിരിക്കുകയാണ് എല്ലാവരും. ഇന്ന് രാവിലെ 11 മണിക്കാണ് കോട്ടയം നഗരസഭയിലെ പുതിയ അധ്യക്ഷ തെരഞ്ഞെടുപ്പ്. യുഡിഎഫിന്റെ കൈകളിലായിരുന്നു കോട്ടയം നഗരസഭ. സെപ്തംബര്‍ 24ന് എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചതോടെ യുഡിഎഫ് അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ പുറത്താവുകയായിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നേരത്തെ നറുക്കെടുപ്പിലൂടെയാണ് ബിന്‍സി നഗരസഭ അധ്യക്ഷയായത്. ഇത്തവണയും നറുക്കെടുപ്പിലൂടെയാകും തെരഞ്ഞെടുക്കേണ്ടി വരുക എന്നാണ് ലഭിക്കുന്ന സൂചനകള്‍.

പുറത്തായ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. അട്ടിമറി പ്രതീക്ഷയുമായി മത്സരിക്കുന്ന എല്‍ഡിഎഫ് കഴിഞ്ഞ തവണ മത്സരിച്ച അഡ്വ. ഷീജ അനിലിനെ തന്നെയാണ് ഇത്തവണയും കളത്തിലിറക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികള്‍ക്ക് 22 അംഗങ്ങളുള്ള നഗരസഭയില്‍ കഴിഞ്ഞ തവണ നറുക്കെടുപ്പ് തുണച്ചതോടെയായിരുന്നു ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷ സ്ഥാനത്തെത്തിയത്. 8 അംഗങ്ങളുള്ള ബിജെപിയും ഇത്തവണ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന സാഹചര്യത്തില്‍ അംഗങ്ങള്‍ വോട്ട് മാറി ചെയ്യുകയോ അസാധുവാകുകയോ ചെയ്തില്ലങ്കില്‍ നറുക്കെടുപ്പിലൂടെ തന്നെയാകും നഗരസഭാ ഭരണം തീരുമാനിക്കുക എന്നാണ് ലഭിക്കുന്ന സൂചനകള്‍.

vo

കഴിഞ്ഞ 20 വര്‍ഷമായി യുഡിഎഫിന്റെ കൈകളില്‍ ഭദ്രമായിരുന്നു കോട്ടയം നഗരസഭ. അവിശ്വാസം പാസാവാന്‍ 5 അംഗങ്ങളുടെ പിന്തുണ എങ്കിലും എല്‍ഡിഎഫിന് അധികമായി വേണമായിരുന്നു തുടര്‍ന്ന് എട്ട് അംഗങ്ങളുള്ള ബിജെപി കൂടി അവിശ്വാസത്തെ പിന്തുണച്ചതോടെ യുഡിഎഫ് അധ്യക്ഷ രാജിവെക്കുകയായിരുന്നു. ആകെ 52അംഗങ്ങളാണ് കോട്ടയം നഗരസഭയിലുള്ളത്. സ്വതന്ത്രന്‍ ഉള്‍പ്പടെ 22 അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്. സിപിഐഎം 16, സിപിഐ രണ്ട്, കേരള കോണ്‍ഗ്രസ് എം, സ്‌കറിയ തോമസ്, കോണ്‍ഗ്രസ് എസ്, സിപിഎം സ്വതന്ത്രന്‍ എന്നിവര്‍ക്ക് ഒരോ അംഗങ്ങള്‍ എന്നിങ്ങനനെയാണ് നഗരസഭയിലെ അംഗബലം. 22 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസ് 20, കെസിഎം ജോസഫ് ഒന്ന്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് കോണ്‍ഗ്രസ് കക്ഷി നില.

കോട്ടയം നഗരസഭ കോണ്‍ഗ്രസിലെ ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍മാന്‍ ഭിന്നതയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ മുതലെടുത്ത് അവിശ്വാസ പ്രമേയത്തിലേക്കെത്തിച്ചത്. ഇപ്പോഴും കോണ്‍ഗ്രസ് പാരലമെന്ററി പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും നേതാക്കള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+