പെൺകുട്ടികൾ പുഴയിലേക്ക് ചാടിയത് പീഡനവിവരം മറച്ചുവെക്കാൻ: കോട്ടയത്ത് മൂന്ന് പേർ അറസ്റ്റിൽ
കോട്ടയം: കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിലായി. മുണ്ടക്കയത്ത് പെൺകുട്ടികൾ ആറ്റിൽച്ചാടി മരിക്കാൻ ശ്രമിച്ച സംഭവത്തോടെയാണ് സത്യം പുറത്തുവരുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച മൂന്ന് പെൺകുട്ടികളിൽ ഒരാൾ പീഡനത്തിന് ഇരയായെന്നാണ് റിപ്പോർട്ട്. സംഭത്തിൽ 20 വയസ്സുള്ള മൂന്ന് യുവാക്കൾ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. മഹേഷ്, രാഹുൽരാജ്, അനന്തു എന്നിവരാണ് പോലീസ് പിടിയിലായത്. നാലുപേരുണ്ടായിരുന്ന സംഘത്തിലെ നാലാമന് വേണ്ടി പോലീസ് അന്വേഷണം തുടർന്നുവരികയാണ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുമെന്ന് ഭയന്നാണ് പീഡനത്തിനിരയായ പെൺകുട്ടിയും സുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെൺകുട്ടികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 15കാരിയായ പെൺകുട്ടിയും സുഹൃത്തും മീനച്ചിലാറ്റിൽ ചാടി മരിക്കാൻ ശ്രമിക്കുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. വിഷം കഴിച്ച ശേഷമാണ് പുഴയിലേക്ക് ചാടിയത്. രക്ഷപ്പെടുത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇവർ ആശുപത്രി വിട്ടിരുന്നു. ബസിൽ കയറി മുണ്ടക്കയത്ത് പെൺകുട്ടികൾ വിഷം കഴിച്ച ശേഷം കൈകൾ കെട്ടിയ ശേഷം ആറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു.

Recommended Video
വീട്ടുകാർ ദേഷ്യപ്പെട്ടതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ഇരുവരും പോലീസിന് മൊഴി നൽകിയത്. എന്നാൽ ഇവരുടെ മൊഴിയിൽ പൊരുത്തക്കേട് തോന്നിയ പോലീസ് വീണ്ടും ഇവരെ ചോദ്യം ചെയ്തത്. ഇതോടെയാണ് പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. പെൺകുട്ടികളുടെ ഫോൺ പരിശോധിച്ചതോടെ പീഡിപ്പിക്കപ്പെട്ടതായി പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വൈദ്യപരിശോധന നടത്തിയതിലും പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രതികളായ യുവാക്കൾ പെൺകുട്ടിയെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications