നീതു വന്നത് വെറുതെയല്ല; പുറത്തായത് പ്രണയ രഹസ്യം... ടിക് ടോക്ക് ബന്ധം, ബ്ലാക്ക്‌മെയില്‍
കോട്ടയം: മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തെളിഞ്ഞത് മറ്റൊരു രഹസ്യം. പ്രതി കളമശേരി സ്വദേശി നീതുവിന് ഇബ്രാഹിം ബാദുഷ എന്ന കാമുകനുണ്ടായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് വിവരം. കേസില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
മെഡിക്കല്‍ കോളജില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് വലിയ വീഴ്ചയാണെന്ന് വിലയിരുത്തുന്നു. അതിനിടെയാണ് നീതു-ഇബ്രാഹീം എന്നിവരെ ബന്ധിപ്പിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. വിവാഹിതയായ നീതു വീട്ടുകരറിയാതെ നടത്തിയ ചില ഇടപാടുകളാണ് പുറത്തായത്....

ഒന്നര വര്‍ഷം മുമ്പാണ് നീതുവും ഇബ്രാഹീമും പരിചയപ്പെടുന്നത്. ഇബ്രാഹീമിന്റെ സ്ഥാപനത്തില്‍ നീതു ജോലി ചെയ്തിരുന്നുവത്രെ. ഈ ബന്ധം കൂടുതല്‍ അടുക്കുകയായിരുന്നു. ഇരുവരും ആദ്യം പരിചയപ്പെട്ടത് ടിക് ടോക് വഴിയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നീതുവിന്റെ ഭര്‍ത്താവ് വിദേശത്താണ്. എന്നാല്‍ വിവാഹ മോചിതയാണ് എന്നാണ് ഇബ്രാഹീമിനോട് പറഞ്ഞിരുന്നതത്രെ.

നീതു ഗര്‍ഭിണിയായ കാര്യം ഇബ്രാഹീമിന് അറിയാമായിരുന്നു. ഗര്‍ഭം അലസിപ്പിച്ച നീതു ഇക്കാര്യം ഇബ്രാഹീമില്‍ നിന്ന് മറച്ചുവച്ചു. നീതുവും ഇബ്രാഹീമും ചേര്‍ന്ന് മറ്റൊരു സ്ഥാപനം തുടങ്ങുകയും ചെയ്തു. പലപ്പോഴായി നീതുവില്‍ നിന്ന് ഇബ്രാഹീം പണം വാങ്ങിയിരുന്നുവെന്നും പറയപ്പെടുന്നു. ഇതിനിടെ ഇബ്രാഹീം മറ്റൊരു വിവാഹത്തിന് ഒരുക്കം തുടങ്ങി.

ഇബ്രാഹീമിന്റെ വിവാഹം മുടക്കാനും പണം തിരിച്ചുപിടിക്കാനുമാണ് കുഞ്ഞിനെ തട്ടിയെടുക്കാന്‍ നോക്കിയതെന്നാണ് വിവരം. ഇബ്രാഹീമിന്റെ കുഞ്ഞാണെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്യാനായിരുന്നുവത്രെ പദ്ധതി. തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം ഹോട്ടലില്‍ മുറിയെടുത്തതും കുഞ്ഞിനെ തട്ടിയെടുത്തതുമെല്ലാം.

ഇബ്രാഹീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ഒരുമിച്ചിരുത്തി ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ വച്ച് ചോദ്യം ചെയ്യാനാണ് തീരുമാനം. ഈ വേളയില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. നീതു പറയുന്ന പല കാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്ന് പോലീസ് പറയുന്നു. എന്നാല്‍ കുട്ടിക്കടത്ത് റാക്കറ്റിന്റെ ഭാഗമല്ല നീതു എന്നും വ്യക്തിപരമായ വിഷയമാണ് സംഭവത്തിലേക്ക് നയിച്ചതെന്നും പോലീസ് ഇപ്പോള്‍ കരുതുന്നു.

നീതുവിന്റെ ബന്ധുക്കള്‍ക്ക് ഇബ്രാഹീമുമായുള്ള ബന്ധത്ത കുറിച്ച് അറിയില്ല. പോലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിവരങ്ങള്‍ അവരറിയുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പോലീസ് മാധ്യമങ്ങളെ കാണും. കുഞ്ഞിനെ തട്ടിയെടുക്കാന്‍ നീതു ദിവസങ്ങള്‍ നീണ്ട ആസൂത്രണം നടത്തിയിരുന്നു. നഴ്‌സുമാരുടെ വേഷത്തിലാണ് അവര്‍ ഗൈനക്കോളജി വാഡിലെത്തിയത്. ഇക്കാര്യം കുഞ്ഞിന്റെ മാതാവ് വിശദീകരിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം അവര്‍ വന്ന കുഞ്ഞിന്റെ കേസ് ഷീറ്റ് ചോദിക്കുകയായിരുന്നു. അമ്മ കാണിച്ചുകൊടുത്തു. കുഞ്ഞിന്റെ കണ്ണും കൈകാലുകളും പരിശോധിച്ച ശേഷം മഞ്ഞ നിറത്തിന്റെ പ്രശ്‌നമുണ്ടെന്ന് പറഞ്ഞു. പരിശോധിക്കണമെന്ന് പറഞ്ഞാണ് കുഞ്ഞിനെ കൊണ്ടുപോയത്. മുകളിലെ നിലയിലേക്ക് പോകുന്നതിന് പകരം താഴേക്ക് പോയതോടെയാണ് സംശയമുണ്ടായെന്ന് അമ്മ പറയുന്നു.
പുതുവര്‍ഷത്തില്‍ നടി മീനയെ തേടി വന്ന അതിഥി ചില്ലറക്കാരനല്ല; പറപ്പിക്കുമെന്ന് തുറന്ന് പറഞ്ഞ് നടി

കുഞ്ഞിനെ തട്ടിയെടുത്ത് ഹോട്ടലിലെത്തിയ നീതുവിനെ ഹോട്ടല്‍ അധികൃതര്‍ ശ്രദ്ധിച്ചതോടെയാണ് യുവതിയുടെ നീക്കങ്ങള്‍ പൊളിഞ്ഞത്. കുഞ്ഞിനെ അമൃത ആശുപത്രിയിലെത്തിക്കാന്‍ ടാക്‌സി വേണമെന്ന് റിസപ്ഷനില്‍ വിളിച്ച് ആവശ്യപ്പെട്ടു. ടാക്‌സി ഡ്രൈവര്‍ എത്തിയതോടെ മെഡിക്കല്‍ കോളജിലെ വിവരങ്ങള്‍ ഹോട്ടല്‍ അധികൃതരോട് പറഞ്ഞു. റിസ്പഷനിസ്റ്റിന് സംശയമായി. അവര്‍ ഹോട്ടല്‍ മാനേജറെ വിവരം അറിയിച്ചു. പിന്നീട് പോലീസിനെയും. പോലീസെത്തി കുഞ്ഞിനെ വാങ്ങി യുവതിയെ കസ്റ്റഡിയിലെടുത്തു. പിന്നീടാണ് പ്രണയവും മറ്റു വിവരങ്ങളും പുറത്തായത്.












Click it and Unblock the Notifications