കോഴിക്കോട് ജില്ലയില്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 16,456 പേര്; കൂടുതല്‍ പേര് വടകരയില്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഹാജരാവാത്ത വോട്ടര്‍മാരുടെ വിഭാഗത്തില്‍ തിങ്കളാഴ്ച വൈകീട്ട് വരെ വോട്ടു രേഖപ്പെടുത്തിയത് 16,456 പേര്. ജില്ലാ ഭരണകൂടമാണ് കണക്കുകള്‍ പുറത്ത് വിട്ടത് വടകര മണ്ഡലത്തില്‍ 1,648, കുറ്റ്യാടി മണ്ഡലത്തില്‍ 593, നാദാപുരം മണ്ഡലത്തില്‍ 1,732, കൊയിലാണ്ടി മണ്ഡലത്തില്‍ 715, പേരാമ്പ്ര മണ്ഡലത്തില്‍ 1,032, ബാലുശ്ശേരി മണ്ഡലത്തില്‍ 1,082, എലത്തൂര്‍ മണ്ഡലത്തില്‍ 1,949, കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ 1,478, കോഴിക്കോട് സൗത്തില്‍ 1,000, ബേപ്പൂരില്‍ 1,406, കുന്ദമംഗലത്ത് 1,334, കൊടുവള്ളിയില്‍ 1,108, തിരുവമ്പാടിയില്‍ 1,382 എന്നിങ്ങനെയാണ് വോട്ടുകള്‍ രേഖപ്പെടുത്തിയവരെട കണക്കുകള്‍.
വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാര്‍, 80 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പുറമെ കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവരുമാണ് ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ചയാണ് ഈ വിഭാഗത്തിലുള്ളവര്‍ക്കായുള്ള വോട്ടിങ് ആരംഭിച്ചത്.
ജില്ലയില്‍ 34,855 പേരാണ് ഇത്തരം വോട്ടിന് അര്‍ഹരായിട്ടുള്ളത്. ഏപ്രില്‍ അഞ്ചാം തീയതിയോടെ അര്‍ഹരായ മുഴുവന്‍ പേരുടേയും തപാല്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്ന വിധമാണ് നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നത്. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇവരുടെ വോട്ട് രേഖപ്പെടുത്താനുള്ള പ്രക്രിയകള്‍ നടന്ന് വരുന്നത്.
'അവള് സ്വതന്ത്രയായി': സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ നീക്കി, ജലഗതാഗതം പുനസ്ഥാപിച്ചു
കൊവിഡ് രണ്ടാംവരവ്; ജാഗ്രത പാലിക്കണമെന്ന് ഡി എംഒ, വാക്സിനേഷന് തോതും വര്‍ധിപ്പിക്കും