കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുതുവത്സര ആഘോഷത്തിന്റെ മറവില്‍ ലഹരി ഒഴുക്ക്; കോഴിക്കോട് മൂന്നു പേര്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നഗരത്തില്‍ ലഹരിവേട്ടയില്‍ ഹാഷിഷും എൽ എസ് ഡി യും കഞ്ചാവുമായി രണ്ടിടങ്ങളില്‍ മൂന്ന് പേർ പോലീസ് പിടിയിലായി. പുതുവത്സര ആഘോഷങ്ങള്‍ക്കായി യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വില്പനയ്ക്കായി കൊണ്ടുവന്ന നിരോധിത ന്യൂജൻ ലഹരിമരുന്നുകളായ 24 ഗ്രാം എൽ എസ് ഡി ഷുഗർ ക്യൂബ്, 350 ഗ്രാം ഹാഷിഷ് എന്നിവയുമായി കോഴിക്കോട് മാറാട് അരക്കിണർ സ്വദേശി തെക്കുംപുറത്ത് ഹംസ മൻസിൽ റനീഷ് ( 22), കല്ലായി കണ്ണഞ്ചേരി സ്വദേശി തടനിലംപറമ്പ് റൗഫ് (19) എന്നിവര്‍ പിടിയിലായി.

നേര്യമംഗലത്ത് ന്യൂയര്‍ ആഘോഷിക്കാന്‍ കുട്ടിക്കൊമ്പനെത്തി... പക്ഷേ കുളത്തില്‍ വീണു, കുട്ടിക്കൊമ്പൻ ജനവാസ മേഖലയിൽ

4.380 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് പയ്യാനക്കൽ മാണിക്കത്താഴം പറമ്പ് സ്വദേശി അൻവർ സാദത്ത് എന്ന റൂണി(25) യെ കോട്ടൂളി ചെമ്പ്ര പാലത്തിന് സമീപത്തുനിന്നും പിടികൂടി. പുതുവത്സര ആഘോഷങ്ങളുടെ മറവില്‍ യുവാക്കളിലേക്ക് വന്‍തോതില്‍ ലഹരി കടത്താന്‍ ശ്രമിക്കുന്നുവെന്ന സംശയത്തില്‍ സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം നഗരത്തിൽ ശക്തമായ അന്വേഷണം നടത്തി വരവേയാണ് ഇവർ പോലീസിന്റെ പിടിയിലാവുന്നത്.

Drug case

വിനോദ യാത്രക്കെന്ന പേരിൽ ഗോവയിൽ പോയി വരുന്ന സമയത്താണ് പിടിയിലായ യുവാക്കൾ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വിൽപനയ്ക്കായി ന്യൂജൻ ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു. കഞ്ചാവ് പോലുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിനേക്കാൾ സൗകര്യപ്രദവും രക്ഷിതാക്കൾക്കും മറ്റും സംശയത്തിന് ഇട നൽകാത്ത രീതിയിൽ ഉപയോഗിക്കാൻ സാധിക്കുമെന്നതും വീര്യം കൂടിയ ലഹരി ദീർഘ സമയത്തേക്ക് ലഭിക്കുമെന്നതുമാണ് പുത്തൻ തലമുറയെ ഇത്തരം ലഹരിയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ഡിജെ പാർട്ടികളിലും മറ്റും പങ്കെടുക്കുന്നതിനായി ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ പോയി വരുന്നവരാണ് സാധാരണയായി ഇത്തരം മയക്കുമരുന്നുകൾ കേരളത്തിലേക്ക് എത്തിക്കുന്നത്. വീര്യം കൂടിയ ലഹരിമരുന്നായ എൽ എസ് ഡി സാധാരണയായി നിശാ പാർട്ടികളിലും മറ്റും ദീർഘസമയം മതിമറന്ന് നൃത്തം ചെയ്യുന്നതിനാണ് യുവതീ യുവാക്കൾ ഉപയോഗിച്ച് വരുന്നത്.

നിരവധി കഞ്ചാവു കേസുകളിൽ പ്രതിയായ അൻവറിനെ രണ്ട് മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് ടൗൺ സ്റ്റേഷൻ പരിധിയിൽ വെച്ച് 2.300 കിലോഗ്രാം കഞ്ചാവുമായി ടൗൺപോലീസും ഡൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാൾ വീണ്ടും കഞ്ചാവ് വില്പന നടത്തിവരവേയാണ് ദിവസങ്ങൾക്കുള്ളിൽ വീണ്ടും പോലീസ് പിടിയിലാവുന്നത്.

ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ (ഡൻസാഫ്) ഡൻസാഫിന്റെ ചുമതലയുള്ള കോഴിക്കോട് സിറ്റി നോർത്ത് അസി. കമ്മീഷണർ പൃഥ്വിരാജന്റെ മേൽനോട്ടത്തിൽ നടക്കാവ് എസ്.ഐ സജീവ് എസ്, മെഡിക്കൽ കോളേജ് എസ്.ഐ ഹബീബുള്ള, നടക്കാവ് എ.എസ്.ഐ അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശശികുമാർ, ബൈജു, സിവിൽ പോലീസ് ഓഫീസർ സബീഷ്, മെഡിക്കൽ കോളേജ് എ.എസ്.ഐ ജ്യോതി പി.കെ, സിവിൽ പോലീസ് ഓഫീസർ പ്രബീഷ് ,ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ സനിത്ത് എന്നിവരും ഡൻസാഫ് അംഗങ്ങളായ എ എസ് ഐ അബ്ദുൾ മുനീർ , രാജീവൻ.കെ, മുഹമ്മദ് ഷാഫി.എം, സജി.എം, അഖിലേഷ്.കെ, ജോമോൻ.കെ.എ, നവീൻ.എൻ, ജിനേഷ് എം, രജിത്ത്ചന്ദ്രൻ.കെ, ജിനേഷ്.എം, സുമേഷ് എവി, സോജി.പി, രതീഷ്എം.കെ എന്നിവരും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Kozhikode
English summary
3 persons arrested for drug case in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X