കോഴിക്കോട്ട് അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയത് അമ്മയുടെ അന്ധവിശ്വാസം, മൂത്തമകളുടെ മൊഴി
കോഴിക്കോട്: പയ്യാനക്കലിലെ അഞ്ച് വയസ്സുകാരിയുടെ മരണത്തില്‍ നിര്‍ണായക മൊഴി. അഞ്ച് വയസ്സുകാരിയായ ആയിഷ റെനയെ മാതാവ് തന്നെ കൊലപ്പെടുത്തിയതായിരുന്നു. എന്നാല്‍ ഈ കൊലപാതകം അന്ധവിശ്വാസത്തെ തുടര്‍ന്നാണ് നടന്നതെന്നാണ് മൂത്ത മകളുടെ മൊഴി. മാതാവായ സമീറ തുണികൊണ്ട് കുട്ടിയുടെ വായയും മൂക്കുമെല്ലാം അമര്‍ത്തി പിടിക്കുന്നത് കണ്ടുവെന്നാണ് മൂത്തമകള്‍ മൊഴി നല്‍കിയിരിക്കുന്നത്. കേസിലെ നിര്‍ണായക മൊഴിയാണിത്.

മോഡലല്ല, ഐപിഎസ് ഓഫീസറാണ്, പൂജ യാദവ് ഐപിഎസിനെ കുറിച്ച് അറിയാം- ചിത്രങ്ങൾ
മൂത്തമകളുടെ മൊഴി രേഖപ്പെടുത്തിയതെന്ന് പന്നിയങ്കര പോലീസ് ഇന്‍സ്‌പെക്ടര്‍ റജീന ജോസും സ്ഥിരീകരിച്ചു. ഇതോടെ കേസില്‍ സെമീറയ്‌ക്കെതിരെ നിര്‍ണായകമായ തെളിവ് കൂടിയാണ് ലഭിച്ചിരിക്കുന്നത്. സമീറ നേരത്തെ ഒരു മന്ത്രവാദിയുടെ അടുത്ത് പോയിരുന്നതായിട്ടാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇയാളുടെ പങ്കും കേസില്‍ അന്വേഷിക്കുന്നുണ്ട്. സംഭവദിവസം പയ്യാനക്കലിലെ വീട്ടില്‍ ഈ മന്ത്രവാദി വന്നിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
മന്ത്രവാദിയിലേക്കാണ് അന്വേഷണം നീളുന്നത്. ഇക്കാര്യം പോലീസ് വിശദമായി അന്വേഷിക്കും. സമീറ ഇപ്പോള്‍ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ കഴിയുകയാണ്. ഇവരുടെ പേരില്‍ മൂത്ത കൂട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കൊലക്കുറ്റം ചുമത്തിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറില്‍ നിന്നും വീട്ടിലുണ്ടായിരുന്ന സമീറയുടെ മൂത്തമകളില്‍ നിന്നുമാണ് പോലീസ് ഇതുവരെ മൊഴിയെടുത്തത്.
കുട്ടിയുടെ മരണത്തില്‍ നേരത്തെ തന്നെ അസ്വാഭാവികത തോന്നിയിരുന്നു ബുധനാഴ്ച്ച വൈകീട്ടായിരുന്നു പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ നവാസ്-സമീറ ദമ്പതിമാരുടെ മകള്‍ ആയിഷ റെന കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്നുള്ള ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധംകെട്ട് കിടക്കുന്ന തരത്തില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരിക്കുകയായിരുന്നു.
ഇത് കരിക്ക് താരം അമേയ തന്നെയോ? 'എന്റെ പൊന്നു തണുപ്പേ'....ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൻ വൈറൽ












Click it and Unblock the Notifications