Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രോട്ടോക്കോള്‍ ലംഘനത്തിന് 70 കേസുകള്‍; മിഠായിത്തെരുവില്‍ നിയന്ത്രണം കടുപ്പിച്ച് പൊലീസ്

കോഴിക്കോട്: ഇളവുകളെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന പശ്ചാത്തലത്തില്‍ മിഠായിത്തെരുവില്‍ പരിശോധന ശക്തമാക്കി പൊലീസ്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ഇന്ന് ഉച്ചവരെ മാത്രം മിഠായിത്തെരുവില്‍ 70 കേസുകള്‍ എടുത്തു. 56 വ്യക്തികള്‍ക്കെതിരേയും 14 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേയുമാണ് കേസെടുത്തത്. ബക്രീദ് ഇളവുകളെ തുടര്‍ന്ന് ഇന്നലെ വ്യാപര സ്ഥാപനങ്ങള്‍ തുറന്നത് മുതല്‍ തന്നെ മിഠായിത്തെരുവില്‍ വലിയ തിരക്ക് രൂപപ്പെട്ടിരുന്നു.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

തിരക്ക് കുറയ്ക്കണമെന്ന നിര്‍ദേശം കച്ചവടക്കാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് കോഴിക്കോട് സൗത്ത് ഡിസിപി സ്വപ്നില്‍ എം മഹാജന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. നിയന്ത്രണങ്ങളുടെ ഭാഗമായി ടോക്കണ്‍ സബ്രദായം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പടേയുള്ള നടപടികള്‍ സ്വീകരിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ കൂടുതല്‍ പൊലീസിനെ മിഠായിത്തെരുവില്‍ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

sm street

തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വഴിയോര കച്ചവടക്കാരെ പൊലീസ് ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വഴിയോരത്തുള്ള കടകൾ തുറന്നാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിശ്ചിത സമയത്തിനുള്ളിൽ കട അടയ്ക്കാത്തവർക്കെതിരെ കർശന നടപടിയെന്നും പൊലീസ് അറിയിച്ചു. അതേസമയം ടോക്കണ്‍ സബ്രദായത്തിനെ വ്യാപരികള്‍ അനുകൂലിക്കുന്നില്ല. ഇത് അപ്രായോഗികമായ രീതിയാണെന്നാണ് വ്യാപാരികളുടെ നിലപാട്.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

Recommended Video

cmsvideo
    IMA gives alert of third wave of pandemic in India

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+