കോഴിക്കോട് പാലാഴിയില്‍ 15 വയസ്സുകാരന്‍ ഫ്ലാറ്റിന് മുകളില്‍ നിന്നും വീണ് മരിച്ചു
കോഴിക്കോട് പാലാഴിയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യൻ ദമ്പതികളുടെ മകനായ പ്രയാൻ മാത്യൂ ആണ് മരിച്ചത്. പാലാഴി ബൈപാസിന് സമീപം സ്ഥിതി ചെയ്യുന്ന ഹൈലൈറ്റ് റെസിഡന്‍സിയിലെ ഫ്ലാറ്റിലെ ഒന്‍പതാം നിലയില്‍ നിന്നും വീണാണ് അപകടം സംഭവിച്ചത്.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൈലൈറ്റ് റെസിഡൻസിയിലെ 309-ാം അപാർട്ട്മെന്റിലെ താമസക്കാരായിരുന്നു കുട്ടിയുടെ കുടുംബം. പാലാഴി സദ്ഭാവന സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് പ്രയാൻ മാത്യൂ.
സംസ്ഥാനത്ത് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകൾ | Oneindia Malayalam