പ്രണയം നടിച്ച് പീഡനം; പോക്‌സോ കേസ് പ്രതി ഒളിവില്‍; പൊലീസിന്റെ നീക്കത്തില്‍ കുടുങ്ങി
കോഴിക്കോട്: പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന 23കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളവണ്ണ സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസിയായ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്കെതിരെ പോക്‌സോ കേസാണ് ചുമത്തിയിരിക്കുന്നത്.

കള്ളിക്കുന്ന് സ്വദേശിയായ സാലിഹ് എന്ന 23കാരനാണ് അറസ്റ്റിലായത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂരീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ഡി ഐ ജി. എ.അക്ബര്‍ ഐ പി എസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും പന്തീരങ്കാവ് ഇന്‍സ്‌പെക്ടര്‍ ഗണേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ധനഞ്ജയ് ദാസും സംഘവുമാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.

കേസെടുത്ത വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. പ്രതി മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ബംഗളൂരുവിലേക്കാണ് കടന്നത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി പല സ്ഥലത്തും ഒളിവില്‍ കഴിഞ്ഞു. തന്നെ പൊലീസ് പിന്തടരുന്നുണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് നാട്ടിലെ സുഹൃത്തുക്കളുടെ സഹായത്തോടെ തമിഴ്‌നാട്ടിലേക്ക് മാറുകയായിരുന്നു.

എന്നാല്‍ പൊലീസ് ശാസ്ത്രീയ അന്വേഷണം നടത്തി ഒളിത്താവളം മനസിലാക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ ഇതിന് ശേഷം വീണ്ടും കേരളത്തിലേക്ക് കടന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ നീക്കത്തില്‍ പ്രതി വലയിലാവുകയായിരുന്നു. ഇയാള്‍ക്ക് സഹായം ചെയ്ത സുഹൃത്തിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

പ്രതിയെ പിടികൂടാന്‍ വൈകുന്നതിനെതിരെ മുഖ്യമന്ത്രിക്ക് ഇരയുടെ മാതാവ് പരാതിനല്‍കിയിരുന്നു. തുടര്‍ന്നാണ് ഡി സി പി. ശ്രീനിവാസ് ഐ പി എസിന്റെ നിര്‍ദ്ദേശ പ്രകാരം സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയില്‍ പ്രതി കോഴിക്കോട് എത്തിയതായും, പല പല' സ്ഥലങ്ങളില്‍ മാറി മാറി താമസിക്കുന്നതായും മനസിലാക്കിയ അന്വേഷണ സംഘം പ്രത്യേകം നടത്തിയ നീക്കത്തിലാണ് അറസ്റ്റ്.

അന്വേഷണസംഘത്തില്‍ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ മോഹന്‍ദാസ് , എസ് സി പി ഒ മാരായ ഹാദില്‍ കുന്നുമ്മല്‍ , ശ്രീജിത്ത് പടിയാത്ത് ,ഷഹീര്‍ പെരുമണ്ണ, സി പി ഒ മാരായ സുമേഷ് ആറോളി, രാകേഷ് ചൈതന്യീ , അര്‍ജുന്‍ എ കെ , പന്തീരാങ്കാവ് സ്റ്റേഷനിലെ സി പി ഒ ശ്രീജിത്ത് സൈബര്‍ സെല്ലിലെ രൂപേഷ് സി എന്നിവരും ഉണ്ടായിരുന്നു.












Click it and Unblock the Notifications