• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എയര്‍ ഇന്ത്യയും വന്നേക്കും!! കരിപ്പൂര്‍ വിമാനത്താവളം വീണ്ടും സജീവമാകുന്നു, എയര്‍ ഇന്ത്യ സംഘമെത്തും

  • By Desk

കോഴിക്കോട്: സൗദിയ്ക്കു പിന്നാലെ കരിപ്പൂരില്‍ എയര്‍ ഇന്ത്യയുടെ വിമാനസര്‍വിസ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തകൃതി. വിദേശ കമ്പനി വന്നിട്ടും സര്‍വ്വീസ് തുടങ്ങുന്നതില്‍ മെല്ലെ പോക്ക് തുടരുന്ന എയര്‍ഇന്ത്യ പ്രതിഷേധങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമൊടുവിലാണ് നടപടികള്‍ തുടങ്ങുന്നത്. എയര്‍ ഇന്ത്യയുടെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും ഉന്നത തല സംഘം വ്യാഴാഴ്ച ഇതുസംബന്ധിച്ച പരിശോധനകള്‍ക്കായി കരിപ്പൂരില്‍ എത്തുന്നുണ്ട്. എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യ ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി പി. ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് വിമാനത്താവളം സന്ദര്‍ശിച്ച് അവസാനഘട്ട പരിശോധന നടത്തുക.

നേരത്തെ സാധ്യതാ പഠനത്തിന് ആവശ്യപ്പെടാതിരുന്ന ജംബോ 747 വിമാനത്തിന്റെ സാധ്യതാ പഠനത്തിനും എയര്‍ഇന്ത്യ അപേക്ഷസമര്‍പ്പിച്ചിട്ടുണ്ട്. 400 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. 400 ല്‍ കുടുതല്‍ യാ ത്രക്കാരെ കൊള്ളുന്ന 747 ജംബോ വിമാന ത്തിന് പുറമെ, 440 യാ ത്രക്കാരെ കയറ്റാവുന്ന വിമാനത്തിനും സാധ്യതയുണ്ട്. മറ്റു ചില വിമാനങ്ങള്‍കൂടി ആരംഭിക്കാനുള്ള നീക്കങ്ങളും എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ട്.

298 യാത്രക്കാരെ കയറ്റാവുന്ന 300 330 ജംബോ വിമാനമാണ് സൗദിയ എയര്‍ലൈന്‍സ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. മിക്കവാറും നിറയെ യാത്രക്കാരുമായാണ് സൗദിയ സര്‍വ്വീസ് നടത്തുന്നത്. ഈ മാസം അഞ്ച് മുതലാണ് സൗദിയ സര്‍വ്വീസ് തുടങ്ങിയത്. അതേസമയം, എയര്‍ക്രാഫ്റ്റുകളുടെ കുറവാണ് എയര്‍ ഇന്ത്യ സര്‍വ്വീസ് തുടങ്ങുന്നതിന് താമസം നേരിടുന്നതിലെ ഒരു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സൗദിയയെക്കാളും എല്ലാ അനുകൂല സാഹചര്യവുമുണ്ടായിട്ടും എയര്‍ ഇന്ത്യ സര്‍വ്വീസ് തുടങ്ങാത്തതിനെതിരെ ശക്തമായ പ്രതിഷേധം വന്നപ്പോഴാണ് എയര്‍ഇന്ത്യ ഉണര്‍ന്നത്. ഇതെതുടര്‍ന്ന് കഴിഞ്ഞ സപ്തമ്പറില്‍ അവര്‍ കരിപ്പൂരില്‍ സന്ദര്‍ശനം നടത്തി. എന്നാല്‍ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. പിന്നീട് കരിപ്പൂരില്‍ നിന്ന് സര്‍വ്വീസ് തുടങ്ങാന്‍ തയ്യാറാണെന്ന് കാണിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കത്തു നല്‍കി. ഒക്‌ടോബര്‍ മാസത്തിനു ശേഷം മറ്റു നടപടികളൊന്നുമുണ്ടായില്ല. എംകെ രാഘവന്‍ എംപിയടക്കം ഇക്കാര്യം ചൂണ്ടിക്കാണിച്ചു. മലബാര്‍ ഡവലപ്‌മെന്റ് ഫോറം കോഴിക്കോട് എയര്‍ഇന്ത്യ ഓഫീസ് ഉപരോധിക്കുകയുണ്ടായി. സൗദി സര്‍വ്വീസ് ഉദ്ഘാടനത്തിന് എംപിമാര്‍ എയര്‍ഇന്ത്യ അധികൃതരുമായി ചര്‍ച്ചയും നടത്തിയിരുന്നു.ഇതെ തുടര്‍ന്നാണ് നാളെ വീണ്ടും എയര്‍ഇന്ത്യ അധികൃതര്‍ കോഴിക്കോട്ടെത്തുന്നത്.

400 ല്‍ കൂടുതല്‍ യാ ത്രക്കാരെ കയറ്റാവുന്ന ജംബോ747 പോലുള്ള വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ സജ്ജമാണെന്ന് ബോയിങ്ങ് വിമാന കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന ടെക്‌നിക്കല്‍ ഡാറ്റാ മാനേജര്‍ സബാ സ്റ്റ്യന്‍ ലവീന പുറപ്പെ ടുവിച്ച രേഖ മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം കഴിഞ്ഞ ജൂലൈ 13ന് തന്നെ കേന്ദ്ര വ്യോമയാന മന്ത്രിക്ക് സമര്‍പ്പിച്ചിരുന്നതായി ഭാരവാഹികള്‍ പറയുന്നു. സൗദി എയര്‍ കൊച്ചിയിലെ സര്‍വ്വീസ് വെട്ടികുറച്ചാണ് കോഴിക്കോട് സര്‍വ്വീസ് തുടങ്ങിയത്. ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി കരാര്‍ അനുസരിച്ച് കോഴിക്കോട്ട് നിന്ന് പുതിയ സര്‍വ്വീസ് ആരംഭിക്കാന്‍ കഴിയാത്തതായിരുന്നു കാരണം. സീറ്റ് ഷെയറിംഗ് കരാര്‍ അനുസരിച്ച് സൗദി എല്ലാ സീറ്റകളും ഇതിനകം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഈ തടസ്സം പോലും എയര്‍ ഇന്ത്യക്കില്ല. കരാറനുസരിച്ചു തന്നെ 5500 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.ഇത്തരം അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും അതുപയോഗിക്കാത്തതിനു പിന്നില്‍ ഒരു വിഭാഗമാളുകള്‍ ദുരൂഹത ആരോപിക്കുന്നു.

വ്യാഴാഴ്ച പി. ബാലചന്ദ്രനോടൊപ്പം ക്യാപ്റ്റന്‍. എസ്.എസ് രന്ദാവ, ഡി.ശ്യാം സുന്ദര്‍ റാവു, ദീപക് ശര്‍മ്മ, അരവിന്ദ് കൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തുന്നത്.എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും എയര്‍ഇന്ത്യയുടെയും സംയുക്ത പരിശോധനക്കു ശേഷം റിപ്പോര്‍ട്ട് ഉന്നതാധികാര സമിതിയുടെ പരിഗണനക്കു വിടും.

Kozhikode

English summary
air india may start service from karippur international airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X