ഗോകുലം എഫ്സിയുടെ വിദേശ വനിതാ താരങ്ങള്‍ക്ക് നേരെ അക്രമം: കോർപ്പറേഷന്‍ ജീവനക്കാരന്‍ അറസ്റ്റില്‍
കോഴിക്കോട്: ഗോകുലം കേരള എഫ് സി വനിതാ ഫുട്ബോള്‍ ടീമിലെ വിദേശ താരങ്ങള്‍ക്ക് നേരെ അക്രമം. സംഭവത്തില്‍ കോഴിക്കോട് കോർപ്പറേഷനിലെ താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റിലായി. താരങ്ങളെ ബിയർ കുപ്പികൊണ്ട് ആക്രമിച്ച കുതിരവട്ടം സ്വദേശി അരുണ്‍കുമാറാണ് അറസ്റ്റിലായിരിക്കുന്നത്. ടീമിന്റെ ഹോം ഗ്രൌണ്ടായ ഇ എം എസ് സ്റ്റേഡിയത്തില്‍ നിന്നും വൈകീട്ട് പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് താരങ്ങള്‍ക്ക് നേരെ മദ്യലഹരിലായിരുന്ന അരുണ്‍കുമാര്‍ അക്രമം അഴിച്ചുവിട്ടത്.

രണ്ട് ഘാനാ താരങ്ങള്‍ക്കും ഒരു കെനിയ താരത്തിനും അക്രമത്തില്‍ പരിക്കേറ്റു. പരിശീലനം കഴിഞ്ഞ് പോവുകയായിരുന്ന താരങ്ങളുടെ പിന്നാലെയെത്തിയ അരുണ്‍കുമാർ കയ്യിലുണ്ടായിരുന്ന ബിയർക്കുപ്പി വലിച്ചെറിയുകയായിരുന്നു. കുപ്പി താരങ്ങളുടെ ദേഹത്തുകൊണ്ട് നിലത്ത് വീണ് പൊട്ടി. കുപ്പിച്ചില്ല് കാലില്‍ തറച്ചാണ് താരങ്ങള്‍ക്ക് പരിക്കേറ്റത്. കുപ്പി എറിഞ്ഞ അരുണ്‍ കുമാറിനെ ചോദ്യം ചെയ്ത മറ്റൊര വനിതാ താരത്തിനെയും ഇയാള്‍ അക്രമിച്ചു.
പരിക്കേറ്റ താരങ്ങളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ഇതിന് ശേഷമാണ് ടീം മാനേജ്മെന്റ് കോഴിക്കോട് കസബ സ്റ്റേഷനില്‍ പരാതി നല്‍കിയത് . ഉടന്‍ തന്നെ സ്ഥലത്ത് എത്തിയ പൊലീസ് അരുണ്‍കുമാറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് പ്രതിയെ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്ത് ചോദ്യം ചെയ്ത്.












Click it and Unblock the Notifications