• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എംകെ രാഘവനെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണം: വീണ്ടും കലക്റ്റര്‍ക്ക് പരാതി

  • By Desk

കോഴിക്കോട്: ഇടതുപക്ഷത്തിന് കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവനോട് കലിപ്പു തീരുന്നില്ല. റിക്കവറി നടപടികള്‍ നേരിടുന്ന എംകെ രാഘവന്റെ നാമനിര്‍ദ്ദേശ പത്രിക റദ്ദ് ചെയ്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാപ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. ഇതുസംബന്ധിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാറിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറികൂടിയായ റിയാസ് ജില്ലാ കലക്റ്റര്‍ക്ക് പരാതി നല്‍കി.

മൂത്തശ്ശി ക്രൂരമായി പീഡിപ്പിച്ച കുട്ടികളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി, സഹോദരന് പഠനവും നിഷേധിച്ചതായും റിപ്പോര്‍ട്ട്

എം.കെ രാഘവന്‍ ഡയരക്റ്ററായ ഇരിക്കൂരിലെ പെരുമണ്ണിലെ അഗ്രികോ ഫ്രൂട്ട് പ്രൊഡക്റ്റസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സൊസൈറ്റിക്ക് 29,22,32,681 (ഇരുപത്തിയൊമ്പത് കോടി ഇരുപത്തിരണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അറുനൂറ്റി എണ്‍പത്തൊന്ന്) രൂപയുടെ കടബാധ്യതയുണ്ട്. ഇതേത്തുടര്‍ന്ന് എം.കെ. രാഘവനും മറ്റ് ഡയരക്റ്റര്‍മാരും റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നുണ്ട്. റവന്യൂ റിക്കവറിക്ക് സര്‍ക്കാര്‍ നല്‍കിയ സ്‌റ്റേയുടെ കലാവധി 31-3-2019ന് അവസാനിച്ചിട്ടുണ്ട്. പത്രിക സമര്‍പ്പിക്കുന്ന സമയത്തും സൂക്ഷ്മ പരിശോധനാ സമയത്തും രാഘവന്‍ മേല്‍പ്പറഞ്ഞ തുകക്ക് കടബാധ്യതയുള്ള വ്യക്തിയും അതിന്മേല്‍ റവന്യൂ റിക്കവറി നടപടികള്‍ക്ക് വിധേയമായിട്ടുള്ളയാളുമാണ്. എന്നാല്‍ ഇക്കാര്യം എം.കെ. രാഘവന്‍ തന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ പ്രസ്താവിച്ചിട്ടില്ല. സത്യാവസ്ഥ മറച്ചുകൊണ്ട് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള നാമനിര്‍ദ്ദേശ പത്രികയാണ് രാഘവന്‍ സമര്‍പ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ 102 (1)സി വ്യക്തമാക്കുന്നത് a person Shall be disqalified for being chosen as,and for being , a member of either house of parliament if he is an undischarged insolvent . എന്നാണ് 2009ല്‍ ഇലക്ഷന്‍ കമ്മീഷന്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രസിദ്ധീകരിച്ചിട്ടുള്ള ഹാന്‍ഡ് ബുക്കില്‍ ചാപ്റ്റര്‍ കോണ്‍സിറ്റിയൂഷണല്‍ ഡിസ്‌ക്വാളിഫിക്കേഷന്‍ എന്ന ഭാഗത്ത് മൂന്നാമത്തെ പാരഗ്രാഫില്‍ in the third place , a candidate must note be as undischarged insolvent (Article 102 (1) (c) of costitution ) എന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഭീമമായ സഖ്യ കടബാധ്യതയും അതിന്മേല്‍ ജപ്തി നടപടി നേരിടുകയും ചെയ്യുന്ന എം.കെ. രാഘവന്‍ ആര്‍ട്ടിക്കിള്‍ 102(1)(c) പ്രകാരം പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ അയോഗ്യനാണെന്ന് വ്യക്തമാകുന്നതാണെന്നും റിയാസ് കലക്റ്റര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സ്റ്റേ കാലാവധി കഴിഞ്ഞു എന്നു വ്യക്തമാക്കുന്നതിനായി റവന്യൂ റിക്കവറി നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവിന്റെ കോപ്പിയും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. എം.കെ. രാഘവന്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിന് അയോഗ്യനാണ്. സൂക്ഷ്മ പരിശോധനക്ക് ശേഷം സ്വീകരിച്ച് എം.കെ. രാഘവന്റെ നാമനിര്‍ദ്ദേശ പത്രിക റദ്ദ് ചെയ്ത് അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും റിയാസ് നല്‍കിയ പരാതയില്‍ പറയുന്നു.

എംകെ രാഘവനെതിരെ ഉയരുന്ന ആരോപണങ്ങള്‍ യുഡിഎഫ് വോട്ട് ബാങ്കിനെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നുണ്ടോ? കോഴിക്കോട് മണ്ഡലത്തെക്കുറിച്ച് അറിയാനുള്ളതെല്ലാം..

Kozhikode

English summary
complaint against MK ragahavan on candidature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X