കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ രോഗവ്യാപനം കുറയുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി 17 ശതമാനത്തിലേക്ക് കുറഞ്ഞു

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ കോവിഡ് വ്യാപനം നിയന്ത്രണത്തിലേക്ക് വരുന്നതായി ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം ജില്ലയില്‍ രോഗവ്യാപനം കുറയുന്ന പ്രവണതയാണുള്ളത്. മെയ് 9 ന് അവസാനിച്ച ആഴ്ചയില്‍ 28.7 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇക്കഴിഞ്ഞ ആഴ്ച 25.5 ആയി കുറഞ്ഞു. മാര്‍ച്ച് 14 മുതലാണ് രണ്ടാം ഘട്ടത്തില്‍ കോവിഡ് വ്യാപനം ശക്തിപ്രാപിച്ചത്. 4.47 ആയിരുന്നു അന്നത്തെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

1

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവുണ്ടായി. മെയ് 15 ന് 2966 മെയ് 16 ന് 2406 മെയ് 17ന് 1492 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ കുറവുണ്ടായിട്ടുണ്ട്. ഞായറാഴ്ച 20.06 ശതമാനവും തിങ്കളാഴ്ച 17.61 ശതമാനവുമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുകയുണ്ടായി.

ജില്ലയില്‍ പൊതുവില്‍ രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും ചില തദ്ദേശ സ്ഥാപനങ്ങളില്‍ രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യവുമുണ്ട്.
ഒളവണ്ണ ( 45ശതമാനം) തൂണേരി (44ശതമാനം) കോട്ടൂര്‍ (38 ശതമാനം), ചേളന്നൂര്‍ ( 37 ശതമാനം) പഞ്ചായത്തുകളിലും രാമനാട്ടുകര (37 ശതമാനം) മുനിസിപ്പാലിറ്റിയിലുമാണ് രോഗവ്യാപനം കൂടുതലുള്ളത്. രോഗലക്ഷണങ്ങളില്ലാതെ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ നിന്ന് വീട്ടിലെ മറ്റുള്ളവരിലേക്ക് രോഗം പകരുന്നതാണ് പല തദ്ദേശസ്ഥാപനങ്ങളിലും രോഗ വ്യാപനതോത് കുറയാതിരിക്കാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

തദ്ദേശസ്ഥാപനങ്ങള്‍ ഒരുക്കിയ താല്കാലികലിക പരിചരണ കേന്ദ്രങ്ങളിലേക്ക് ആളുകള്‍ മാറി നില്‍ക്കാനുള്ള വിമുഖത കാണിക്കുന്നുണ്ട്. ഇങ്ങനെ വീടുകളില്‍ കഴിയുന്നവര്‍ രോഗം മറ്റുള്ളവരിലേക്കും പകരുന്നതിന് കാരണക്കാരാവുകയാണ്. ജില്ലയില്‍ 23തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിവര ടിപിആര്‍ 30 ശതമാനത്തിനു മുകളിലാണ്. ഇവിടങ്ങളില്‍ നിലവിലുളള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. ആരോഗ്യ വകുപ്പിന്റെ ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും നിതാന്ത ജാഗ്രത ഈ പ്രദേശങ്ങളില്‍
ഉണ്ടാവണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞാലേ നിയന്ത്രണങ്ങളില്‍ അയവ് വരുത്തുകയുള്ളൂ. ആയഞ്ചേരി, ചങ്ങരോത്ത്, കായണ്ണ , തുറയൂര്‍, അരിക്കുളം എന്നീ പഞ്ചായത്തുകളിലാണ് താരതമ്യേന രോഗവ്യാപനം കുറവുള്ളത്. ഇവിടങ്ങളില്‍ 17ശതമാനത്തിനും 21 ശതമാനത്തിനും ഇടയിലാണ് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Kozhikode
English summary
covid cases have a fall in kozhikode, test positivity percentage also decreasing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X