കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരിസ്ഥിതിക്ക് കോട്ടമുണ്ടാകരുത്: പ്രചരണസാമഗ്രികൾ ജാഗ്രതയോടെ നീക്കം ചെയ്യണമെന്ന് ഇടത് സ്ഥാനാര്‍ത്ഥി

Google Oneindia Malayalam News

കോഴിക്കോട്: വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് പ്രചരണസാമഗ്രികള്‍ സമയബന്ധിതമായി നീക്കം ചെയ്യണമെന്ന് കുറ്റ്യാടിയിലെ ഇടത് സ്ഥാനാര്‍ത്ഥി കെപി കുഞ്ഞമ്മദ് കുട്ടി. ബോർഡുകൾ ഉൾപ്പെടെയുള്ള പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യുന്നതിലും ജാഗ്രത കാണിക്കണം. അത് പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ ആവുകയും വേണം. നമ്മുടെ നാടിനെ ഹരിതകേരളമായി നമുക്ക് നിലനിർത്താമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കെപി കുഞ്ഞമ്മദ് കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

ഏറെ ചരിത്രപ്രാധാന്യമുള്ള തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പ്രിയപ്പെട്ട സമ്മതിദായകർക്ക് അവരുടെ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്താൻ ഉള്ള സമയം അവസാനിച്ചിരിക്കുകയാണ്. ആവേശകരമായ ഒരു തെരഞ്ഞെടുപ്പിനാണ് കുറ്റ്യാടി നിയോജക മണ്ഡലം സാക്ഷ്യം വഹിച്ചത്. ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കായി വോട്ട് രേഖപ്പെടുത്തിയ മുഴുവൻ പേരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുകയാണ്. ഒപ്പം ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും ഹൃദയത്തോട് ചേർത്ത് നിർത്തി അഭിവാദ്യം ചെയ്യുന്നു.

kuttyadi

Recommended Video

cmsvideo
വിജയിയുടെ സൈക്കിള്‍ യാത്രയില്‍ ഞെട്ടി ജയരാജന്‍.തകര്‍ത്തൂ | Oneindia Malayalam

പ്രചരണ രംഗത്ത് വലിയ ആവേശമാണ് ദൃശ്യമായത്. വ്യത്യസ്തങ്ങളായ പ്രചരണസാമഗ്രികൾ എല്ലാവരും ഉപയോഗിച്ചു. ബോർഡുകളും ബാനറുകളും തോരണങ്ങളും നാടാകെ നിരന്നിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ അവ സമയബന്ധിതമായി നീക്കം ചെയ്യുക എന്നതു വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ എല്ലാവരും തങ്ങളുടെ ബോർഡുകൾ ഉൾപ്പെടെയുള്ള പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യുന്നതിലും ജാഗ്രത കാണിക്കണം. അത് പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ ആവുകയും വേണം.

നമ്മുടെ നാടിനെ ഹരിതകേരളമായി നമുക്ക് നിലനിർത്താം. വോട്ടെടുപ്പ് കഴിഞ്ഞാൽ ഇത് അനിവാര്യമായ കടമയായി ഏറ്റെടുക്കാം. നാടിന് വേണ്ടിയുള്ള ഈ മുൻകൈ എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സ്ഥാനാർത്ഥികളിൽ നിന്നും ഉണ്ടാകണം എന്നഭ്യർത്ഥിക്കുന്നു.

വ്യത്യസ്ത വസ്ത്രങ്ങളില്‍ നഭ നടേഷ്; അടിപൊളി ചിത്രങ്ങള്‍ കാണാം

Kozhikode
English summary
election campaign materials should be carefully removed: Left candidate in Kuttyady
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X