കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടതി വിധിക്ക് എതിരായി ഒരു ആചാരവും നിലനില്‍ക്കില്ല: അഡ്വ.ഹരീഷ് വാസുദേവന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോടതി യുക്തിപരമായാണ് വാദം കേട്ടിരുന്നത് എങ്കില്‍ ശബരിമലയെ ടൈഗര്‍ റിസേര്‍വ് മേഖല ആയി പ്രഖ്യാപിക്കുമായിരുന്നു എന്ന് അഡ്വക്കറ്റ് ഹരീഷ് വാസുദേവന്‍. ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ക്ഷേത്ര പ്രവേശന വിളംബരം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വസിക്കാന്‍ ഉള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്.

<strong>രോഗത്തെ പടിക്ക് പുറത്തിരുത്തി അഭിജിത്തിന്റെ പഠനം; ഡയാലിസിസ് തുടരുമ്പോഴും വരയിലും സംഗീതത്തിലും കൗതുകം തീർക്കുന്നു, ആത്മവിശ്വാസം കൊണ്ട് അതിജീവനത്തിന്റെ പടവുകള്‍ കയറുന്ന പുൽപ്പള്ളിയിലെ ചെറുപ്പക്കാരൻ...</strong>രോഗത്തെ പടിക്ക് പുറത്തിരുത്തി അഭിജിത്തിന്റെ പഠനം; ഡയാലിസിസ് തുടരുമ്പോഴും വരയിലും സംഗീതത്തിലും കൗതുകം തീർക്കുന്നു, ആത്മവിശ്വാസം കൊണ്ട് അതിജീവനത്തിന്റെ പടവുകള്‍ കയറുന്ന പുൽപ്പള്ളിയിലെ ചെറുപ്പക്കാരൻ...

എന്നാല്‍ ഒരാളുടെ വിശ്വാസത്തില്‍ മറ്റൊരാള്‍ ഇടപെട്ടു അങ്ങനെയെ ചെയ്യാവു എന്ന് പറയുമ്പോള്‍ കോടതിക്ക് അതു നോക്കിനില്‍ക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ സ്ത്രീകളെ രണ്ടാം കിടക്കാര്‍ ആക്കുന്ന ഒരു ആചാരവും നിയമം അനുവദിക്കില്ല. കോടതി വിധിക്ക് എതിരായി ഒരു ആചാരവും നിലനില്‍ക്കില്ലെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടന സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ ഉള്ളതാണ്. മതവിശ്വാസത്തിന് ഉള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍ അത് അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും കൂടെ കൊണ്ടുനടക്കാന്‍ ഉള്ളതല്ല.

UV Jose

പൗരന്റെ അവകാശങ്ങളെ കുറിച്ച് ഭരണഘടന വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. അതു കേവലം അംബേദ്ക്കര്‍ എഴുതി നെഹ്റു ഒപ്പിട്ട ഒന്നല്ല. കൃത്യമായ ബോധ്യത്തോടെ കോണ്‍സ്റ്റിട്യൂഷന്‍ അസംബ്ലി ചേര്‍ന്ന് രൂപീകരിച്ച ഒന്നാണ്. പ്രതിഷ്ഠയുടെതാണ് അമ്പലം എന്ന് ചിലര്‍ വാദിക്കുന്നു. എന്നാല്‍ അമ്പലം ഓരോ പൗരന്റെതുമാണ്. വോട്ട് പോയാലും വിധി നടപ്പാക്കും എന്ന് ഒരു സര്‍ക്കാര്‍ ആര്‍ജ്ജവത്തോടുകൂടി ഉറച്ച നിലപാട് എടുക്കുമ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ മറ്റെല്ലാ അഭിപ്രായ ഭിന്നതകളും മാറ്റി വച്ചു കയ്യടിച്ചു പോകുന്നത് സ്വാഭാവികം മാത്രമാണെന്നും ഹരീഷ് പറഞ്ഞു. പറയുന്നതും പ്രചരിപ്പിക്കപെടുന്നതും ആയ കാര്യങ്ങള്‍ തെറ്റാണെന്ന് മനസിലാക്കാന്‍ വേണ്ടി എങ്കിലും കുട്ടികള്‍ക്ക് ഭരണഘടന വായിക്കാന്‍ നിര്‍ബന്ധമായും അവസരം ഒരുക്കണം എന്നും അദ്ദേഹം പറഞ്ഞു.

Kozhikode
English summary
Hareesh Vasudevan's comments about supreme court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X