India
 • search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'നികാഹിന് വധുവിനെ പളളിയില്‍ കയറ്റിയത് തെറ്റ്','ജാഗ്രത കുറവ് സംഭവിച്ചു';മാപ്പ് പറഞ്ഞ് മഹല്ല് കമ്മിറ്റി

Google Oneindia Malayalam News

കോഴിക്കോട്: പള്ളിയില്‍ വെച്ച് നടത്തിയ നികാഹില്‍ വരനൊപ്പം വധുവിനേയും പങ്കെടുപ്പിച്ച നടപടി തെറ്റായിപോയെന്ന് ജമാ അത്തെ ഇസ്ലാമി മഹല്ല് കമ്മിറ്റി. പള്ളിയിലെ നികാഹ് വേദിയില്‍ വധുവിനെ പ്രവേശിപ്പിച്ചത് അംഗീകരിക്കുന്നില്ലെന്നും മഹല്ല് ജനറല്‍ സെക്രട്ടറി സ്വന്തം നിലയ്ക്ക് അനുവാദം നല്‍കിയത് വലിയ വീഴ്ച്ചയാണെന്നും മഹല്ല് കമ്മിറ്റി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. നികാഹിന് തൊട്ടുമുമ്പാണ് കുടുംബം ഇത്തരത്തില്‍ സമ്മതം തേടിയതെന്നും കുറിപ്പിലുണ്ട്.

മസ്ജിദിലേക്കുള്ള പ്രവേശനാനുമതി ഏതെങ്കിലും കമ്മിറ്റിയില്‍ നിന്നോ കമ്മിറ്റി അംഗങ്ങളില്‍ നിന്നോ ജനറല്‍ സെക്രട്ടറിക്ക് ലഭിച്ചിരുന്നില്ല. പണ്ഡിതൻമാരും സമ്മതം കൊടുത്തിരുന്നില്ല.ഇക്കാര്യത്തില്‍ വീഴ്ച്ച പറ്റിയെന്ന് ജനറല്‍ സെക്രട്ടറി സമ്മതിച്ചുവെന്നും അത് മഹല്ല് കമ്മിറ്റി മുഖവിലക്കെടുന്നുവെന്നും കുറിപ്പിലൂടെ അറിയിച്ചു.വിവാഹത്തിന് ശേഷം പളളിക്കുള്ളില്‍ നിന്ന് ഫോട്ടോ എടുത്ത നടപടയിയേയും കമ്മറ്റി വിമര്‍ശിച്ചു. അനധികൃതമായി ചിത്രം എടുത്തതിന്റെ ഉത്തരവാദിത്തം കുടുംബത്തിനാണെന്ന് കമ്മിറ്റി കുറിപ്പില്‍ പറയുന്നു.

'ചെരിപ്പ് പോയി',ദുരിതാശ്വാസ ക്യാമ്പില്‍ ഒന്നാം ക്ലാസുകാരന്റെ പരാതി;പുതിയത് വാങ്ങി നല്‍കി വിഡി സതീശൻ'ചെരിപ്പ് പോയി',ദുരിതാശ്വാസ ക്യാമ്പില്‍ ഒന്നാം ക്ലാസുകാരന്റെ പരാതി;പുതിയത് വാങ്ങി നല്‍കി വിഡി സതീശൻ

'പ്രാഥമികമായി പാലിക്കാൻ ബാധ്യതപ്പെട്ട കാര്യങ്ങളിലാണ് കുടുംബം വീഴ്ച വരുത്തിയിരിക്കുന്നത് . അക്കാര്യം ഗുരുതരമായ വീഴ്ചയാണെന്ന് മഹല്ല് പ്രതിനിധി സംഘം കുടുംബനാഥനെ നേരിട്ട് അറിയിക്കുന്നതാണ്'. കുറിപ്പില്‍ പറയുന്നു. 'വിഷയത്തിൽ ഉണ്ടായ അശ്രദ്ധയിലും ജാഗ്രതക്കുറവിലും വിശ്വാസി സമൂഹത്തിന് വലിയ പ്രയാസം ഉണ്ടായിട്ടുള്ളതിനാല്‍ മഹല്ല് കമ്മിറ്റി നിരുപാധികം മാപ്പ് ചോദിക്കുന്നു.പള്ളിയിൽ നടക്കുന്ന നികാഹ് ചടങ്ങ് സംബദ്ധിച്ച് പ്രത്യേകമായും മഹല്ലിലെ നികാഹ് ചടങ്ങുമായി ബന്ധപ്പെട്ട് പൊതുവിലും വിശദമായ പെരുമാറ്റ ചട്ടം തയാറാക്കി മഹല്ല് നിവാസികളെ അറിയിക്കുന്നതാണെന്നും കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.

വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകന്‍ ഫഹദ് ഖാസിമയുടേയും ബഹ്ജ ദലീലയുടേയും നികാഹാണ് പള്ളിക്കകത്ത് നടന്നത്. ബന്ധുക്കള്‍ക്കൊപ്പം ചടങ്ങിനെത്തിയ ബഹ്ജയ്ക്ക് പള്ളിക്കുള്ളില്‍ തന്നെ ഇരിപ്പിടം നല്‍കുകയായിരുന്നു.പണ്ഡിതരോട് ചോദിച്ച് അനുമതി നേടിയ ശേഷമാണ് വധുവിന് പ്രവേശനം നല്‍കിയതായിരുന്നു ജനറല്‍ സെക്രട്ടറി ഇ ജെ മുഹമ്മദ് നിയാസ് അറിയിച്ചത്. ഖതീബ് ഫൈസല്‍ പൈങ്ങോട്ടായിയായുടെ നേതൃത്വത്തിലായിരുന്നു നികാഹ്. സാധാരണ നിക്കാഹ് ചടങ്ങുകള്‍ കാണാന്‍ വധുവിന് അവസരം ലഭിക്കാറില്ല. പൊതുവെ നികാഹിന് ശേഷം വരന്‍ വധുവിന്റെ വീട്ടിയെത്തിയാണ് മഹര്‍ അണിയിക്കാറ്. കാലങ്ങളായി പിന്തുടരുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി വധുവിനെ സാക്ഷി നിര്‍ത്തി ചടങ്ങ് നടത്തിയ മഹല്ല് കമ്മിറ്റി നടപടിക്ക് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു.

cmsvideo
  മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

  ആഹാ ഇതാര് കല്യാണപ്പെണ്ണോ.. പക്ഷെ സംഭവം ഇത് അതല്ലാട്ടോ; എന്തായാലും പൊളിച്ചെന്ന് ആരാധകർ

  Kozhikode
  English summary
  amaat e islami parakkadav juma masjid apologize for nikah
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X