• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കാപ്പാട് തീരദേശ റോഡ് അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും : മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന കാപ്പാട് തീരദേശ റോഡിലെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കാപ്പാട് തീരദേശ റോഡ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് കാപ്പാട്. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കും വളരെ പ്രയാസങ്ങളുണ്ട്. ദേശീയ പാതയില്‍ അപകടങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ തീരദേശ റോഡിലൂടെയാണ് വാഹനഗതാഗതം തിരിച്ചുവിടാറുള്ളത്.

കടലാക്രമണത്തില്‍ പൊയില്‍ക്കാവ് മുതല്‍ കാപ്പാട് വരെ റോഡ് തകര്‍ന്നു സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. കടലാക്രമണത്തില്‍ ഇവിടുത്തെ കടല്‍ ഭിത്തികളും താഴ്ന്നിരുന്നു. ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡ് എന്ന നിലയില്‍ അടിയന്തിര പ്രാധാന്യത്തോടെ ഇടപെടുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറും ജില്ലാ ഭരണകൂടവും ആലോചിച്ച് ഉടന്‍ നടപടി സ്വീകരിക്കും. പ്രവൃത്തി ഏറ്റെടുത്താല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത കരാറുകാരെ ഒഴിവാക്കും.

ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

അതേസമയം പണമില്ലെന്ന പേരില്‍ കേരളത്തില്‍ ഒരു റോഡ് പ്രവൃത്തിയും മുടങ്ങില്ലെന്നും മന്ത്രി പറഞ്ഞു. കാനത്തില്‍ ജമീല എം.എല്‍.എ, ജില്ലാ കലക്ടര്‍ സാംബശിവറാവു, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ഇതിനിടെ കടലുണ്ടിയിലെ കോവിഡ് ആശുപത്രി പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. കടലുണ്ടി പഞ്ചായത്തില്‍ കോവിഡ് രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് 'നമ്മള്‍ ബേപ്പൂര്‍ ' പദ്ധതിയുടെ ഭാഗമായി ആശുപത്രി ആരംഭിച്ചത്.

കടലുണ്ടി റെയില്‍വേ ഗേയിറ്റിന് സമീപം പരിരക്ഷ പിലിയേറ്റീവ് കെയറിന്റെ ക്ലിനിക് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയിട്ടുള്ളത്. 20 ഓക്‌സിജന്‍ കിടക്കകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ആദ്യഘട്ടത്തില്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്ന ലബോറട്ടറിയും ആശുപത്രിയുടെ ഭാഗമാകും. കൂടുതല്‍ രോഗികള്‍ ചികിത്സക്ക് എത്തുന്നതിനുസരിച്ച് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് സെന്ററിലേക്ക് മാറാനുള്ള സൗകര്യവും ഒരുക്കും. സെന്ററില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍, നഴ്‌സ്, മറ്റു വളണ്ടിയര്‍മാര്‍ എന്നിവരെ നിയമിച്ചിട്ടുണ്ട് . ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റും നിര്‍മിച്ചിട്ടുണ്ട്.

cmsvideo
  Pinarayi government announced special package for kids who lost parents in pandemic

  ഗ്ലാമറസായി സിമ്രാന്‍ ഗുപ്ത, ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

  Kozhikode
  English summary
  kappad sea shore road reconstruction will finish soon says minister pa muhammed riyas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X