കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വമ്പന്‍ പ്രഖ്യാപനം ഉണ്ടാവും; പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഉടന്‍ ബിജെപിയില്‍ എത്തുമെന്ന് എംടി രമേശ്

Google Oneindia Malayalam News

കോഴിക്കോട്: തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കുന്ന തന്ത്രം കേരളത്തിലും പയറ്റുമെന്ന് വ്യക്തമാക്കി ബിജെപി നേതാവ് എംടി രമേശ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളേയും ബിജെപിയില്‍ എത്തിക്കുമെന്നാണ് എംടി രമേശ് അവകാശപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഉള്‍പ്പടേയുള്ള മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസില്‍ നിന്നും മറുകണ്ടം ചാടിയെത്തുന്ന നേതാക്കളെ ബിജെപി പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എംടി രമേശിന്‍റെ പ്രതികരണം.

എംടി രമേശ് അഭിപ്രായപ്പെട്ടത്

എംടി രമേശ് അഭിപ്രായപ്പെട്ടത്

കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പടെ പലരും ബിജെപിയുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസില്‍ എംടി രമേശ് അഭിപ്രായപ്പെട്ടത്. ബിജെപിയിലേക്ക് പോവുക അല്ലാതെ മറ്റൊരു വഴിയില്ല എന്ന് ചിന്തിക്കുന്ന നിരവധി നേതാക്കള്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് അകത്തുണ്ട്. ഇക്കാര്യത്തില്‍ അടുത്ത മാസത്തോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുമെന്നും രമേശ് പറഞ്ഞു. സംസ്ഥാന നേതൃത്വത്തില്‍ പാര്‍ട്ടി വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രനും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളിലും എംടി രമേശ് തന്‍റെ നിലപാട് വ്യക്തമാക്കി. ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരുടെ പരാതി പരിഹരിക്കുകയാണ് വേണ്ടതെന്നും അവര്‍ ബിജെപി വിരുദ്ധരല്ലെന്നും രമേശ് പ്രതികരിച്ചു.

ശോഭാ സുരേന്ദ്രന്‍റെ പ്രശ്നം

ശോഭാ സുരേന്ദ്രന്‍റെ പ്രശ്നം

പാര്‍ട്ടിയുടെ ഏതെങ്കിലും ഘടകത്തില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അത് അവിടെ തന്നെ പരിഹരിക്കപ്പെടുകയാണ് വേണ്ടത്. അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നവര്‍ ബിജെപി വിരുദ്ധര്‍ അല്ല. എല്ലാവരും ബിജെപിക്ക് വേണ്ടി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും എന്നത് മാത്രമാണ് വ്യത്യാസം. ചിലര്‍ക്ക് ചില പ്രയാസങ്ങളുണ്ടാകാം. ആ പ്രയാസങ്ങള്‍ പരിഹരിക്കുക എന്നതാണ് പാര്‍ട്ടി നേതൃത്വം ചെയ്യേണ്ടത്.

ഭാരവാഹിത്വവും ചുമതലയും

ഭാരവാഹിത്വവും ചുമതലയും

സംസ്ഥാനത്തെ പാര്‍ട്ടി ഘടകങ്ങളുടെ ഭാരവാഹിത്വവും ചുമതലയും ഒക്കെ കേരളത്തില്‍ മാത്രമല്ല നിശ്ചയിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്‍റെ കൂടി നിര്‍ണ്ണായക ഇടപെടല്‍ അതില്‍ ഉണ്ടാവും. തീരുമാനങ്ങള്‍ വന്നപ്പോള്‍ സ്വാഭാവികമായും ഓരോരുത്തരുടേയും പ്രയാസങ്ങളും അസ്വസ്ഥതകളും സൂചിപ്പിച്ചിട്ടുണ്ടാകും. അതില്‍ കേന്ദ്ര നേതൃത്വം ചെയ്യേണ്ടത് അവരും സംസ്ഥാന നേതൃത്വം ചെയ്യേണ്ടത് അവരും ചെയ്യുമെന്നും എംടി രമേശ് പറഞ്ഞു.

Kozhikode
English summary
kerala assembly election 2021: Congress leaders in the state will join the BJP, says MT Ramesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X