കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

‘കൊടിമടക്കി വനവാസത്തിന് പോയിട്ടില്ല, ചോദ്യം ചോദിക്കാന്‍ രമ സഭയിലുണ്ടാവും’: വെല്ലുവിളിച്ച് എൻ വേണു

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ആർഎംപി നേതാവ് കെ വേണു. വടകര നിയോജക മണ്ഡലത്തിലെ കെകെ രമയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആര്‍എംപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഖ്യമന്ത്രിക്കെതിരെ വിമർശനമുന്നയിച്ചിട്ടുള്ളത്. ചന്ദ്രശേഖരന്‍ വധം സിപിഐഎമ്മിനെ അന്ത്യം വരെ പിന്തുടരും. പ്രതിപക്ഷത്തിരിക്കുന്ന പിണറായി വിജയന്റെ മുഖത്ത് നോക്കി ചോദ്യങ്ങള്‍ ചോദിക്കാന്‍ കെകെ രമ നിയമസഭയില്‍ ഉണ്ടാവുമെന്നും എന്‍ വേണു പറഞ്ഞു.

പിന്നങ്ങോട്ട് അടിയോടടി ആയിരുന്നു എന്റെ തമ്പുരാനേ..., വൈറലായി അശ്വതിയുടെ ബിഗ് ബോസ് റിവ്യൂപിന്നങ്ങോട്ട് അടിയോടടി ആയിരുന്നു എന്റെ തമ്പുരാനേ..., വൈറലായി അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ

ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ അശോക് ദിണ്ഡയ്ക്ക് നേരെ ആക്രമണം, ചിത്രങ്ങള്‍ കാണാം

നിയമസഭയിൽ

നിയമസഭയിൽ

ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ വിമർശനമുന്നയിച്ച വേണു '51 വെട്ട് വെട്ടി ടിപി ചന്ദ്രശേഖരനെ കൊന്നപ്പോള്‍ പിണറായിയും കമ്പനിയും വിചാരിച്ചത് കൊടിമടക്കി ഞങ്ങളൊക്കെ വനവാസത്തിന് പോകുമെന്നാണ്. എന്നാൽ ആ പ്രതീക്ഷ തെറ്റിച്ചുവെന്നും അതിനുള്ള ഉത്തരം ഏപ്രില്‍ 6 ന് കാണാമെന്നും വേണു ചൂണ്ടിക്കാണിക്കുന്നു. അതേ സമയം തന്നെ സിപിഎമ്മിന്റെ അവസാനം വരെയും ചന്ദ്രശേഖരന്‍ വധം പിന്തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പ്രതിപക്ഷത്തിരിക്കുന്ന പിണറായി വിജയന്റെ മുഖത്ത് നോക്കി ചോദ്യം ചോദിക്കാന്‍ കെകെ രമ നിയമസഭയിലുണ്ടാവുമെന്നും വേണു കൂട്ടിച്ചേർത്തു.

 യുഡിഎഫ് പിന്തുണ

യുഡിഎഫ് പിന്തുണ


ആർഎംപി ടിക്കറ്റിൽ വടകര മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന കെകെ രമയെ യുഡിഎഫാണ് പിന്തുണയ്ക്കുന്നത്. കെകെ രമയെ പിന്തുണക്കേണ്ടത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ജനാധിപത്യപരമായ ബാധ്യതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു. കോൺഗ്രസ് സമ്മർദ്ദത്തോടെയാണ് ആദ്യം വേണുവിനെ മത്സരിപ്പിക്കാനിരുന്ന മണ്ഡലത്തിൽ കെകെ രമ സ്ഥാനാർത്ഥിയാവുന്നത്. കെകെ രമ ഒരു പ്രതീകമാണെന്നും. വിയോജിപ്പുകളെ കൊലക്കത്തി കൊണ്ട് നേരിടുന്ന സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ് അവരെന്നും നേരത്തെ രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തിയിരുന്നു.

 പോരാട്ടം ശക്തം

പോരാട്ടം ശക്തം

വടകര നിയോജക മണ്ഡലത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനാണ് മത്സരരംഗത്തുള്ളത്. കെകെ രമ കൂടി മത്സര രംഗത്തെത്തിയതോടെ വടകരയിലും പോരാട്ടം ശക്തമാകും. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആര്‍എംപി നേതാവ് 20,504 വോട്ടുകളാണ് നേടിയത്. ഒരു മുന്നണികളുടേയും പിന്തുണയില്ലാതെയാണ് ആർഎംപി സ്ഥാനാർത്ഥി മത്സരിച്ചത്. കഴിഞ്ഞ തവണയും ഇതേ മണ്ഡലത്തിൽ മത്സരിച്ച മനയത്ത് ചന്ദ്രനെ 9,511 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് സികെ നാണു നിയമസഭയിലെത്തി. ജെഡിഎസ് നേതാവ് സി കെ നാണു 49,211 വോട്ടുകളും മനയത്ത് ചന്ദ്രന്‍ 39,700 വോട്ടുകളും ബിജെപിയുടെ എം രാജേഷ് കുമാര്‍ 13,937 വോട്ടുകളും നേടി.

Recommended Video

cmsvideo
Election 2021-രമയിലൂടെ തകരുമോ വടകരയിലെ സോഷ്യലിസ്റ്റ് കുത്തക? | Oneindia Malayalam
 വോട്ട് ചോർച്ചയില്ല

വോട്ട് ചോർച്ചയില്ല

വടകര മണ്ഡലത്തിലെ സിപിഎം വോട്ടിൽ ചോർച്ചയുണ്ടാകില്ലെന്നും ഈ വോട്ടുകളെല്ലാം എൽജെഡി സ്ഥാനാർഥിക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. സിപിഎം പ്രതിനിധികളെ മാത്രം ജയിപ്പിച്ചാൽ പോരെന്ന് പാർട്ടി അംഗങ്ങൾക്ക് അറിയാം. സി പിഎം പ്രതിനിധികളെ മാത്രം ജയിപ്പിച്ചാൽ പോരെന്ന് പാർട്ടി അംഗങ്ങൾക്ക് അറിയാം. വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രൻ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡ് സുന്ദരി താര സുതാരിയ- ലേറ്റസ്റ്റ് ചിത്രങ്ങൾ

Kozhikode
English summary
Kerala assembly election 2021: RMP leader K Venu criticizes Chief minister Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X