കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരെയും ബാങ്കുകള്‍ വിടുന്നില്ല:പണമടക്കാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മഴക്കെടുതിയില്‍ വീടും സ്വത്തും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയന്നുവരെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി. വീടിനും വാഹനത്തിനും കൃഷിയാവിശ്യത്തിനുമൊക്കെ പലിശക്ക് കടമെടുത്തവരെ നിലവിലെ ദുരവസ്ഥ കണക്കിലെടുക്കാതെ മാസതവണ അടയ്ക്കാന്‍ ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതി. രണ്ടുതവണ ഉരുള്‍പൊട്ടി കണ്ണപ്പന്‍കുണ്ടിലെ ക്യാംപില്‍ കഴിയുന്നവരെ ഇത്തരത്തില്‍ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ സമീപിച്ചു. കണ്ണപ്പന്‍കുണ്ടിലെ ഉരുള്‍പ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും 11 വീടുകള്‍ പൂര്‍ണ്ണമായും 40 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു.

ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ നിര്‍ബന്ധിപ്പിച്ച് പണം അടപ്പിക്കുകയാണെന്ന് ഇവര്‍ പരാതിപ്പെട്ടു. ഉടതുണിക്കു മറുതുണിയില്ലാതെ ജീവനുമായി ക്യാംപുകളില്‍ അഭയം പ്രാപിച്ച തങ്ങള്‍ക്ക് സാവകാശം നല്‍കണമെന്ന് അപേക്ഷിച്ചപ്പോള്‍ മരിച്ചിട്ടില്ലല്ലോ എന്ന പരിഹാസ ചോദ്യമാണ് ഏജന്റുമാര്‍ ഉന്നയിച്ചതെന്നും ക്യാമ്പിലുള്ളവര്‍ പറഞ്ഞു. പണം മൊത്തമായി തങ്ങള്‍ തിരിച്ചടയ്ക്കുമെന്നും ഈ അവസരത്തില്‍ സാവകാശം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാവണമെന്നാണ് ഇവരുടെ ആവശ്യം.

threatfromprivatebanks-

ഉരുള്‍പൊട്ടലില്‍ വന്‍ നാശത്തെ തുടര്‍ന്നാണ് ഇവിടെയുള്ളവരെ കണ്ണപ്പന്‍കുണ്ടിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയത്. പത്തുദിവസത്തിലേറെയായി ക്യാംപില്‍ കഴിയുകയായിരുന്നു പലരും. ഇതിനിടെ വായ്പ തിരിച്ചടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ ചില സ്വകാര്യ പണമിപാടു സ്ഥാപനങ്ങള്‍ ഫോണില്‍ വിളിച്ച് പണമടക്കാന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് ചിലര്‍ക്ക് മറ്റു ചിലരോട് കടം വാങ്ങി പണം അടയ്‌ക്കേണ്ട സാഹചര്യവും ഉണ്ടായി.

രണ്ടും മൂന്നും ലോണെടുത്തവരുണ്ട് ദുരിതാശ്വാസ കേന്ദ്രത്തില്‍. വീടു നഷ്ടപ്പെട്ട് ജോലിക്കു പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ അടവു കൃത്യമായി പാലിക്കാന്‍ ബുദ്ധിമുട്ടാണ്. കഴിഞ്ഞ ദിവസം ക്യാംപില്‍നിന്നും ചിലര്‍ മടങ്ങിയിരുന്നു. വീട് വൃത്തിയാക്കല്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതുള്‍പ്പെടെ കടമ്പകള്‍ ഏറെയുണ്ട്. ഇക്കൂട്ടത്തില്‍ പണം കണ്ടെത്തുന്നത് കടുത്ത വെല്ലുവിളിയാവുകയാണ്. സാഹചര്യം മനസിലാക്കി പെരുമാറാന്‍ ധനകാര്യസ്ഥാപനങ്ങള്‍ തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആഗസ്റ്റ് ഒമ്പതിനും പതിനാലിനുമായി രണ്ടുതവണയാണ് കണ്ണപ്പന്‍കുണ്ടില്‍ ഉരുള്‍പൊട്ടിയത്. കല്ലും മരങ്ങളും വന്നടിഞ്ഞ് കണ്ണപ്പന്‍കുണ്ട് പാലം വീണ്ടും അടഞ്ഞതിനെ തുടര്‍് പുഴ ഗതിമാറി ഒഴുകി വന്‍നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. പ്രദേശം പൂര്‍വ്വസ്ഥിതിയിലാകാന്‍ ഇനിയും മാസങ്ങള്‍ എടുക്കും

Kozhikode
English summary
kozhikkode local news on complaints about banks approaches peoples who stays in relief camps.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X