കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് വീണ്ടും എലിപ്പനി മരണം; ഞായറാഴ്ച മരിച്ചത് രണ്ടു പേര്‍

  • By Lekhaka
Google Oneindia Malayalam News

കോഴിക്കോട്: എലിപ്പനി ബാധിച്ച് കോഴിക്കോട്ട് രണ്ടു പേര്‍ കൂടി മരിച്ചു. ഒരാളുടെ മരണം എലിപ്പനിയാണെന്ന് സംശയവുമുണ്ട്. ഇതോടെ പ്രളയാനന്തരം കോഴിക്കോട്ട് എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം എണ്ണം വീണ്ടുമുയര്‍ന്നു. ഞായറാഴ്ച മാത്രം എലിപ്പനി ബാധിച്ച 25 സംശയാസ്പദ കേസുകളും 13 സ്ഥിരീകരിച്ച കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംശയാസ്പദ സേുകളില്‍ ഒരു സുമേഷ് (46) വേങ്ങേരിയും സ്ഥിരീകരിച്ച കേസുകളില്‍ വിജീഷ് (34), സലിംഷാ (42) കാരമൂല, കാരശേരിയുമാണ് മരിച്ചത്.

fever-death

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 85 രോഗികളെ കൂടി ചികിത്സിക്കാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. നിലവില്‍ 68 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഡിഎംഒ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍- 0495 2376100.


കോഴിക്കോട് ബീച്ച് ആശുപത്രി, വടകര, കൊയിലാണ്ടി, ഫറോക്ക് ആശുപത്രികളില്‍ എലിപ്പനി ചികിത്സക്കായി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഈ ആശുപത്രികളില്‍ കേന്ദ്ര സര്‍ക്കാറിന്റെ കുടുംബക്ഷേമ വകുപ്പില്‍ നിന്നും ജില്ലയിലേക്ക് നിയോഗിച്ചിരിക്കുന്ന 17 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം 15 ദിവസത്തേക്ക് ലഭ്യമാകും. സാമൂഹ്യആരോഗ്യ കേന്ദ്രങ്ങളില്‍ വൈകിട്ട് 5 മണി ഒപി പ്രവര്‍ത്തിക്കും. കൂടാതെ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച 14 കേന്ദ്രങ്ങളിലും സേവനം ലഭ്യമാണ്.

പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം; 13 ജില്ലകളിൽ അതീവ ജാഗ്രത...ഞായറാഴ്ച മാത്രം 10 എലിപ്പനി മരണംപകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം; 13 ജില്ലകളിൽ അതീവ ജാഗ്രത...ഞായറാഴ്ച മാത്രം 10 എലിപ്പനി മരണം

16 സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലും പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

എല്ലാ ദിവസവും വൈകിട്ട് വൈകിട്ട് ആറ് മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം നടത്താനും ദിവസവും രാവിലെ 11നും വൈകിട്ട് അഞ്ചിനും പ്രസ് റിലീസ് നല്‍കാനും തീരുമാനിച്ചു.

സ്വകാര്യ ആശുപത്രികളില്‍ എലിപ്പനി രോഗ ചികിത്സക്കെത്തുന്നവരുടെ റിപ്പോര്‍ട്ട് ഡിഎംഒയില്‍ ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിച്ചു. മെഡിക്കല്‍ ക്യാമ്പുകളില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പുവരുത്തും.

എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ രോഗ സാധ്യതാ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും കഴിക്കണം. രോഗ ലക്ഷണങ്ങളായ പനി, ശരീര വേദന, കണ്ണിന് ചുവപ്പ് തുടങ്ങിയവയുണ്ടായാല്‍ സ്വയം ചികിത്സക്ക് വിധേയരാവാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്നും ഡിഎംഒ അറിയിച്ചു.

Recommended Video

cmsvideo
Morning News Focus : മഹാപ്രളയത്തിന് പിന്നാലെ പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം


ജില്ലാ കലക്ടര്‍ യു വി ജോസ്, ഡിഎംഒ വി ജയശ്രീ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. സുനില്ഡകുമാര്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍ എസ് ഗോപകുമാര്‍, കമ്യൂണിറ്റ് മെഡിസിന്‍ മേധാവി തോമസ് ബീന, ഡോ. ലൈലാബി, ഡോ. ശ്രീനാഥ്, ഡിപിഒ ഡോ. എ നവീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Kozhikode
English summary
Kozhikode Local News:2 deaths due to leptoserosis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X