കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലവര്‍ഷക്കെടുതി: കര്‍ക്കിടക വാവുബലിക്ക് കര്‍ശന നിബന്ധനകള്‍, ചടങ്ങിന് പോകുന്നവര്‍ക്ക് നിര്‍ദേശം!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രകൃതിക്ഷോഭം രൂക്ഷമായതിനാല്‍ പുഴകളിലും മറ്റു ജലാശയങ്ങളിലും കര്‍ക്കിടക വാവുബലി തര്‍പ്പണത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ പോലീസ് നല്‍കുന്ന നിര്‍ദ്ദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കണം. ദുരന്ത സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണിലും മറ്റു ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ഒഴിവാക്കണമെന്നും വിനോദ സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു.

floodclt2


മറ്റു നിര്‍ദേശങ്ങള്‍:

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക.
2. ബീച്ചുകളില്‍ സന്ദർശനം ഒഴിവാക്കുക. ഒരു കാരണവശാലും കടലില്‍ ഇറങ്ങാൻ പാടില്ല
3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുക.
4. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് ആയതിനാൽ ഇത്തരം ചാലുകളുടെ അരികില്‍ നിൽക്കാനോ വാഹനങ്ങള്‍ നിര്‍ത്താനോ പാടില്ല.
5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്‌ചെയ്യാതിരിക്കുക
6. കുട്ടികൾ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴുവാക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

Kozhikode
English summary
Kozhikode Local News about directions for karkkidaka vavu bali.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X