കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേണ്ടിവന്നത് ഒരു പത്രക്കുറിപ്പ്: കോഴിക്കോട്ടുകാര്‍ സഹായം നിര്‍ത്തിയില്ല, ദുരിതബാധിതര്‍ക് പദ്ധതി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മഴക്കാല ദുരിതം അനുഭവിക്കുന്ന ആലപ്പുഴയിലും കോട്ടയത്തും ഒരു ലോഡ് സഹായവസ്തുക്കള്‍ അയക്കാനേ പദ്ധതിയിട്ടിരുന്നുള്ളൂ. പക്ഷെ കോഴിക്കോട്ടുകാരുടെ സ്‌നേഹവായ്പില്‍ ജില്ലാ ഭരണകൂടം തോറ്റുപോയി. ഇതിനകം ഒന്‍പത് ലോഡ് സാധനങ്ങള്‍ ഇരു ജില്ലകളിലേക്കുമായി കോഴിക്കോട്ടുനിന്ന് അയച്ചു. ഇനിയും സഹായങ്ങള്‍ വരുന്നതിനാല്‍ പദ്ധതി ഈയാഴ്ച മുഴുവന്‍ നീട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് ജില്ലാ കലക്റ്റര്‍.

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വെള്ളപ്പൊക്കംമൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി അവശ്യ സാധനങ്ങളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി ഈ മാസം 25 നാണ് അറിയിപ്പ് നല്‍കിയത്. സഹായ സന്നദ്ധരായി എത്തുന്നവരുടെ എണ്ണം ഇപ്പോഴും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം ഈ ആഴ്ച കൂടി തുടരാന്‍ തീരുമാനമെടുത്തതായി ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു. ഒരു ലോറിയിലെങ്കിലും അവശ്യ സാധനങ്ങള്‍ കൊടുത്തയക്കാനാവുമെന്ന ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷകള്‍ക്കപ്പുറമാണ് ജനങ്ങള്‍ സഹായഹസ്തവുമായെത്തിയത്. ഇതിനകം ഒമ്പത് ലോറിയില്‍ സാധനങ്ങള്‍ രണ്ട് ജില്ലകളിലേക്കുമായി അയച്ചു. സഹായമെത്തിക്കുന്നത് നിര്‍ത്താന്‍ തീരുമാനിച്ചെങ്കിലും സഹായപ്രവാഹം തുടരുന്നതിനാലാണ് വീണ്ടും നീട്ടുന്നത്.

reliefactivities2


ആവശ്യമുന്നയിച്ച് 24 മണിക്കൂറിനകം നാല് ലോറിയിലേക്കുള്ള സാധനങ്ങള്‍ എത്തിയിരുന്നു. അത് ഉടനടി ആവശ്യക്കാര്‍ക്ക് എത്തിക്കുവാനും കഴിഞ്ഞു. അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാനായി ഉള്ളതിന്റെ ഒരു പങ്ക് നല്‍കിയ ഫാത്തിമയെ പോലെ നിരവധിപേര്‍, വിവിധ സംഘടനകള്‍, പലവിധ കൂട്ടായ്മകള്‍, വിദ്യാര്‍ഥികള്‍, വ്യാപാരി വ്യവസായികള്‍, സാധനങ്ങള്‍ ലോറിയില്‍ കയറ്റാന്‍ പ്രതിഫലം വാങ്ങാതെ സന്തോഷത്തോടെ ഓടിയെത്തിയ കയറ്റിറക്ക് തൊഴിലാളികള്‍,... അങ്ങനെ അതിരില്ലാത്ത സ്‌നേഹത്തിന്റെയും ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെയും കഥയാണ് കോഴിക്കോട്ടുണ്ടായത്.

reliefactivities-

ദുരിത ബാധിത ജില്ലാ അധികൃതരോട് സംസാരിച്ചപ്പോള്‍ മെഡിക്ലല്‍ കെയര്‍ കിറ്റ് (ക്ലീനിംഗ് ലോഷന്‍, സോപ്പ്, വാഷിംഗ് സോപ്പ്, പേസ്റ്റ്, ഡറ്റോള്‍) കുപ്പിവെള്ളം, പുതുപ്പ്, തോര്‍ത്ത് തുടങ്ങിയവ ഉള്‍പ്പെടെ ആവശ്യങ്ങള്‍ അനവധിയുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. സാധനങ്ങള്‍ നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ആഗസ്റ്റ് മൂന്നിന് മുമ്പായി മാനാഞ്ചിറയിലുള്ള ഡിസ്ട്രിക്ട് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ ഒരുക്കിയിരിക്കുന്ന കൗണ്ടറില്‍ സാധനങ്ങള്‍ കൈമാറാമെന്ന് കലക്ടര്‍ അറിയിച്ചു. ഫോണ്‍: 9847764000.
Kozhikode
English summary
Kozhikode Local News about relief activities during monsoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X